വിദേശം

പാകിസ്ഥാനില്‍ ഓയില്‍ ടാങ്കറിന് തീപിടിച്ച് 123 മരണം; നിരവധി പേര്‍ക്ക് പരുക്ക്

ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ ഓയില്‍ ടാങ്കറിന് തീപിച്ച് 123 പേര്‍ പൊള്ളലേറ്റു മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പഞ്ചാബ് പ്രവിശ്യയില്‍ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. മരണ സംഖ്യ ഉയരാനാണ് സാധ്യത. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പാക് മാധ്യമമായ ഡോണ്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

എഴുപത്തിയഞ്ചോളം പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ബഹവാല്‍പൂര്‍ സിറ്റിയിലെ അഹമ്മദ്പൂര്‍ ഷര്‍ക്കിയ മേഖലയിലെ ദേശീയ പാതയിലാണ് അപകടം ഉണ്ടായത്. ടാങ്കര്‍ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് കത്തിയമരുകയായിരുന്നു.


റോഡില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ ടാങ്കറില്‍ നിന്നും സമീപവാസികള്‍ ഓയില്‍ ശേഖരിക്കുമ്പോഴാണ് തീപിടിച്ചത്. പരുക്കേറ്റവരെ ബഹവല്‍പൂര്‍ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവം നടന്ന ഉടന്‍ തന്നെ അഗ്നിശമന സേന സംഭവസ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രണ്ട് ഫയര്‍ യൂണിറ്റുകളാണ് സംഭവസ്ഥലത്തെത്തിയിരിക്കുന്നത്. തീ നിയന്ത്രണവിധേയമായിട്ടുണ്ട്.

സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ആറു കാറുകള്‍ക്കും 12 മോട്ടോര്‍ സൈക്കിളുകളും അഗ്നിക്കിരയായി.

  • 16കാരിയെ പീഡിപ്പിച്ചു: സില്‍വസ്റ്റര്‍ സ്റ്റാലനെതിരെയും ലൈംഗികാരോപണം
  • ടെക്‌സാസില്‍ മൂന്നു വയസുകാരി ഷെറിന്റെ മരണം; നഴ്‌സായ വളര്‍ത്തമ്മ സിനി മാത്യൂസും അറസ്റ്റില്‍
  • മാര്‍പ്പാപ്പക്ക് സമ്മാനം കിട്ടിയ രണ്ടു കോടിയുടെ ലംബോര്‍ഗിനി ലേലത്തിന്, പണം ഇറാഖി ജനതയ്ക്ക്
  • ഇറാന്‍-ഇറാഖ് അതിര്‍ത്തിയിലെ ഉഗ്ര ഭൂചലനം: മരണം 210 കവിഞ്ഞു, ഗള്‍ഫ് മേഖലയില്‍ തുടര്‍ ചലനം
  • ബോറടി മാറ്റാന്‍ ജര്‍മ്മന്‍ നഴ്‌സ് കൊന്നൊടുക്കിയത് 106 രോഗികളെ!
  • അഴിമതിക്കു അറസ്റ്റിലായ സൗദി രാജകുമാരന്‍ കൊല്ലപ്പെട്ടിട്ടില്ല; പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത
  • ട്രം​പി​ന് നേ​രെ നടുവിരല്‍ ഉയര്‍ത്തിയ സ്ത്രീയെ ജോ​ലി​യി​ല്‍ നി​ന്ന് പിരിച്ചു​വി​ട്ടു
  • ഹെലികോപ്ടര്‍ അപകടത്തില്‍ സൗദി രാജകുമാരനടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടു
  • ടെക്‌സാസില്‍ പള്ളിയില്‍ കൂട്ടക്കുരുതി; കുര്‍ബാനയ്ക്കിടെ അക്രമി ഗര്‍ഭിണിയും കുട്ടികളുമടക്കം 27 പേരെ വെടിവച്ചു കൊന്നു
  • അമേരിക്കയിലെ വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവെയ്പ്; 3പേര്‍ മരിച്ചു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway