ദേശീയം

ജമ്മു കശ്മീരില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ അടക്കം രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു


ശ്രീനഗര്‍ : ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ ബഷീര്‍ ലഷ്‌കരി അടക്കം രണ്ട് ലഷ്‌കര്‍-ഇ ത്വയ്ബ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഏഴ് പോലീസുകാരുടെ മരണത്തിന് ഇടയാക്കിയ ആക്രമണത്തെത്തുടര്‍ന്ന് ബഷീര്‍ ലഷ്‌കരിയുടെ തലക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അനന്ത്‌നാഗ് ജില്ലയിലെ പ്രധാന കമാന്‍ഡറായിരുന്നു കൊല്ലപ്പെട്ട ലഷ്‌കരി. തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ നടന്ന വെടിവെപ്പിനിടെ രണ്ട് കശ്മീര്‍ പൗരന്‍മാരും കൊല്ലപ്പെട്ടു. താഹിറ ബീഗം(44),ഷഹാബ് അഹമ്മദ്(21) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഒളിച്ചിരുന്ന ഭീകരര്‍ സുരക്ഷാ സേനക്കു നേരെ വെടിവെക്കുകയും സുരക്ഷാസേന തിരിച്ച് ആക്രമിക്കുകയും ചെയ്തു. ഇതിനിടയിലാണ് താഹിറ ബീഗത്തിനും ഷഹാബ് അഹമ്മദിനും വെടിയേറ്റത്.തീവ്രവാദികള്‍ ഒളിച്ചിരുന്ന വീട്ടില്‍ നിന്നും സേന 17 ആളുകളെ സുരക്ഷാസേന മോചിപ്പിച്ചു.

മൂന്ന് ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. കശ്മീരിലെ പോലീസ് ഉദ്യോഗസ്ഥന്‍ ഫിറോസ് അഹമ്മദ് ദാര്‍ ഉള്‍പ്പെടെ ഏഴു പോലീസുകാരുടെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഇവരാണ്. മനുഷ്യകവചം തീര്‍ത്താണ് ഭീകര്‍ സേനയെ നേരിട്ടത്.

 • കോണ്‍ഗ്രസ് കേന്ദ്രത്തില്‍ തിരിച്ചുവരുമെന്ന സൂചന, ഗുരുദാസ് പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പിച്ചത് രണ്ടു ലക്ഷത്തോളം വോട്ടിന്
 • അതിര്‍ത്തിലെ ചൈന പട്ടാളക്കാര്‍ക്ക് ഇന്ത്യന്‍ പ്രതിരോധ മന്ത്രിയുടെ നമസ്‌തേ, വല്ലകാര്യവുമുണ്ടോ
 • സുഷമ സ്വരാജുമായി ഫാ ടോം ഉഴുന്നാല്‍ ഫോണില്‍ സംസാരിച്ചു, നന്ദി പറഞ്ഞു
 • അഹമ്മദ് പട്ടേലിന്റെ വിജയത്തില്‍ ദൈവത്തിന് നന്ദി- സോണിയ ഗാന്ധി
 • ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ഒളിപ്പിച്ചു താമസിപ്പിച്ചിരിക്കുന്ന ബംഗളൂരുവിലെ റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്
 • ശക്തിപ്രകടനമായി വന്നു എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് പത്രിക സമര്‍പ്പിച്ചു
 • വിമാനത്തില്‍ അഭിഭാഷകായായ സഹയാത്രികയെ പീഡിപ്പിക്കാന്‍ ശ്രമം
 • ചൊവ്വയില്‍ കുടുങ്ങിയാലും ഇന്ത്യന്‍ എംബസ്സി രക്ഷപ്പെടുത്തും; ട്വിറ്ററില്‍ ചിരി പടര്‍ത്തി സുഷമാ സ്വരാജിന്റെ ട്വീറ്റ് വൈറല്‍
 • പഠനത്തിനെത്തിയെ വിദേശ യുവതി ഡൽഹിയിൽ ഹോട്ടല്‍ മുറിയില്‍ പീഡിപ്പിക്കപ്പെട്ടു
 • യു.പി. ബി.ജെ.പി പിടിക്കുമെന്ന് ടൈംസ് നൗ സര്‍വേ
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway