യു.കെ.വാര്‍ത്തകള്‍

ഫാ. മാര്‍ട്ടിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ ഇനിയും വൈകും; അന്വേഷണം തുടരുന്നു

ലണ്ടന്‍ : മൂന്നാഴ്ച മുമ്പ് സ്കോട്ട്ലന്‍ഡിലെ എഡിന്‍ബറോയില്‍നിന്നു ദുരൂഹസാഹചര്യത്തില്‍ കാണാതായി പിന്നീടു ബീച്ചില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറയുടെ മൃതദേഹം വിട്ടുകിട്ടാന്‍ ഇനിയും ഒരാഴ്ചകൂടികാത്തിരിക്കണം. അന്വേഷണം പുരോഗമിക്കുകയാണെന്നും അടുത്തയാഴ്ചയോടെ മാത്രമേ നടപടികള്‍ പൂര്‍ത്തിയാകാന്‍ സാധ്യതയുള്ളൂയെന്നുമാണ് ഇന്നലെ സിഐഡി ഓഫിസര്‍, സഭയുടെയും ഫാ. മാര്‍ട്ടിന്റെയും പ്രതിനിധിയായ ഫാ. ടെബിന്‍ ഫ്രാന്‍സിസ് പുത്തന്‍പുരയ്ക്കലിനെ അറിയിച്ചത്.


ഫാ. മാര്‍ട്ടിന്റെ മൊബൈല്‍ ഫോണ്‍ ഇനിയും കണ്ടെത്താനാകാത്തതാണ് അന്വേഷണവും അനന്തരനടപടികളും വൈകാന്‍ കാരണം. മൊബൈല്‍ കോള്‍ലിസ്റ്റ് പരിശോധിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മൃതദേഹത്തില്‍നിന്നും ശേഖരിച്ച കോശ സാമ്പിളുകളുകളുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി മരണകാരണം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഒട്ടേറെ ദുരൂഹതകള്‍ ബാക്കിനില്‍ക്കുന്ന സാഹചര്യത്തിലാണ് അന്വേഷണം നീളുന്നതും മൃതദേഹം വിട്ടുകിട്ടാന്‍ വൈകുന്നതും. അന്വേഷണം പൂര്‍ത്തിയാകാതെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കാനാകില്ലെന്നു ഫിസ്കല്‍ ഓഫിസര്‍ ഡിക്ടക്റ്റീവിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.വൈദികനെ കാണാതായ ജൂണ്‍-20 നു ശേഷം മൃതദേഹം കണ്ടുകിട്ടുന്ന ജൂണ്‍-23 വരെ മൊബൈലിലേക്ക് അദ്ദേഹത്തിന്റെ സഹോദരനും മറ്റുചിലരും വിളിച്ചപ്പോള്‍ റിങ് ടോണ്‍ ഉണ്ടായിരുന്നു. എന്നാല്‍ മൃതദേഹത്തില്‍നിന്നോ മുറിയില്‍നിന്നോ മൃതദേഹം കണ്ടുകിട്ടിയ സ്ഥലത്തുനിന്നോ ഫോണ്‍ കണ്ടെത്താനായിട്ടില്ല. മൃതദേഹം വിട്ടുനല്‍കാത്ത നടപടിയില്‍ മലയാളിസമൂഹത്തിലും വിശ്വാസ കൂട്ടായ്മകളിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.


പോസ്റ്റ്മോര്‍ട്ടം പരിശോധനകളും പതോളജി റിപ്പോര്‍ട്ടിന്മേലുള്ള വിദഗ്ധസംഘത്തിന്റെ വിലയിരുത്തലും എല്ലാം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. കഴിഞ്ഞയാഴ്ച മൃതദേഹം വിട്ടുകിട്ടുമെന്നായിരുന്നു വീട്ടുകാരുടെയും സിഎംഐ സഭയുടെയും പ്രതീക്ഷ. എന്നാല്‍ സിഐഡിയുടെ അന്വേഷണത്തില്‍ മൊബൈല്‍ഫോണിന്റെ നഷ്ടം പ്രധാന സംശയകാരണമായതോടെ നടപടിനീളുകയായിരുന്നു.


എഡിന്‍ബറോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍നിന്നും എഡിന്‍ബറോ രൂപതയില്‍നിന്നും നിരന്തരം പൊലീസ് ഉദ്യോഗസ്ഥരുമായും ഫിസ്കല്‍ ഓഫിസുമായും ബന്ധപ്പെട്ടു നടപടികള്‍ വേഗത്തിലാക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

 • ഫ്രാന്‍സീസ് പാപ്പയുടെ അനുഗ്രഹ മുത്തം നേടി എസ്ഥേര്‍ മോള്‍; അസുലഭ അനുഗ്രഹ സാഫല്യത്തില്‍ സ്റ്റീവനേജ് ദമ്പതികള്‍
 • ല​​​ണ്ട​​​ന്‍ ട്യൂബ് ട്രെയിന്‍ ആക്രമണം: ഒ​​​രാള്‍​​​​​​കൂടി അ​​​റ​​​സ്റ്റില്‍
 • ട്യൂബ് ട്രെയിന്‍ ആക്രമണം; യഹിയ ഫാറൂഖിനെ പിടിച്ചത് നാടകീയമായി
 • എങ്ങനെ മക്കളെ മിടുമിടുക്കരാക്കാം? രക്ഷിതാക്കള്‍ക്ക് ഉപദേശവുമായി മൂന്നാമതും അമ്മയാകുന്ന കെയ്റ്റ്
 • ജോവകുട്ടന് നാളെ റെഡിങ്ങില്‍ അന്ത്യനിദ്ര; അന്ത്യാഞ്ജലി അര്‍പ്പിച്ചു മലയാളി സമൂഹം
 • മദ്യപിച്ച് വണ്ടിയോടിച്ചതിന് വെയ്ന്‍ റൂണിക്ക് ഡ്രൈവിങ് വിലക്കും 120 മണിക്കൂര്‍ സേവനവും
 • ലണ്ടനില്‍ വീട് വില കൂപ്പുകുത്തുന്നു; ഈ ദശകത്തിലെ ഏറ്റവും വലിയ വീഴ്ച
 • സ്വതന്ത്ര വ്യാപാരക്കരാറിനായി തെരേസ മേ തിരക്കിട്ടു കാനഡയിലേക്ക്
 • ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലന്‍ഡിലും യൂണിവേഴ്‌സിറ്റികളില്‍ ഇക്കുറി റെക്കോര്‍ഡ് കുട്ടികള്‍
 • ലിഡില്‍ ബാഗുമായി നടന്നു നീങ്ങുന്ന യുവാവ്; ലണ്ടന്‍ ട്യൂബ് ട്രെയിനിലെ അക്രമിയുടേതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ പുറത്ത്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway