അസോസിയേഷന്‍

ശ്രീ നാരായണ ഗുരു ധര്‍മ്മ സമാജം യുകെയുടെ ധര്‍മ്മ പരിപാലന യോഗവും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സും 15ന് ക്രോയ്ഡോണിൽ

ക്രോയ്ടോണ്‍ : ശ്രീ നാരായണ ഗുരു ധര്‍മ്മ സമാജം യുകെയുടെ നേത്രത്വത്തില്‍ ധര്‍മ്മ പരിപാലന യോഗം ജൂലൈ 15, ശനിയാഴ്ച ക്രോയ്ടോണ്‍, വെസ്റ്റ് തോര്‍ന്ടോണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചു നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു

യോഗാനന്തരം പ്രസിദ്ധ ഗാസ്ട്രോ എന്ററോളജി വിദഗ്ധന്‍ ഡോ. സഞ്ജയ് ഗുപ്ത നയിക്കുന്ന ആരോഗ്യ ബോധവല്‍കരണ ക്ലാസ്സ്, പൗര്‍ണ്ണമി ഡാന്‍സ് സ്കൂളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍പ്രസിദ്ധ ഗായകന്‍ സുധീഷ് ക്രോയ്ടോണ്‍ ആലപിക്കുന്ന ഗുരുദേവ കീര്‍ത്തനങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.
വൈകുന്നേരം 5.30 മണി മുതല്‍ രാത്രി 10 മണിവരെ നടക്കുന്ന ചടങ്ങില്‍ യുകെയിലെ എല്ലാ ജനങ്ങളെയും ശ്രീ നാരായണ ഗുരു ധര്‍മ്മ സമാജം യുകെ വെസ്റ്റ് തോര്‍ന്ടോണ്‍ കമ്മ്യൂണിറ്റി സെന്ററിലേക്കു ഭാരവാഹികള്‍ സ്വഗതം ചെയ്തു.

(ഈ മാസത്തെ ധര്‍മ്മ പരിപാലന യോഗം സ്പോണ്‍സര്‍ ചെയ്യുന്നത് സുരേഷ് കരുണാകരനും കുടുംബവും)

കൂടുതൽ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക:
സുരേഷ് കരുണാകരന്‍ : 07979352084
കുമാര്‍ സുരേന്ദ്രന്‍ : 07979352084
സ്ഥലം: വെസ്റ്റ് തോര്‍ന്ടോണ്‍ കമ്മ്യൂണിറ്റി സെന്റര്‍, തോര്‍ന്ടോണ്‍ ഹീത്ത് പോണ്ടിനു സമീപം, 731-735ലണ്ടന്‍ റോഡ്, ക്രോയ്ടോണ്‍ . CR7 6AU

 • കാന്‍സര്‍ ബാധിച്ച ദേവസിക്കായി വോകിംഗ് കാരുണ്യ സുമനസുകളുടെ സഹായം തേടുന്നു
 • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം മലയാളത്തനിമയില്‍ അവിസ്മരണീയമായി
 • ആഘോഷങ്ങളുടേയും താളമേളകളുടേയും അകമ്പടിയോടെ സ്റ്റാഫ്‌ഫോര്‍ഡ്ഷയര്‍ മലയാളീ അസ്സോസിയേഷന്റ ഓണാഘോഷത്തിന് കൊടിയിറക്കം
 • പന്ത്രണ്ടാമത് യുകെ കരിങ്കുന്നം ദേശീയ സംഗമം സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ
 • മലയാളം മിഷന്‍ യു.കെ. ചാപ്റ്റര്‍ ഉദ്ഘാടനം മന്ത്രി എ.കെ.ബാലന്‍ 22 ന് ലണ്ടനില്‍ നിര്‍വ്വഹിക്കും
 • സദ്യവട്ടങ്ങളും താളമേളങ്ങളുമായി, യുബിഎംഎയുടെ ഓണാഘോഷം നാളെ
 • ശ്രീ നാരായണ ഗുരു ധര്‍മ്മ സമാജം യുകെയുടെ ഓണാഘോഷം ക്രോയിഡോണില്‍
 • ലിമയുടെ ഓണാഘോഷം ഗംഭീരമാകും; കലാകായിക മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്
 • ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ 30ന്
 • കെ സി എയുടെ ഓണാഘോഷം ഞായറാഴ്ച ന്യൂകാസിലില്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway