ചരമം

പന്തളത്ത് മകന്‍ മാതാപിതാക്കളെ കൊന്ന് കിണറ്റില്‍ തള്ളി

പന്തളം : പന്തളം പെരുമ്പുളിക്കലില്‍ മകന്‍ മാതാപിതാക്കളെ കൊന്ന് വീട്ടുമുറ്റത്തെ കിണറ്റില്‍ തള്ളി. പെരുമ്പുളിക്കലില്‍ ജോണ്‍ (65), ലീല (60) എന്നിവരെയാണ് മകന്‍ മാത്യു ജോണ്‍ (28) കൊന്ന് കിണറ്റില്‍ തള്ളിയത്. മൃതദേഹങ്ങള്‍ക്ക് നാലു ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

ഇന്നു രാവിലെയാണ് ഇരുവരുടെയും മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ കണ്ടെത്തിയത്. ദുര്‍ഗന്ധം വമിക്കുന്നതായി ഇന്നലെ അയല്‍വാസികള്‍ സംശയം പ്രകടിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മാത്യു ജോണ്‍ ഇന്ന് രാവിലെ ജെ.സി.ബി ഉപയോഗിച്ച് കിണറ്റില്‍ നിന്നും മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഈ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ പന്തളം പോലീസ് സ്‌റ്റേഷനിലെത്തി കീഴങ്ങുകയായിരുന്നു. താനാണ് ഇരുവരെയും കൊന്നതെന്നും തുടര്‍ന്ന് മൃതദേഹം വലിച്ച് കിണറ്റില്‍ ഇടുകയായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവത്തില്‍ പന്തളം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

 • നാട്ടില്‍ നിന്ന് ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയ റിട്ടയേര്‍ഡ് അധ്യാപകന്‍ വൂള്‍വറാംപടണില്‍ മരിച്ചു
 • കനത്ത മഴയില്‍ ഇടുക്കിയില്‍ മരം വീണ് ബൈക്ക് യാത്രികന്‍ മരിച്ചു: സഹയാത്രികനു ഗുരുതരം
 • തങ്കമ്മ ജോര്‍ജ് നിര്യാതയായി
 • യുഎസില്‍ ഇന്ത്യന്‍ ഡോക്ടറെ രോഗി കുത്തിക്കൊന്നു
 • പൂനെയില്‍ മലയാളി ഹോട്ടലുടമയെ അടിച്ചുകൊന്നു
 • പാലക്കാട് വൃദ്ധ ദമ്പതികളെ വീട്ടില്‍ കഴുത്തറുത്തും ശ്വാസം മുട്ടിച്ചും കൊന്നു
 • ഫാ. ജോണ്‍ വൈദ്യന്‍ (67) (വൈദ്യന്‍ അച്ചന്‍) അറ്റ്ലാന്റയില്‍ നിര്യാതനായി
 • മധുരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരുക്ക്
 • മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് കുട്ടിയടക്കം ആറു പേര്‍ മരിച്ചു; 11 പേര്‍ക്ക് പരിക്ക്
 • സംരക്ഷിക്കാന്‍ ആളില്ല; അടിമാലിയില്‍ വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway