ബിസിനസ്‌

ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ ഷോറൂമുകളില്‍ സ്വര്‍ണ സമ്മാന പദ്ധതി മുന്നേറുന്നു

പ്രമുഖ ജൂവലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ വേനല്‍ക്കാല സമ്മാന പദ്ധതി '60 കിലോഗ്രാം സ്വര്‍ണ നറുക്കെടുപ്പ്' വിജയകരമായി പുരോഗമിക്കുന്നു.

അമേരിക്കയിലെ മുന്നു ഷോറൂമുകള്‍ക്കൊപ്പം (എഡിസന്‍, ന്യു ജെഴ്‌സി; ഹൂസ്റ്റന്‍, ചിക്കാഗോ) ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള ജോയ് ആലുക്കാസ് ഷോറൂമുകളില്‍ നിന്നു സ്വര്‍ണമോ വജ്രമോ വാങ്ങുന്നവരില്‍ നിന്നു നറുക്കെടുത്താണു വിജയികളെ നിശ്ചയിക്കുന്നത്.

ജൂണ്‍ രണ്ടിനാരംഭിച്ച സമ്മാന പദ്ധതിക്കു വലിയ പ്രതികരണമാണു ലഭിക്കുന്നതെന്നു മാനേജ്മന്റ് അറിയിച്ചു. ''ഞങ്ങളുടെ വിശ്വസ്തരായ ഉപഭോക്താക്കള്‍ക്ക് ഇത്തരമൊരു സമ്മാനം നല്‍കാന്‍ കഴിയുന്നതില്‍ അത്യധികം ആഹ്‌ളാദമുണ്ട് . മൂന്നു പതിറ്റാണ്ടായി ഞങ്ങളോടു സഹകരിക്കുകയും ഞങ്ങളുടെ വളര്‍ച്ചക്കു സഹായിക്കുകയും ചെയ്ത ഉപഭോക്താക്കള്‍ക്ക്സ്വര്‍ണ സമ്മാനം തിരിച്ചു കൊടുക്കാന്‍ കഴിയുന്നതില്‍ ഹ്രുദയം നിറഞ്ഞ നന്ദിയുണ്ട്,'' ജോയ് ആലുക്കാസ് പറഞ്ഞു.

എഡിസണ്‍ ന്യൂ ജേഴ്സിയില്‍ ഉള്ള ഷോറൂമിലും, ചിക്കാഗോയിലെ ഷോറൂമിലും, ഹൂസ്റ്റണിലെ ഷോറൂമിലും ജൂണ്‍ 17 ശനിയാഴ്ച നടന്ന നറുക്കെടുപ്പിലെ വിജയികളെ നേരിട്ടും മാധ്യമങ്ങള്‍ വഴിയായും അറിയിക്കുന്നതാണ്. അടുത്ത നറുക്കെടുപ്പ് ജൂലൈ ഒന്നാം തീയതിയാണ്. നിരവധി ഇന്ത്യക്കാരുടെ സാന്നിധ്യത്തില്‍ സാമൂഹ്യ സാംസ്കാരിക രംഗത്തെ നേതാക്കന്മാരും നറുക്കെടുപ്പില്‍ പങ്കു ചേര്‍ന്നു.

അമേരിക്കക്കു പുറമെ ഗള്‍ഫ് രാജ്യങ്ങള്‍, ബ്രിട്ടന്‍, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങി വിവിധ രാജ്യങ്ങളിലുള്ള ഷോറൂമുകളാണു സമ്മാന പദ്ധതി നടപ്പാക്കുന്നത്.
അമേരിക്കയിലെ ഷോറൂമുകളില്‍ നിന്നു 200 ഡോളറിനു മേലുള്ള ജൂവലറി വാങ്ങുമ്പൊള്‍ ഒരു റാഫിള്‍ കൂപ്പണ്‍ ലഭിക്കും. ഡയമണ്ട്, പൊല്‍കി ആഭരണങ്ങള്‍ ഇതേ തുകക്കു വാങ്ങുന്നവര്‍ക്ക് രണ്ടു ടിക്കറ്റ് ലഭിക്കും. ജോയ് ആലുക്കാസ് ഗോള്‍ഡന്‍ റിവാര്‍ഡ്‌സ് കാര്‍ഡ്ഉള്ളവര്‍ക്ക് നരുക്കെടുപ്പില്‍ ഇരട്ടി സാധ്യതകള്‍ ലഭിക്കും.

പഴയ സ്വര്‍ണം മാറിയുടുക്കാനും ജോയ് ആലുക്കാസ് അവസരമൊരുക്കുന്നു.
കൂടുതല്‍ വിവരണങ്ങള്‍ക്ക് www.joyalukkas.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

 • ലോകത്തിലെ ഏറ്റവും വലിയ ജിമിക്കിക്കമ്മല്‍ ബോബി ഇന്റര്‍ നാഷണല്‍ ജ്വല്ലേഴ്‌സിന്റെ തൃശൂര്‍ ഷോറൂമില്‍
 • സ്ത്രീശാക്തീകരണ പദ്ധതി; അരുണ്‍ ജെയ്റ്റ്‌ലിയുമായി ഡോ ബോബി ചെമ്മണൂര്‍ ചര്‍ച്ച നടത്തി
 • ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് മെഗാ ഫെസ്റ്റിവല്‍ നറുക്കെടുപ്പ് വിജയികള്‍
 • ഡോ ബോബി ചെമ്മണൂര്‍ ദേശീയ രക്തദാന സംഘടനയുടെ രക്ഷാധികാരി
 • റോട്ടറി-വൊക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് ഡോ ബോബി ചെമ്മണൂരിന് സമ്മാനിച്ചു
 • 30 കിലോമീറ്റര്‍ മൈലേജില്‍ പുത്തന്‍ രൂപ ഭാവത്തില്‍ 660 സിസി ഓള്‍ട്ടോയുമായി മാരുതി
 • പഠനത്തിനൊപ്പം ബിസിനസ്; ഇന്ത്യന്‍ കൗമാരക്കാരന്‍ യുകെയിലെ പ്രായംകുറഞ്ഞ കോടീശ്വരന്‍!
 • മൂന്നു ലക്ഷം സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കാന്‍ ബോബി ബസാര്‍ ; ആദ്യ ബ്രാഞ്ച് വടക്കഞ്ചേരിയില്‍
 • പൗണ്ടിന് വന്‍ മുന്നേറ്റം; രൂപക്കെതിരെ 90 ലേക്ക്, ഡോളറിനെതിരെയും ശക്തമായ നിലയില്‍
 • ഡോ.ബോബി ചെമ്മണൂരിന്റെ സാദൃശ്യമുള്ള പേരുപയോഗിച്ച് കര്‍ണാടകയില്‍ മറ്റൊരു ജ്വല്ലറി ; ഇടപാടുകാര്‍ ജാഗ്രത പാലിക്കുക
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway