വിദേശം

മാര്‍പാപ്പയുടെ ഉപദേഷ്ടാവായ കര്‍ദിനാളിനെതിരെ പീഡനക്കേസ്

മെല്‍ബണ്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉപദേശകനെതിരെ ഓസ്‌ട്രേലിയയില്‍ പീഡനക്കേസ്. മാര്‍പാപ്പയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ 70 കാരനായ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെതിരെയാണ് പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കര്‍ദിനാളിനെതിരെ പീഡന ആരോപണങ്ങള്‍ ഉന്നയിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത വിക്ടോറിയ സ്‌റ്റേറ്റ് പോലീസ് പറയുന്നത്.


ജൂലൈ 18 ന് മെല്‍ബണ്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ കര്‍ദിനാള്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് സമന്‍സ് അയച്ചിട്ടുണ്ട്. സംഭവത്തില്‍ തനിക്കെതിരായ ആരോപണങ്ങള്‍ കര്‍ദിനാള്‍ ജോര്‍ജ് പെല്‍ നിഷേധിച്ചിട്ടുണ്ടെന്നും ഓസ്‌ട്രേലിയയിലെത്തി അദ്ദേഹം തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും സിഡ്‌നി കത്തോലിക്ക അതിരൂപത പത്രക്കുറിപ്പില്‍ അറിയിച്ചു.


നാലുവര്‍ഷം മുമ്പ് ജോര്‍ജ് പെല്ലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പൗരോഹിത്യം സ്വീകരിക്കുന്നതിന് മുമ്പുമുതല്‍ ഇദ്ദേഹം പ്രായപൂര്‍ത്തിയാകാത്തവരെ പീഡനത്തിനിരയാക്കിയിരുന്നതായും പൗരോഹിത്യം സ്വീകരിച്ചതിന് ശേഷം ഇത്തരം പ്രവൃത്തി തുടര്‍ന്നിരുന്നുവെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വിഷയത്തില്‍ കര്‍ദിനാളിനെതിരെ ഓസ്‌ട്രേലിയയിലെ റോയല്‍ കമ്മീഷന്‍ അന്വേഷണം നടത്തിയിരുന്നതുമാണ്. ഈ ആരോപപണങ്ങള്‍ അന്വേഷിച്ചതിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.

കര്‍ദിനാള്‍ ജോര്‍ജ് പെല്‍ ഓസ്‌ട്രേലിയയിലെ പ്രമുഖ കത്തോലിക്കാ ബിഷപ്പാണ്. വത്തിക്കാനിലെ ഉന്നത കേന്ദ്രങ്ങളില്‍ ഒരാള്‍കൂടിയാണ് അദ്ദേഹം.

 • ഇന്ത്യക്കാരുടെ ഇഷ്ട നേതാവ് സുഷമ സ്വരാജെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍
 • ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ വച്ച മെറ്റല്‍ ഡിറ്റക്ടറുകള്‍ ഇസ്രായേല്‍ നീക്കം ചെയ്തു
 • ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യയോട് 'നല്ല ഷെയ്പ്പാണല്ലോ' എന്ന് ട്രംപ്: വീഡിയോ വൈറല്‍
 • ന്യൂയോര്‍ക്കില്‍ ആശുപത്രിയില്‍ വെടിവെയ്പ്; ഡോക്ടര്‍ കൊല്ലപ്പെട്ടു; 6 പേര്‍ക്ക് പരുക്ക്
 • പാകിസ്ഥാനില്‍ ഓയില്‍ ടാങ്കറിന് തീപിടിച്ച് 123 മരണം; നിരവധി പേര്‍ക്ക് പരുക്ക്
 • ചൈനയില്‍ മണ്ണിടിച്ചില്‍ ; നൂറിലേറെ പേര്‍ മരിച്ചതായി സംശയം
 • ഇന്ത്യക്കാര്‍ക്ക് ഇനി ഓണ്‍ലൈനിലൂടെ ഓസ്‌ട്രേലിയന്‍ വിസിറ്റിങ് വിസ
 • ചൈനീസ് വിമാനം ആകാശച്ചുഴിയില്‍പെട്ടു; 26 പേര്‍ക്ക് പരിക്ക്
 • പസഫിക് സമുദ്രത്തില്‍ യുഎസ് യുദ്ധകപ്പലും ഫിലിപ്പിന്‍സ് ചരക്കുകപ്പലും കൂട്ടിയിടിച്ചു 7 പേരെ കാണാതായി
 • മ്യൂണിക്കില്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെടിവയ്പ്; നിരവധി പേര്‍ക്ക് പരുക്ക്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway