Don't Miss

ആര്‍ത്തവത്തിന്റെ ആദ്യ ദിനം അവധി നല്‍കി മാതൃക സൃഷ്ടിച്ചു മുംബൈയിലെ മാധ്യമസ്ഥാപനം

ആര്‍ത്തവ ദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പല തരത്തിലുള്ള മാനസിക ശാരീരിക അസ്വസ്ഥതകള്‍ നിറഞ്ഞതാണ്. ഇന്നത്തെ ജോലി സാഹചര്യങ്ങളില്‍ പലപ്പോഴും സ്ത്രീകള്‍ക്ക് ആ ദിനങ്ങളില്‍ മതിയായ ശ്രദ്ധയും പരിഗണനയും ലഭിക്കാതെ പോകുന്നു. എന്നാല്‍ ആ ആശങ്കയ്ക്ക് ഒരു അവധി ദിനം നല്‍കി വനിതാ ജീവനക്കാരോടുള്ള കരുതല്‍ പ്രകടിപ്പിക്കുകയാണ് മുംബൈയിലെ ഒരു മാധ്യമസ്ഥാപനം.

ആര്‍ത്തവത്തിന്റെ ആദ്യ ദിവസം വനിതാ ജീവനക്കാര്‍ക്ക് അവധി നല്‍കി പുതിയൊരു മാതൃക സൃഷ്ടിച്ചിരിക്കുന്നത് മുംബൈയിലെ മാധ്യമസ്ഥാപനമായ കള്‍ച്ചറല്‍ മെഷീന്‍ ആണ്.
75 വനിതാ ജീവനക്കാരുണ്ട് കള്‍ച്ചറല്‍ മെഷീനില്‍. ഇവരെല്ലാം എച്ച്. ആര്‍ വിഭാഗത്തിന്റെ ഈ അവധി തീരുമാനത്തില്‍ സന്തുഷ്ടരാണ്.

ആര്‍ത്തവത്തിന്റെ ആദ്യ ദിനത്തെ കുറിച്ചും കമ്പനിയുടെ പുതിയ തീരുമാനത്തെ കുറിച്ചും ജീവനക്കാര്‍ അഭിപ്രായം പങ്കിടുന്ന വീഡിയോയും കമ്പനി പുറത്തു വിട്ടിട്ടുണ്ട്. ഇതൊരു മാതൃകയായി എടുത്ത് ഇന്ത്യ മുഴുവനും ഒരു ആര്‍ത്തവ അവധി ദിനം ഏര്‍പ്പെടുത്തണമെന്ന് കമ്പനി നിര്‍ദേശിക്കുന്നു. ഈ ആവശ്യം ഉന്നയിച്ച് മാനവിക വിഭവശേഷി മന്ത്രാലയത്തിനും, വനിതാ ശിശു ക്ഷേമ മന്ത്രാലയത്തിനും ഇവര്‍ നിവേദനവും സമര്‍പ്പിച്ചിട്ടുണ്ട്.

ബീഹാര്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ മാസത്തില്‍ രണ്ട് ദിവസം വനിതാ ജീവനക്കാര്‍ക്ക് അവധി നല്‍കാറുണ്ട്. ചില വിദേശ രാജ്യങ്ങളില്‍ ഇത്തരത്തില്‍ ശമ്പളത്തോടെ അവധി നല്‍കുന്നുണ്ട്.

 • യൂടൂബില്‍ തരംഗമായി റെഡിച്ചിലെ സഹോദരിമാരുടെ 'ജിമിക്കിക്കമ്മല്‍ .. '
 • ഇന്ത്യാ ഗേറ്റിന് സമീപം മാലിന്യങ്ങള്‍ വിതറി കണ്ണന്താനത്തിന്റെ ശുചീകരണ യജ്‌ഞം!
 • നരേന്ദ്രമോദി ഉലകനായകനെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ്; 'കണ്ണന്താനം കേന്ദ്രസര്‍ക്കാരിനും സഭയ്ക്കും ഇടയിലെ പാലം'
 • മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തില്‍ പാര്‍ട്ടിക്ക് അമര്‍ഷം, വിഷയം ചര്‍ച്ച ചെയ്യും
 • താടിയും മുടിയും കറുപ്പിക്കാന്‍ ദിലീപിന് 'ഡൈ' എത്തിച്ചുകൊടുക്കുന്നതാരെന്ന് കണ്ടെത്തണമെന്ന് ആനി സ്വീറ്റി
 • നടിമാരിലും ജയിലില്‍ പോയി ദിലീപിനെ കാണണമെന്ന് ആഗ്രഹമുള്ളവരുണ്ട്; ദിലീപിനെ പുറത്താക്കുന്നതുപോലെ കാണിച്ച് അമ്മ പിന്നില്‍ നിന്ന് പിന്തുണക്കുന്നു-രൂക്ഷ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി
 • അബുദാബിയില്‍ 12.2 കോടി നേടിയത് കൊച്ചി സ്വദേശി; പകുതിതുക സുഹൃത്തുക്കള്‍ക്ക്!
 • രത്നവ്യാപാരിയുടെ കോടീശ്വരനായ മകന്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ ക്ലീനിങ് ബോയ് ! ശേഷം സംഭവിച്ചത്....
 • തിരുവസ്ത്രമണിഞ്ഞ് തിരുവാതിര കളിക്കുന്ന കന്യാസ്ത്രീകള്‍ ; സോഷ്യല്‍മീഡിയയില്‍ വൈറലായി തരൂരിട്ട വീഡിയോ
 • സഹതടവുകാര്‍ക്കൊപ്പം സദ്യ കഴിച്ചും, ഓണക്കളികളില്‍ പങ്കെടുക്കാതെയും ദിലീപിന്റെ ജയിലിലെ ആദ്യ ഓണം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway