ദേശീയം

ശക്തിപ്രകടനമായി വന്നു എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് പത്രിക സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് പത്രിക സമര്‍പ്പിച്ചു. ലോക്‌സഭാ സെക്രട്ടറിജനറല്‍ അനൂപ് മിശ്രയ്ക്കാണ് പത്രിക നല്‍കിയത്. ഉച്ചയ്ക്ക് 12 മണിയോടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായും മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയും ഉള്‍പ്പെടെയുള്ള ഒട്ടേറെ നേതാക്കളോടൊപ്പം ശക്തിപ്രകടനമായി എത്തിയായിരുന്നു പത്രിക അദ്ദേഹം സമര്‍പ്പിച്ചത്.
നാലു സെറ്റ് പത്രികയാണ് അനൂപ് മിശ്രയ്ക്ക് സമര്‍പ്പിച്ചത്. എന്‍ഡിഎ കൂട്ടുകെട്ടിന് 48 ശതമാനം വോട്ടുകള്‍ ഉള്ളപ്പോള്‍ രാംനാഥ് കോവിന്ദിന്റെ വിജയം സുനിശ്ചിതം ആണെന്ന് ബിജെപി കരുതുന്നു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായതോടെ രാംനാഥ് കോവിന്ദ് ബീഹാര്‍ ഗവര്‍ണര്‍ സ്ഥാനം നേരത്തേ രാജിവെച്ചിരുന്നു.ഇതാദ്യമായിട്ടാണ് ഒരു ബിജെപി രാഷ്ട്രപതി പദവിയിലേക്ക് സംഘപരിവാറില്‍ നിന്നൊരാളെ എത്തിക്കാന്‍ ശ്രമിക്കുന്നത്. ബിജെപി ദളിത് വ്യക്തിത്വത്തെ സ്ഥാനാര്‍ത്ഥി ആക്കിയപ്പോള്‍ യുപിഎ ദളിത് വിഭാഗത്തില്‍ നിന്നുള്ള മീരാകുമാറിനെയാണ് സ്ഥാനാര്‍ത്ഥി ആക്കിയത്. യുപിയില്‍ നിന്നും ദളിത് വിഭാഗത്തില്‍ നിന്നൊരാള്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ യുപിഎയുടെ സ്ഥാനാര്‍ത്ഥി ദളിത് വിഭാഗത്തില്‍ നിന്നല്ലെങ്കില്‍ ബിജെപിയ്ക്ക് വോട്ടു ചെയ്യേണ്ടി വരുമെന്ന് നേരത്തേ യുപിഎയെ ബിഎസ്പി നേതാവ് മായാവതി അറിയിച്ചിരുന്നു.

 • കോലിപ്പടയുടെ കഥകഴിച്ച് അരങ്ങേറ്റക്കാരന്‍ ; പരമ്പര പോയി
 • കോണ്‍ഗ്രസ് കേന്ദ്രത്തില്‍ തിരിച്ചുവരുമെന്ന സൂചന, ഗുരുദാസ് പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പിച്ചത് രണ്ടു ലക്ഷത്തോളം വോട്ടിന്
 • അതിര്‍ത്തിലെ ചൈന പട്ടാളക്കാര്‍ക്ക് ഇന്ത്യന്‍ പ്രതിരോധ മന്ത്രിയുടെ നമസ്‌തേ, വല്ലകാര്യവുമുണ്ടോ
 • സുഷമ സ്വരാജുമായി ഫാ ടോം ഉഴുന്നാല്‍ ഫോണില്‍ സംസാരിച്ചു, നന്ദി പറഞ്ഞു
 • അഹമ്മദ് പട്ടേലിന്റെ വിജയത്തില്‍ ദൈവത്തിന് നന്ദി- സോണിയ ഗാന്ധി
 • ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ഒളിപ്പിച്ചു താമസിപ്പിച്ചിരിക്കുന്ന ബംഗളൂരുവിലെ റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്
 • ജമ്മു കശ്മീരില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ അടക്കം രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
 • വിമാനത്തില്‍ അഭിഭാഷകായായ സഹയാത്രികയെ പീഡിപ്പിക്കാന്‍ ശ്രമം
 • ചൊവ്വയില്‍ കുടുങ്ങിയാലും ഇന്ത്യന്‍ എംബസ്സി രക്ഷപ്പെടുത്തും; ട്വിറ്ററില്‍ ചിരി പടര്‍ത്തി സുഷമാ സ്വരാജിന്റെ ട്വീറ്റ് വൈറല്‍
 • പഠനത്തിനെത്തിയെ വിദേശ യുവതി ഡൽഹിയിൽ ഹോട്ടല്‍ മുറിയില്‍ പീഡിപ്പിക്കപ്പെട്ടു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway