സ്പിരിച്വല്‍

ബൈബിള്‍ കണ്‍വന്‍ഷനൊരുക്കമായി ഭാരവാഹികളുടെയും വോളന്റിയേഴ്സിന്റെയും സമ്മേളനം പ്രസ്റ്റണ്‍ റീജിയനില്‍

പ്രസ്റ്റണ്‍ : ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ‘ഗ്രേറ്റ് ബ്രിട്ടന്‍ അഭിഷേകാഗ്‌നി’ കണ്‍വന്‍ഷന് നേതൃത്വം നല്‍കുന്ന രൂപതാ ഭാരവാഹികളുടെയും വോളന്റിയേഴ്സിന്റെയും പരിശീലനത്തിനും ആത്മീയ ഒരുക്കത്തിനുമായി സംഘടിപ്പിച്ചിരിക്കുന്ന രണ്ടാം ഘട്ട റീജിയണല്‍ കണ്‍വന്‍ഷന്‍ ഇന്ന് ഉച്ച കഴിഞ്ഞു പ്രസ്റ്റണ്‍ സെന്റ്. അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് നടക്കും. വൈകീട്ട് 5.30 മുതല്‍ 9.30 വരെ നടക്കുന്ന കണ്‍വന്‍ഷനില്‍ അറിയപ്പെടുന്ന ദൈവശാസ്ത്ര പണ്ഡിതനും പ്രഭാഷകനുമായ റവ. ഫാ. അരുണ്‍ കലമറ്റം (റോം) ദിവ്യബലിയര്‍പ്പിക്കുകയും ക്ലാസ് നയിക്കുകയും ചെയ്യും.

പ്രസ്റ്റണ്‍ റീജിയന് കീഴിലുള്ള എല്ലാ വി. കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നും ഭാരവാഹികളെയും വോളന്റിയേഴ്സായും തിരഞ്ഞെടുക്കപെട്ടവര്‍ക്കും ദൈവവചന പഠനങ്ങളിലും വിശ്വാസസത്യങ്ങളിലും ആഴപ്പെടാന്‍ താല്‍പര്യമുള്ളവര്‍ക്കും ഈ കണ്‍വന്‍ഷനില്‍ സംബന്ധിക്കാവുന്നതാണ്.
ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി റീജിയന്‍ ഇന്‍ ചാര്‍ജ് റവ. ഡോ. മാത്യു പിണക്കാട്ട് അറിയിച്ചു.

വിലാസം:
സെന്റ്. അല്‍ഫോന്‍സാ കത്തീഡ്രല്‍
സെന്റ്. ഇഗ്നേഷ്യസ് സ്‌ക്വയര്‍
പ്രസ്റ്റണ്‍
PR11TT

 • ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമൂഹം അയ്യപ്പ പൂജയും, മകരവിളക്ക് മഹോത്സവവും ഭക്തിനിര്‍ഭരമായി ആഘോഷിച്ചു
 • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും
 • കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും 20ന്
 • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി നയിക്കുന്ന നൈറ്റ് വിജില്‍ സൗത്താപ്ടണില്‍
 • ഇംഗ്ലണ്ടിലെ മണ്ഡലവിളക്കും മകരസംക്രമപൂജയും, അയ്യപ്പഭജനവും ഹേവാര്‍ഡ്‌സ് ഹീത്ത് ഹിന്ദുസമാജത്തിന്റെ നേതൃത്വത്തില്‍ 14ന്
 • ഫാ.സോജി ഓലിക്കലിനൊപ്പം ഫാ.നടുവത്താനിയും ബ്ര. സന്തോഷ് ടി യും- രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 13ന്
 • ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ ക്രിസ്തുമസ് ചാരിറ്റിക്ക് ലഭിച്ചത് 1570 പൗണ്ട്
 • മനോര്‍ പാര്‍ക്കിലെ സെന്റ് സ്റ്റീഫന്‍സ് പളളിയില്‍ ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ ഫെബ്രുവരി 10 ന്
 • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി നയിക്കുന്ന കുടുംബനവീകരണ ധ്യാനം ഫെബ്രുവരിയില്‍ സൗത്താപ്ടണില്‍
 • എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ന്യൂ കാസിലില്‍ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സമാപിച്ചു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway