യു.കെ.വാര്‍ത്തകള്‍

ബ്രക്‌സിറ്റ് ബില്ലില്‍ ഭിന്നത; എതിര്‍ത്തു വോട്ട് ചെയ്യാന്‍ ലേബറും ഭരണകക്ഷി വിമതരും

ലണ്ടന്‍ : ബ്രക്‌സിറ്റ് ചര്‍ച്ചകളില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് പാര്‍ലമെന്റില്‍ നടക്കുന്ന വോട്ടെടുപ്പില്‍ സര്‍ക്കാര്‍ വെള്ളം കുടിക്കും. ഇപ്പോഴത്തെ രീതിയില്‍ ബ്രക്‌സിറ്റ് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ബില്ലിനെതിരെ വോട്ട് ചെയ്യാന്‍ ലേബറും ഭരണകക്ഷി വിമതരും തീരുമാനിച്ചിരിക്കുകയാണ്. ഹാര്‍ഡ് ബ്രെക്‌സിറ്റിനായുള്ള നീക്കം ഉപേക്ഷിച്ച് ഇളവുകള്‍ കൊണ്ടുവന്നില്ലെങ്കില്‍ ഗ്രേറ്റ് റിപ്പീല്‍ ബില്ലിനെ എതിര്‍ക്കാന്‍ ലേബര്‍ നീക്കം തുടങ്ങി. ഏതാണതും കണ്‍സര്‍വേറ്റീവ് എംപിമാരും ഇതേ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം. തൊഴിലാളികളുടെ അവകാശമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ലമെന്റിന്റെ മേല്‍നോട്ടം വേണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ലേബര്‍ ഷാഡോ ബ്രക്‌സിറ്റ് സെക്രട്ടറി കെയിര്‍ സ്റ്റാമര്‍ പറഞ്ഞു.


ബ്രക്‌സിറ്റില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന പ്രധാനമന്ത്രിയുടെ ആവശ്യം നിരസിക്കുന്നതുള്‍പ്പെടെയുള്ള പദ്ധതികള്‍ക്കാണ് ലേബര്‍ തയ്യാറെടുക്കുന്നത്. ബ്രക്‌സിറ്റ് വിഷയത്തില്‍ സര്‍ക്കാരിന് ഇതോടെ തിരിച്ചടികളായിരിക്കും ലഭിക്കുക.
ബ്രിട്ടീഷ് ജനതയുടെ അഭിലാഷം സാധ്യമാക്കാനുള്ള സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് ബില്‍ അവതരണമെന്നായിരുന്നു തെരേസ മേപറഞ്ഞത്.

ഈ ബില്ലിലൂടെ യുകെയ്ക്ക് ഫലപ്രദമായും പൂര്‍ണമായഅര്‍ത്ഥത്തിലും യൂണിയന്‍ വിട്ട് പോകാന്‍ സാധിക്കുമെന്നാണ് ബ്രക്‌സിറ്റ് സെക്രട്ടറി ഡേവിസ് അവകാശപ്പെടുന്നത്. ഏതായാലും ഭൂരിപക്ഷമില്ലാത്ത ഭരണകക്ഷിക്ക് ബില്ലവതരണം കടുത്ത പരീക്ഷണമാവും.

 • കിടിലന്‍ ഓഫറുകളുമായി ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗ്; നാല് ദിവസം കൊണ്ട് പ്രതീക്ഷിക്കുന്നത് 8 ബില്യണ്‍ പൗണ്ടിന്റെ കച്ചവടം
 • സിഗററ്റിനു വില കൂടും ,മദ്യ വിലകൂടില്ല , ഇന്ധന നികുതി വര്‍ദ്ധനയില്ല, ഡീസല്‍ കാറിനു ചെലവേറും
 • നഴ്‌സുമാര്‍ക്ക് ശമ്പള വര്‍ധന വാഗ്ദാനം ചെയ്ത് ഹാമണ്ടിന്റെ ബജറ്റ്; തീരുമാനം നീളും, ആദ്യ വീട് സ്വന്തമാക്കുന്നവര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കും
 • ജിപിയെ കാണാന്‍ ഒരു മണിക്കൂര്‍ കാത്തിരുന്ന മൂന്നുവയസുകാരന്‍ മരിച്ചു; ഡോക്ടര്‍മാര്‍ എന്‍എച്ച്എസ് വിടുന്നതിന്റെ ഫലം
 • ലണ്ടനിലെ എപ്പിംഗില്‍ ബ്ലഡ് കാന്‍സര്‍ ബാധിതനായ മലയാളി മരിച്ചു, പൊതുദര്‍ശനം ശനിയാഴ്ച
 • എല്‍ദോസിന് ഹെയില്‍ഷാമില്‍ മലയാളികള്‍ കണ്ണീരോടെ വിട നല്‍കി, സംസ്കാരം വ്യാഴാഴ്ച നാട്ടില്‍
 • ബ്രിട്ടനെതിരെ ഇന്ത്യയ്ക്ക് നാടകീയ ജയം; ദല്‍വീര്‍ ഭണ്ഡാരി രാജ്യാന്തര കോടതി ജഡ്ജി
 • വിമാനത്തിന്റെ മുന്‍സീറ്റിലിരുന്ന സ്ത്രീയെ കയറിപ്പിടിച്ച ഇന്ത്യന്‍ യുവാവ് കുടുങ്ങി
 • അമ്മയെക്കുറിച്ച് വാചാലയായി,ഇന്ത്യയുടെ മാനുഷിക്ക് ലോകസുന്ദരി പട്ടം
 • ഈസ്റ്റ് ബോണില്‍ അന്തരിച്ച പെരുമ്പാവൂര്‍ സ്വദേശി എല്‍ദോസിന്റെ പൊതുദര്‍ശനം തിങ്കളാഴ്ച
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway