Don't Miss

പറന്നുകൊണ്ടിരിക്കെ യാത്രക്കാരന്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചു; വിമാനത്തില്‍ അടിപിടി

ന്യൂയോര്‍ക്ക് : പറന്നുകൊണ്ടിരുന്നുന്ന വിമാനത്തില്‍ വാതില്‍ യാത്രക്കാരന്‍ ബലമായി തുറക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് വിമാനത്തില്‍ സംഘര്‍ഷം. അമേരിക്കയിലെ സിയാറ്റിലില്‍ നിന്ന് ചൈനയിലേക്ക് പോയ ഡെല്‍റ്റ എയര്‍ലൈസ് വിമാനത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം.

ഒന്നാം ക്ലാസില്‍ യാത്ര ചെയ്ത ഫ്ളോറിഡക്കാരന്‍ ജോസഫ് ഡാനിയേല്‍ ഹ്യൂഡെക് ആണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. വിമാനത്തിന്റെ മുമ്പിലുള്ള വാതില്‍ തുറക്കാന്‍ ശ്രമിച്ച ഇയാള്‍ തടയാനെത്തിയ ജീവനക്കാരെയും മറ്റ് യാത്രക്കാരെയും മര്‍ദ്ദിച്ചു. വിമാനത്തിലെ രണ്ട് വനിതാ ജീവനക്കാരെയാണ് ഇയാള്‍ കൈയ്യേറ്റം ചെയ്തത്.
ഇതേത്തുടര്‍ന്ന് പറന്നുയര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷം വിമാനം സിയാറ്റിലിലെ റ്റക്കോമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കി.
ഹ്യുഡെകിന്റെ അതിക്രമം അതിരുവിട്ടതോടെ വിമാനജീവനക്കാരില്‍ ഒരാള്‍ വൈന്‍ ബോട്ടില്‍ കൊണ്ട് തലക്ക് അടിച്ചു വീഴ്ത്തുകയായിരുന്നു. ഒടുവില്‍ യാത്രക്കാര്‍ ചേര്‍ന്നാണ് ഇയാളെ കീഴടക്കിയത്. വിമാനത്തില്‍ 221 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
വിമാനത്തിന്റെ വാതില്‍ പാതി തുറന്നിരുന്നുവെന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റ്ഗേഷന്‍ (എഫ്ബിഐ) അറിയിച്ചു.
വിമാനത്തില്‍ അതിക്രമം ഉണ്ടാക്കിയതിന് ഇയാള്‍ക്കെതിരെ എഫ്ബിഐ കെസെടുത്ത് അന്വേഷണം ആരംഭിച്ചു.

  • സഹോദരിയെ ആലിംഗനം ചെയ്യുന്നത് അശ്ലീലമായി തോന്നുന്നത് ബിജെപിക്കാര്‍ക്ക് മാത്രം; ആഞ്ഞടിച്ച് ശശി തരൂര്‍
  • മോദിയുടെ കയ്യില്‍പ്പെടാതെ നൈസായി രക്ഷപ്പെടുന്ന കാനഡ പ്രധാനമന്ത്രി! ചിത്രം വൈറല്‍
  • കാട്ടുപന്നിയുടെ ഇറച്ചികഴിച്ച ന്യൂസിലാന്‍ഡിലെ മലയാളി കുടുംബത്തിലെ 3 പേര്‍ ഗുരുതരാവസ്ഥയില്‍
  • ശശി തരൂരിന് ഡല്‍ഹിയിലെ സ്വവര്‍ഗാനുരാഗിയുടെ വിവാഹാലോചന
  • 'കളളപ്പണക്കാര്‍ക്കിടയിലെ വെള്ളപ്പണക്കാരന്‍': ആസിയാനിലെ മോദിയുടെ വേഷത്തിനു ട്രോള്‍
  • എന്തിനാട ചക്കരേ നീ അച്ചന്‍ പട്ടത്തിനു പോയത്?, 'പോയതല്ലെടി പെണ്ണേ വിളിച്ചതാണ്.. 'കൊച്ചച്ചനെ പ്രണയിച്ച പെണ്ണിനു മറുപടിയുമായി പള്ളിലച്ചന്‍
  • സഹോദരനൊപ്പം എ പടങ്ങള്‍ കാണാറുണ്ടായിരുന്നുവെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍
  • വനിത പോലീസിനെക്കൊണ്ട് മാസാജ് ചെയ്യിച്ച് എഎസ്ഐ; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍
  • രാഷ്ട്രപതിയുടെ മകളെ എയര്‍ഹോസ്റ്റസ് ജോലിയില്‍ നിന്ന് മാറ്റി
  • ബുഷിന്റെ 'അസുഖം' സെപ് ബ്ലാറ്റര്‍ക്കും: അവാര്‍ഡ്ദാനത്തിനിടെ കയറിപ്പിടിച്ചു; ഫിഫ മുന്‍ അധ്യക്ഷനെതിരെ വനിതാ താരം
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway