യു.കെ.വാര്‍ത്തകള്‍

യാത്രക്കാരെ വലക്കാന്‍ മൂന്നു റയില്‍ കമ്പനികളുടെ സമരം, ഒന്നരവര്‍ഷമായിട്ടും തീരാത്ത തര്‍ക്കം

ലണ്ടന്‍ : യാത്രക്കാരെ വലച്ചു റയില്‍ കമ്പനികളുടെ സമരം. നോര്‍ത്തേണ്‍ ,സതേണ്‍ , മേഴ്‌സിറെയിലിലെ യൂണിയന്‍ അംഗങ്ങള്‍ എന്നിവരാണ് പണിമുടക്കുന്നത്. സതേണ്‍ റെയില്‍ സര്‍വീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ആണ് ആര്‍എംടി അംഗങ്ങള്‍ പണിമുടക്കുന്നത്. ഡ്രൈവര്‍-ഒണ്‍ലി ട്രെയിനുകളുടെ പേരില്‍ സതേണുമായുള്ള തര്‍ക്കത്തിന്റെ പേരിലാണ് പണിമുടക്ക്.
ഡ്രൈവര്‍ ഒണ്‍ലി ട്രെയിനുകളും, സര്‍വ്വീസുകളില്‍ നിന്നും ഗാര്‍ഡുമാരെ നീക്കം ചെയ്യുന്നതിന്റെയും പേരിലാണ് ആര്‍എംടി പണിമുടക്ക് നടത്തുന്നത്.
ആര്‍എംടി മൂന്ന് ദിവസത്തേക്കാണ് പണിമുടക്ക് നടത്തുന്നത്. ശനിയാഴ്ച ഇതിന്റെ ഭാഗമായുള്ള പരിപാടിക്ക് അറീവ റെയില്‍ നോര്‍ത്തില്‍ തുടക്കമായി. മേഴ്‌സിറെയിലിലെ യൂണിയന്‍ അംഗങ്ങളും ആഴ്ചാവസാനം സമരത്തിലായിരുന്നു, അവര്‍ ഇന്നും പണിമുടക്കുമെന്നാണ് വിവരം. ഓവര്‍ടൈം ജോലിയുടെ പേരിലാണ് അസ്ലെഫ് യൂണിയന്‍ ഡ്രൈവര്‍മാര്‍ പണിമുടക്കിന് ഇറങ്ങുന്നത്.
ബ്രിട്ടീഷ് കമ്മ്യൂട്ടേഴ്‌സ് അസോസിയേഷനാണ് സതേണ്‍ പാസഞ്ചേഴ്‌സിന് വേണ്ടി കേസിന് പോയത്. ഒരു വര്‍ഷത്തോളമായി സമരങ്ങളും, ജീവനക്കാരുടെ കുറവും, മറ്റ് പ്രശ്‌നങ്ങളുടെയും പേരില്‍ സതേണ്‍ റെയില്‍ സേവനം പ്രതിസന്ധിയിലാണ്.

 • ബ്രക്‌സിറ്റ് വിരുദ്ധതയുമായി ബ്രിട്ടണില്‍ പുതിയ പാര്‍ട്ടി പിറന്നു
 • കോഴിയിറിച്ചി കിട്ടാനില്ല; യുകെയില്‍ കെ.എഫ്.സി റെസ്റ്റോറന്റുകള്‍ക്ക് താഴുവീണു,
 • വരവില്‍ കവിഞ്ഞ സ്വത്ത്: കീത്ത് വാസിനെതിരെ പരാതിയുമായി ഭരണകക്ഷി എംപി
 • മോഷ്ടാക്കള്‍ വീട്ടമ്മയെ കൊലപ്പെടുത്തി, മലയാളി കുടുംബങ്ങള്‍ ജാഗ്രത പാലിക്കണം
 • ഒരു പൗണ്ട് = 91 രൂപ , പൗണ്ട് മികവ് തുടരുന്നു
 • മേല്‍വസ്ത്രമില്ലാതെ ലണ്ടന്‍ ഫാഷന്‍ വീക്ക് വേദിയില്‍ യുവതികള്‍
 • യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസുകള്‍ വെട്ടിക്കുറയ്ക്കും; മലയാളികള്‍ക്ക് ആശ്വാസമാകും
 • സ്വന്തം വീട് നടക്കാത്ത സ്വപ്‌നമായി; യുകെയിലെ യുവത്വത്തിന്റെ വിധി
 • എന്‍എച്ച്എസിലും ലിംഗ വിവേചനം; വേതനം പുരുഷഡോക്ടര്‍മാര്‍ക്ക് രണ്ടരമടങ്ങ് കൂടുതല്‍
 • വീടില്ലാത്ത വ്യക്തി പാര്‍ലമെന്റ് പടിക്കല്‍ തണുത്ത് വിറച്ച് മരിച്ചു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway