അസോസിയേഷന്‍

കണ്‍വന്‍ഷന്‍ റാലി; ബര്‍മിംഗ്ഹാം, സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ്, ഗ്ലോസ്റ്റര്‍ ജേതാക്കള്‍

ചെല്‍ട്ടന്‍ഹാം: പതിനാറാമത് യുകെകെസിഎ കണ്‍വന്‍ഷന്റെ പ്രൗഢഗംഭീരമായ റാലി മത്സരത്തില്‍ എ കാറ്റഗറിയില്‍ ഗ്ലോസ്റ്റര്‍, സി കാറ്റഗറിയില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ്, സി കാറ്റഗറിയില്‍ ബിര്‍മിംഗ്ഹാം എന്നീ യൂണിറ്റുകള്‍ ജേതാക്കളായി. എല്ലാ യൂണിറ്റുകളും അത്യന്തം വീറും വാശിയോടെയുമാണ് റാലി മത്സരത്തില്‍ പങ്കെടുത്തത്.

പ്രതീക്ഷിച്ചതിലും ഒരു മണിക്കൂര്‍ വൈകിയാണ് റാലി മത്സരം അവസാനിപ്പിച്ചത്. റാലിയിലെ അംഗങ്ങളുടെ സജീവ പങ്കാളിത്തവും അംഗങ്ങളുടെ സജീവമായ പ്രവര്‍ത്തനവും കണ്‍വന്‍ഷന്‍ റാലിയെ മനോഹരമാക്കി. എ കാറ്റഗറിയില്‍ ഗ്ലോസ്റ്റര്‍ ഒന്നാം സ്ഥാനവും, ഈസ്റ്റ് ആംഗ്ലിയ രണ്ടാം സ്ഥാനവും, മൂന്നാം സ്ഥാനം കെറ്ററിംഗും സ്വന്തമാക്കി.ബി കാറ്റഗറിയില്‍ ഒന്നാം സ്ഥാനം സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് രണ്ടാം സ്ഥാനം സ്റ്റീവനേജ്, മൂന്നാം സ്ഥാനം നോര്‍ത്ത് വെസ്റ്റ് ലണ്ടനും സ്വന്തമാക്കി.
ഏറ്റവും വലിയ ഗ്രൂപ്പായ ബി കാറ്റഗറിയില്‍ ഒന്നാം സ്ഥാനം ബിര്‍മിങ്ഹാം, രണ്ടാം സ്ഥാനം മാഞ്ചസ്റ്റര്‍, മൂന്നാം സ്ഥാനം ലിവര്‍പൂള്‍ എന്നിവര്‍ സ്വന്തമാക്കി.

ഒരു ഇടവേളയ്ക്കു ശേഷം പൂര്‍ണ്ണ പ്രതാപത്തോടെ റാലിയില്‍ മികച്ച പ്രകടനം കാഴ്ച വച്ച മാഞ്ചസ്റ്റര്‍ യൂണിറ്റ് ജനപ്രിയ പ്രശംസ നേടിയെടുത്തു. വിഗന്‍ യൂണിറ്റിന്റെ റാലിയും മുക്തകണ്ഠം പ്രശംസ നേടി. ഫാ. മാത്യു കുട്ടിയാങ്കില്‍, ഫാ. എബ്രഹാം പറമ്പേത്ത്, എബ്രഹാം നടുവത്തറ എന്നിവരായിരുന്നു വിധിനിര്‍ണ്ണയ കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്.


 • കാന്‍സര്‍ ബാധിച്ച ദേവസിക്കായി വോകിംഗ് കാരുണ്യ സുമനസുകളുടെ സഹായം തേടുന്നു
 • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം മലയാളത്തനിമയില്‍ അവിസ്മരണീയമായി
 • ആഘോഷങ്ങളുടേയും താളമേളകളുടേയും അകമ്പടിയോടെ സ്റ്റാഫ്‌ഫോര്‍ഡ്ഷയര്‍ മലയാളീ അസ്സോസിയേഷന്റ ഓണാഘോഷത്തിന് കൊടിയിറക്കം
 • പന്ത്രണ്ടാമത് യുകെ കരിങ്കുന്നം ദേശീയ സംഗമം സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ
 • മലയാളം മിഷന്‍ യു.കെ. ചാപ്റ്റര്‍ ഉദ്ഘാടനം മന്ത്രി എ.കെ.ബാലന്‍ 22 ന് ലണ്ടനില്‍ നിര്‍വ്വഹിക്കും
 • സദ്യവട്ടങ്ങളും താളമേളങ്ങളുമായി, യുബിഎംഎയുടെ ഓണാഘോഷം നാളെ
 • ശ്രീ നാരായണ ഗുരു ധര്‍മ്മ സമാജം യുകെയുടെ ഓണാഘോഷം ക്രോയിഡോണില്‍
 • ലിമയുടെ ഓണാഘോഷം ഗംഭീരമാകും; കലാകായിക മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്
 • ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ 30ന്
 • കെ സി എയുടെ ഓണാഘോഷം ഞായറാഴ്ച ന്യൂകാസിലില്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway