സ്പിരിച്വല്‍

ബ്രോംലിയില്‍ സംയുക്ത തിരുന്നാള്‍ തിരുന്നാള്‍ ശനിയാഴ്ച്ച; മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും

ലണ്ടന്‍ : ബ്രോംലി സിറോ മലബാര്‍ മാസ്സ് സെന്ററില്‍ ഭാരത അപ്പസ്‌തോലന്‍ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധരായ അല്‍ഫോന്‍സാമ്മ,ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ ,എവുപ്രാസ്യമ്മ എന്നിവരുടെയും സംയുക്ത തിരുന്നാള്‍ ജൂലൈ 15 ശനിയാഴ്ച്ച ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ബ്രോംലി സെയിന്റ് ജോസഫ് കാത്തലിക് ചര്‍ച്ചില്‍ രാവിലെ 11 മണിക്ക് മാര്‍ ജോസഫ് സ്രാമ്പിക്കലിന് ഉജ്ജ്വല സ്വീകരണം. തുടര്‍ന്ന് കൊടിയേറ്റോടുകൂടി തിരുന്നാളിന് ഔദ്യോഗികമായ തുടക്കവുമാകും.
പ്രസുദേന്തി വാഴ്ച്ചക്കു ശേഷം ആഘോഷമായ തിരുന്നാള്‍ സമൂഹ കുര്‍ബ്ബാനയും തുടര്‍ന്ന് ലദീഞ്ഞും, പ്രത്യേകം തയ്യാറാക്കിയ തിരുന്നാള്‍ പന്തലിലേക്ക് പ്രദക്ഷിണവും നടക്കും. തിരുക്കര്‍മ്മങ്ങള്‍ക്കു സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. മാത്യു കറ്റിയാങ്കല്‍ അച്ചനും (ക്നാനായ ചാപ്ലിന്‍, ലണ്ടന്‍), സാജു മുല്ലശ്ശേരി അച്ചനും (SDB) സഹകാര്‍മ്മികത്വം വഹിക്കുന്നതാണ്.പ്രദക്ഷിണത്തിനു ശേഷം പള്ളി ഹാളില്‍ സ്നേഹവിരുന്നും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.


തിരുന്നാള്‍ ശുശ്രുഷകള്‍ക്കു ശേഷം ബ്രോംലിയിലെ യുവജനങ്ങള്‍ ഒരുക്കുന്ന വൈവിദ്ധ്യങ്ങളായ കലാപരിപാടികളും അരങ്ങേറും. തിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.

തിരുനാളില്‍ പങ്കെടുത്ത് വിശുദ്ധരുടെ മാദ്ധ്യസ്ഥം വഴി അനുഗ്രഹം പ്രാപിക്കുന്നതിനായി എല്ലാ വിശ്വാസികളെയും ബ്രോംലി സെന്റ് ജോസഫ് ദേവാലയത്തിലേക്ക് ചാപ്ലിന്‍ സാജു പിണക്കാട്ട് അച്ചനും (കപ്പൂച്ചിന്‍) പാരീഷ് കമ്മിറ്റിയും സ്‌നേഹപൂര്‍വ്വം ക്ഷണിച്ചു.
പ ള്ളിയോടു ചേര്‍ന്നുള്ള അപ്പര്‍ പാര്‍ക്ക് റോഡിലും, ഹോംഫീല്‍ഡ് റോഡിലും സൗജന്യമായ പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ട്രസ്റ്റീസ്: സജി-07548865522
ബിന്ദു-07913596897.

 • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി നയിക്കുന്ന ഏകദിന നോട്ടിംഗ്ഹാം കണ്‍വന്‍ഷന്‍ 26ന്
 • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഓഫ് യുകെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍ 25ന്
 • യുകെയില്‍ മണ്ഡലകാല അയ്യപ്പ തീര്‍ത്ഥാടനം ബാലാജി ക്ഷേത്രത്തിലേക്ക് 25ന്
 • മലങ്കര കത്തോലിക്കാ സഭ യുകെ നോര്‍ത്ത് റീജിയന്റെ കുടുംബ സംഗമം ശനിയാഴ്ച മാഞ്ചസ്റ്ററില്‍
 • അയ്യപ്പപൂജയുടെ പത്താം വാര്‍ഷികവുമായി ബ്രിസ്റ്റോള്‍ മലയാളി ഹിന്ദു സമാജം
 • സുവിശേഷകന്റെ ജോലിയിലെ
 • യോര്‍ക്ക്ഷയര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന് നവനേതൃത്വം
 • അഭിഷേകാഗ്നി ടീം നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ 25ന്
 • സ്രാമ്പിക്കല്‍ പിതാവിനെ വരവേല്‍ക്കാന്‍ സ്റ്റീവനേജ് ഒരുങ്ങി; തിരുന്നാളും,പാരീഷ് ദിനവും ഗംഭീരമാകും
 • ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ വിമന്‍സ് ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway