ചരമം

പൊന്‍കുന്നത്ത് വാഹനാപകടത്തില്‍ പാലാ സ്വദേശി മരിച്ചു; 5 പേര്‍ക്ക് ഗുരുതര പരിക്ക്

കോട്ടയം: പൊന്‍കുന്നം ഒന്നാം മൈലില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പാലാ മേവട സ്വദേശി തോടനാല്‍ തങ്കച്ചന്‍ (34) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ പാലാ സ്വദേശികളായ ബിജു, ഷിജു, ഹരീഷ്,അനീഷ്, അരുണ്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 5.30 ഓടെ പാലാ -പൊന്‍കുന്നം റോഡിലായിരുന്നു അപകടം.

തമിഴ്‌നാട്ടിലെ ഉസലാം പെട്ടിക്ക് പോവുകയായിരുന്നു അപകടത്തില്‍പ്പെട്ടവര്‍. ഇവര്‍ സഞ്ചരിച്ചിരുന്ന ടവേര നിയന്ത്രണം വിട്ട് വീടിന്റെ ഭിത്തിയിലിടിച്ച് മറിയുകയായിരുന്നു. മരിച്ച തങ്കച്ചന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

  • യുഎഇയില്‍ കനത്ത മഴല്‍ മലയാളി വിദ്യാര്‍ത്ഥിയെ കാണാതായി
  • രാജ്ഭവനു മുന്നില്‍ കാര്‍ തലകീഴായി മറിഞ്ഞു; ലണ്ടനിലെ മലയാളി യുവാവ് മരിച്ചു
  • യുഎസില്‍ പഞ്ചാബ് സ്വദേശിയായ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു; പ്രതികളില്‍ ഇന്ത്യക്കാരനും
  • മുക്കത്ത് സ്വകാര്യ മെഡി. കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
  • കുര്യന്‍ ജോര്‍ജിന്റെ മാതാവ് മറിയക്കുട്ടി വര്‍ക്കി നിര്യാതയായി
  • യുഎസില്‍ ഇന്ത്യക്കാരനായ ഹോട്ടല്‍ ഉടമയെ വെടിവച്ചു കൊന്നു
  • കൊച്ചിയില്‍ മധ്യവയസ്‌കനെ സഹോദരന്‍ കൊലപ്പെടുത്തി
  • പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പു റോഡില്‍ മരിച്ച നിലയില്‍
  • വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് നേതാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍
  • തിരുവനന്തപുരത്തു ഇന്ത്യ- ന്യൂസിലാന്‍ഡ് മത്സരം കാണാനെത്തിയ ആരാധകന്‍ കുഴഞ്ഞുവീണു മരിച്ചു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway