വിദേശം

ചൈനയില്‍ മണ്ണിടിച്ചില്‍ ; നൂറിലേറെ പേര്‍ മരിച്ചതായി സംശയം

ബീജിംഗ് : ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നൂറിലേറെ പേര്‍ മരിച്ചതായി സംശയിക്കുന്നു. നിരവധി പേരെ കാണാതായി. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെയാണ് മണ്ണിടിച്ചിലുണ്ടായത്. മോക്‌സിയന്‍ കൗണ്ടിയിലെ സിന്‍മോ ഗ്രാമത്തിലെ നാല്‍പതോളം വീടുകള്‍ മണ്ണിനടിയിലായി. പൊലീസും അഗ്‌നിശമനസേനയും സൈന്യവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.


മണ്ണിടിച്ചിലില്‍ നദിയുടെ രണ്ട് കിലോമീറ്റര്‍ ദൂരം മൂടപ്പെട്ടു. മുന്‍കരുതലെന്നവണ്ണം സമീപ ഗ്രാമങ്ങളിലെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ടിബറ്റിനോട് ചേര്‍ന്നുള്ള ക്വിയാംഗ് പര്‍വതത്തിന്റെ ഒരു ഭാഗവും മഴയില്‍ തകര്‍ന്നിട്ടുണ്ട്.
കനത്ത മഴ തുടരുന്നതിനാല്‍ അപകട സാധ്യത ഏറെയാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. കാറ്റഗറി ഒന്നില്‍പെട്ട പ്രകൃതി ദുരന്തമാണ് ഉണ്ടായതെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു.

  • വെസ്ലിയുടെയും സിനിയുടെയും മൂത്ത കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറി
  • ഒരുമാസം പ്രായമായ കുഞ്ഞ് കാറില്‍ മരിച്ചനിലയില്‍ ; യുഎസില്‍ ഇന്ത്യന്‍ പിതാവ് അറസ്റ്റില്‍
  • ബില്‍ ക്ലിന്റനെതിരെ ലൈംഗികാരോപണവുമായി നാല് സ്ത്രീകള്‍ ; ഹില്ലാരിയ്ക്ക് അമര്‍ഷം
  • കാട്ടുപന്നിയുടെ ഇറച്ചികഴിച്ച് ഗുരുതരാവസ്ഥയിലായ മലയാളി കുടുംബത്തെ സഹായിക്കാന്‍ ബന്ധുക്കള്‍ ന്യൂസീലന്‍ഡിലേക്ക്
  • 16കാരിയെ പീഡിപ്പിച്ചു: സില്‍വസ്റ്റര്‍ സ്റ്റാലനെതിരെയും ലൈംഗികാരോപണം
  • ടെക്‌സാസില്‍ മൂന്നു വയസുകാരി ഷെറിന്റെ മരണം; നഴ്‌സായ വളര്‍ത്തമ്മ സിനി മാത്യൂസും അറസ്റ്റില്‍
  • മാര്‍പ്പാപ്പക്ക് സമ്മാനം കിട്ടിയ രണ്ടു കോടിയുടെ ലംബോര്‍ഗിനി ലേലത്തിന്, പണം ഇറാഖി ജനതയ്ക്ക്
  • ഇറാന്‍-ഇറാഖ് അതിര്‍ത്തിയിലെ ഉഗ്ര ഭൂചലനം: മരണം 210 കവിഞ്ഞു, ഗള്‍ഫ് മേഖലയില്‍ തുടര്‍ ചലനം
  • ബോറടി മാറ്റാന്‍ ജര്‍മ്മന്‍ നഴ്‌സ് കൊന്നൊടുക്കിയത് 106 രോഗികളെ!
  • അഴിമതിക്കു അറസ്റ്റിലായ സൗദി രാജകുമാരന്‍ കൊല്ലപ്പെട്ടിട്ടില്ല; പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway