ചരമം

മലയാറ്റൂര്‍ സ്വദേശിനിയായ നഴ്സ് ജിദ്ദയില്‍ മരുന്ന് കുത്തിവച്ച് മരിച്ച നിലയില്‍

ജിദ്ദ: മലയാറ്റൂര്‍ സ്വദേശിനിയായ നഴ്‌സിനെ ജിദ്ദയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 27കാരിയായ നിവ്യ ചാക്കോ ചാത്തപ്പന്‍ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മരുന്ന് കുത്തിവെച്ച് മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ജിദ്ദയിലെ സുലൈമാനിയ്യയിലെ ഈസ്റ്റ് ഗവണ്‍മെന്റ് ആശുപത്രിയിലെ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു നിവ്യ ചാക്കോ.

നിവ്യയെ കാണാത്തതിനെ തുടര്‍ന്ന് മുറിയില്‍ എത്തി സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് ആശുപത്രി അധികൃതരെയും പോലീസിനെയും വിവരമറിയിച്ചു. രാത്രി 11 മണിയ്ക്കുള്ള ഷിഫ്റ്റിലായിരുന്നു നിവ്യ ജോലിക്ക് ഹാജരാകേണ്ടിയിരുന്നത്.


ഒമ്പത് മണിവരെ നിവ്യയെ കണ്ടവരുണ്ട്. മൂന്ന് മാസം മുന്‍പായിരുന്നു നിവ്യയുടെ വിവാഹം. ജിദ്ദയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

  • ഡല്‍ഹിക്കടുത്ത് വാഹനാപകടത്തില്‍ കോട്ടയം സ്വദേശിയായ മെയില്‍ നഴ്‌സടക്കം രണ്ടുപേര്‍ മരിച്ചു
  • തൊ​മ്മ​ന്‍ അ​ല​ക്സാ​ണ്ടര്‍ നി​ര്യാ​ത​നാ​യി
  • യുഎഇയില്‍ കനത്ത മഴല്‍ മലയാളി വിദ്യാര്‍ത്ഥിയെ കാണാതായി
  • രാജ്ഭവനു മുന്നില്‍ കാര്‍ തലകീഴായി മറിഞ്ഞു; ലണ്ടനിലെ മലയാളി യുവാവ് മരിച്ചു
  • യുഎസില്‍ പഞ്ചാബ് സ്വദേശിയായ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു; പ്രതികളില്‍ ഇന്ത്യക്കാരനും
  • മുക്കത്ത് സ്വകാര്യ മെഡി. കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
  • കുര്യന്‍ ജോര്‍ജിന്റെ മാതാവ് മറിയക്കുട്ടി വര്‍ക്കി നിര്യാതയായി
  • യുഎസില്‍ ഇന്ത്യക്കാരനായ ഹോട്ടല്‍ ഉടമയെ വെടിവച്ചു കൊന്നു
  • കൊച്ചിയില്‍ മധ്യവയസ്‌കനെ സഹോദരന്‍ കൊലപ്പെടുത്തി
  • പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പു റോഡില്‍ മരിച്ച നിലയില്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway