ചരമം

അമേരിക്കയില്‍ വിമാനം തകര്‍ന്ന് ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതിമാര്‍ കൊല്ലപ്പെട്ടു

ഹൂസ്റ്റൺ : സ്വന്തം ഉടമസ്ഥതയിലുള്ള സ്വകാര്യ വിമാനം തകര്‍ന്ന് ഇന്ത്യന്‍ വംശജരായ ഡോകടര്‍മാര്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു.യുഎസിലെ ഒഹിയോയയിലാണ് സംഭവം. ഉമാമഹേശ്വര കാലപടപ്പ് (63) ഭാര്യ സീതാ ഗീത(61) എന്നിവരാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച്ച രാവിലെ 10.36നും 12.30നും ഇടയിലാണ് അപകടം നടന്നതെന്നാണ് നിഗമനം. അപകടസമയം ഉമാമഹേശ്വരയായിരുന്നു വിമാനം ഓടിച്ചിരുന്നത്.

ഒഹിയോവിലെ ബെവര്‍ളി ഗ്രാമത്തിന് സമീപമുള്ള ജലസംഭരണിയിൽ നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചു. അപകട കാരണം ഇതുവരെയും വ്യക്തമല്ല. അന്വേഷണം നടക്കുകയാണെന്ന് വ്യോമയാന അധികൃതര്‍ അറിയിച്ചു. ആന്ധ്രപ്രദേശിലെ മച്ചിലപട്ടണം സ്വദേശികളായ ഇരുവരും മനോരോഗ വിദഗ്ദരാണ്. ഇന്ത്യാനയിലെ ലോഗൻസ്പോർട്ടിലാണ് ഇവരുടെ താമസം. ലോഗന്‍സ്‌പോര്‍ട്ട്, ഇന്ത്യാനപൊലിസ്, ഫോര്‍ട്ട് വെയ്ന്‍, ലാഫയെറ്റെ, കൊക്കോമ എന്നിവടങ്ങളില്‍ ഇവര്‍ക്ക് സ്വന്തം ക്ലിനിക്കുകളുണ്ട്.
അമേരിക്കയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍ കൂടിയായ ഉമാമഹേശ്വര ഫോട്ടോഗ്രാഫിയില്‍ ഒട്ടേറെ ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

  • യുഎഇയില്‍ കനത്ത മഴല്‍ മലയാളി വിദ്യാര്‍ത്ഥിയെ കാണാതായി
  • രാജ്ഭവനു മുന്നില്‍ കാര്‍ തലകീഴായി മറിഞ്ഞു; ലണ്ടനിലെ മലയാളി യുവാവ് മരിച്ചു
  • യുഎസില്‍ പഞ്ചാബ് സ്വദേശിയായ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു; പ്രതികളില്‍ ഇന്ത്യക്കാരനും
  • മുക്കത്ത് സ്വകാര്യ മെഡി. കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
  • കുര്യന്‍ ജോര്‍ജിന്റെ മാതാവ് മറിയക്കുട്ടി വര്‍ക്കി നിര്യാതയായി
  • യുഎസില്‍ ഇന്ത്യക്കാരനായ ഹോട്ടല്‍ ഉടമയെ വെടിവച്ചു കൊന്നു
  • കൊച്ചിയില്‍ മധ്യവയസ്‌കനെ സഹോദരന്‍ കൊലപ്പെടുത്തി
  • പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പു റോഡില്‍ മരിച്ച നിലയില്‍
  • വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് നേതാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍
  • തിരുവനന്തപുരത്തു ഇന്ത്യ- ന്യൂസിലാന്‍ഡ് മത്സരം കാണാനെത്തിയ ആരാധകന്‍ കുഴഞ്ഞുവീണു മരിച്ചു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway