സ്പിരിച്വല്‍

ദൈവം വാല്‍സിംഹാമിനെ പുതുചരിത്രമായി വളര്‍ത്തി; ചരിത്രനിയോഗത്തിന് കാരണമായതിന്റെ നിര്‍വൃതിയില്‍ കാനന്‍ ഫാ. മാത്യു ജോര്‍ജ്

വാല്‍സിംഹാം: പതിനാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈസ്റ്റ് ആംഗ്ലിയ രൂപതയില്‍ ദൈവീക സേവനത്തിനും പഠനത്തിനുമായി വന്ന റവ. ഫാ. മാത്യു ജോര്‍ജ് വണ്ടാലക്കുന്നേലിന്റെ മനസ്സില്‍ ദൈവം നല്‍കിയ ഉള്‍ക്കാഴ്ചയുടെ വിത്ത് മുളച്ചു വളര്‍ന്ന് വടവൃക്ഷമായതിന്റെ ധന്യതയിലാണ് യുകെ മലയാളികള്‍. കേരളത്തില്‍ മാതൃഭക്തി പല രീതിയില്‍ പരിശീലിച്ചു വന്ന ക്രൈസ്തവര്‍ യുകെയിലേക്ക് കുടിയേറിയപ്പോള്‍ ഈ മാതൃഭക്തിയും മാതൃവാത്സല്യവും നഷ്ടമാകാതിരിക്കുവാന്‍ പരി. മാതാവ് തന്നെ മാത്യു അച്ചനിലൂടെ പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് വിശ്വസിക്കുകയാണ് യുകെ മലയാളികള്‍. ഇത് ദൈവപരിപാലനയില്‍ പിറന്ന ആശയമായിരുന്നു എന്നതിന്റെ തെളിവാണ് ആദ്യവര്‍ഷം ഏതാനും കുടുംബങ്ങള്‍ മാത്രം വന്നു ചേര്‍ന്ന ഈ തീര്‍ത്ഥാടനത്തിന് ഇപ്പോള്‍ എല്ലാ വര്‍ഷവും ഏഴായിരത്തിലേറെ പേര്‍ സംബന്ധിക്കാനെത്തുന്നത്.

കഴിഞ്ഞ പതിനാറ് വര്‍ഷത്തിലേറെയായി ഈസ്റ്റ് ആംഗ്ലിയ രൂപതയിലെ വിവിധ ദേവാലയങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന ബഹു. മാത്യു ജോര്‍ജ് അച്ചന്‍ കോട്ടയം ജില്ലയിലെ പാലാ രൂപതയില്‍ പെട്ട പൂവത്തോട് ഇടവകയില്‍ വണ്ടാലക്കുന്നേല്‍ ജോസഫ് ജോര്‍ജ് – മേരി ജോര്‍ജ് ദമ്പതികളുടെ ഒന്‍പതു മക്കളില്‍ ആറാമനായി ജനിച്ചു. ഈസ്റ്റ് ആംഗ്ലിയ രൂപതയിലെ അദ്ദേഹത്തിന്റെ വിശിഷ്ട സേവനങ്ങളെ മാനിച്ച് 2016 ല്‍ രൂപത അദ്ദേഹത്തെ കാനന്‍ പദവിയിലേക്കുയര്‍ത്തി. രൂപതയുടെ ഔദ്യോഗിക ഭരണ നിര്‍വ്വഹണത്തില്‍ രൂപതാ മെത്രാന്റെ ഉപദേശകനായി വര്‍ത്തിക്കുന്നവരാണ് കാനന്‍ പദവിയിലുള്ളവര്‍.
2016 ല്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഔദ്യോഗികമായി സ്ഥാപിതമാകുന്നത് വരെ ഈസ്റ്റ് ആംഗ്ലിയ രൂപതയിലെ സീറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ പിതാവായും അദ്ദേഹം വര്‍ത്തിച്ചിരുന്നു. ഇത്തവണ രൂപതാധ്യക്ഷനൊപ്പം വാല്‍സിംഹാമിലെ അള്‍ത്താരയില്‍ വണ്ടാലക്കുന്നേലച്ചനും സഹകാര്‍മ്മികനായി പങ്ക് ചേരും. വരും നാളുകളിലും അനേകായിരങ്ങള്‍ക്ക് ആശ്വാസവും സന്തോഷവും പകരുന്ന രീതിയില്‍ ദൈവജനനിയുടെ കൃപകള്‍ ഇടതടവില്ലാതെ വര്‍ഷിക്കുന്ന അനുഗ്രഹ വേദിയായി ഈ തീര്‍ത്ഥാടനം മാറട്ടെയെന്ന് വണ്ടാലക്കുന്നേലച്ചന്‍ ആശംസിക്കുന്നു. ‘ഞാന്‍ നട്ടു, അപ്പോളോസ് നനച്ചു, എന്നാല്‍ ദൈവമാണ് വളര്‍ത്തിയത്’ (1 കോറിന്തോസ് 3:6) എന്ന തിരുവചനം പോലെ വണ്ടാലക്കുന്നേല്‍ അച്ചന്‍ നട്ട് ഈസ്റ്റ് ആംഗ്ലിയ രൂപത നനച്ചു ദൈവം വടവൃക്ഷം പോലെ വളര്‍ത്തിയ ഈ വാല്‍സിംഹാം തീര്‍ത്ഥാടനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

  • സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍ 23ന്
  • ഫാ സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഒക്ടോ:29നു; സുവിശേഷവല്‍ക്കരണ നാന്ദി കുറിച്ച് മാര്‍ സ്രാമ്പിക്കല്‍
  • സന്ദര്‍ലാന്‍ഡ് സെ. ജോസെഫ്‌സ് ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളും ശതാബ്ദി ആഘോഷവും 30ന്
  • വാല്‍താംസ്റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ ദിന ശുശ്രൂഷയും വി. പാദ്രോപിയോയുടെ തിരുനാളും
  • റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ യുവജന ധ്യാനം ഒക്ടോബര്‍ 23 മുതല്‍
  • കെന്റ് ഹിന്ദുസമാജത്തിന്റെ ഓണാഘോഷം
  • ഹാംഷെയര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ദൈവമാതാവിന്റെ ജനന തിരുനാള്‍ 16 ,17 തീയതികളില്‍
  • ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഇംഗ്ലീഷ് കുര്‍ബാനയും JSVBS 2017 ഉം
  • വാല്‍താംസ്റ്റോയില്‍ ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷയും കുരിശിന്റെ പുകഴ്ചയുടെ തിരുനാളും, വ്യാകുലമാതാവിന്റെ തിരുനാളും
  • മലങ്കര റീത്തില്‍ ആഘോഷമായ ദിവ്യബലിയോടെ ക്നാനായ ചാപ്ലയന്‍സിയില്‍ കല്ലിട്ടതിരുനാള്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway