സ്പിരിച്വല്‍

ഭക്തിയുടെ നിറവില്‍ ലണ്ടന്‍ ക്‌നാനായ ചാപ്ലയന്‍സിക്ക് തുടക്കം; അഭിമാനത്തോടെ ക്‌നാനായ സമുദായം

ലണ്ടന്‍ : ചരിത്രത്തില്‍ ഇടം നേടിയ ക്‌നാനായ കണ്‍വന്‍ഷന് പിറ്റേന്ന് ലണ്ടനിലെ ക്‌നാനായ ചാപ്ലയന്‍സിക്കും ഔദ്യോഗിക തുടക്കം. കെന്റിനടുത്ത് ഗില്ലിഹാമിലെ ഔവര്‍ ലേഡി ഓഫ് ഗില്ലിഹാമില്‍ ഞായറാഴ്ച വൈകുന്നേരം നടന്ന ചടങ്ങില്‍ കോട്ടയം അതി രൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ നിലവിളക്കില്‍ തിരിതെളിച്ചതോടെ ചാപ്ലയന്‍സിക്ക് ഔദ്യോഗിക തുടക്കമായി. യു.കെ.യിലെ സീറോ മലബാര്‍ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഗില്ലിഹാം പള്ളിയില്‍ തിങ്ങിനിറഞ്ഞ ക്‌നാനായക്കാര്‍ ഈപുണ്യ നിമിഷങ്ങള്‍ക്ക് സാക്ഷികളായി.

ചടങ്ങിന് മുന്നോടിയായി മാര്‍തോമാശ്‌ളീഹായുടെ തിരുനാളും ലണ്ടന്‍-കെന്റ് ചാപ്ലയന്‍സി ആഘോഷിച്ചു. മാര്‍ ജോസഫ് പണ്ടാരശേരിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന തിരുനാള്‍ കുര്‍ബാനയില്‍, ഫാ. സജി മലയില്‍പുത്തന്‍പുരയില്‍, ഫാ.മാത്യു കട്ടിയാങ്കല്‍ എന്നിവര്‍ സഹകാര്‍മികരായി.

മാഞ്ചസ്റ്ററിലെ സെന്റ് മേരീസ് ചാപ്ലയന്‍സിക്ക് പിന്നാലേയാണ് ലണ്ടന്‍-കെന്റ് സെന്റ് ജോസഫ് ചാപ്ലയന്‍സിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.ക്‌നാനായ സമുദായം വിശ്വാസത്തില്‍ അധിഷ്ഠിതമായ ജീവിതം നയിക്കണമെന്ന് ചാപ്ലയന്‍സി ഉദ്ഘാടനം ചെയ്തുകൊണ്ട് മാര്‍ പണ്ടാരശേരില്‍ അഭ്യര്‍ഥിച്ചു. കോട്ടയത്തു നിന്നും ഒന്നരമാസം മുമ്പ് യാത്ര തിരിച്ച താന്‍ ഈ ഒന്നരമാസക്കാലം പ്രവാസി ക്‌നാനായക്കാര്‍ക്കിടയിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്ക, കാനഡ, യു.കെ. തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ക്‌നാനായക്കാരെ കണ്ടു.
എ.ഡി.345 ല്‍ കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയ ക്‌നായി തോമായും കൂട്ടരും നടത്തിയ കുടിയേറ്റത്തിന്റെ തുടര്‍ച്ചയാണ് ആഗോള വ്യാപകമായി ക്‌നാനായക്കാര്‍ നടത്തിയിരിക്കുന്ന കുടിയേറ്റം. ക്‌നായി തൊമ്മന്റെ നേതൃത്വത്തിലുള്ള ക്‌നാനായ കുടിയേറ്റം കേരളത്തിലെ ക്രൈ്‌സതവ സഭയെ ശക്തിപ്പെടുത്തുന്നതായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു മെത്രാനും വൈദികരും ശെമ്മാശന്‍മ്മാരും ഉള്‍പ്പെടെ നാനൂറോളം പേരാണ് ക്‌നായി തോമായ്ക്ക് ഒപ്പം കുടിയേറിയത്. അത് സംഘടിതമായ സഭാ കുടിയേറ്റം ആയിരുന്നു. താന്‍ നേതൃത്വം നല്‍കി കൊണ്ടുവന്ന സമുദായ അംഗങ്ങള്‍ പിന്നീട് ലോകം മുഴുവന്‍ കുടിയേറുമെന്ന അദ്ദേഹം ചിന്തിച്ചിട്ടുണ്ടാകില്ല- ബിഷപ്പ് പറഞ്ഞു. നമ്മുടെ വിശ്വാസവും പൈതൃകവും തനിയമയും കാത്തുസൂക്ഷിക്കുതിനൊപ്പം ഈ രാജ്യത്തിന്റെ നന്‍മകളും നമ്മള്‍ സ്വായത്തമാക്കമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ക്‌നാനായ സമുദായത്തിന്റെ സംസ്‌കാരവും സംഭാവനകളും എടുത്തു കാട്ടിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.


തുടര്‍ന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കണ്‍വന്‍ഷന്‍ ദിനത്തിലെപ്പോലെ ക്‌നാനായക്കാരുടെ കൈയടി നേടുന്ന പ്രസംഗമാണ് നടത്തിയത്. തനിമ സംരക്ഷിച്ചുകൊണ്ട ്ക്‌നാനായ സമുദായം മുന്നോട്ടുപോകുന്നതിന് വേണ്ടി എല്ലാ പിന്തുണയും പ്രോല്‍സാഹനവും നല്‍കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. 134 ചാപ്ലയന്‍സികള്‍ ലണ്ടനിലുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ക്‌നാനായ സമുദായത്തിന്റെ വ്യതിരിക്ത ഉള്‍കൊള്ളാന്‍ തനിക്ക് യാതൊരു മടിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ചാപ്ലയന്‍സികള്‍ പിന്നീട് മിഷനുകളായും തുടര്‍ന്ന് ഇടവകകളായും മാറണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ലണ്ടനിലും കെന്റിലും ഓരോ ഇടവകകള്‍ ഉണ്ടാകണം. സ്വന്തം പള്ളികള്‍ ഉള്ള ഇടവകകളായി മാറണം-അദ്ദേഹം പറഞ്ഞു.
ഫാ. സജി മലയില്‍പുത്തന്‍പുരയില്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. യു.കെ.കെ.സിഎ സെക്രട്ടറി ജോസി നെടുന്തുരുത്തി പുത്തന്‍പുരയില്‍., ജോയിന്റ് ട്രഷറര്‍ ഫിനില്‍ കളത്തിക്കോട്ടില്‍, എല്‍കെ.സി.എ പ്രസിഡന്റ് മധു, മാഞ്ചസ്റ്റര്‍ റീജയന്‍ പ്രതിനിധിമാത്യു കുര്യന്‍, എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ഫാ.മാത്യു കട്ടിയാങ്കല്‍ സ്വാഗതവും കെന്റ് കോഡിനേറ്റര്‍ മാത്യൂ പുളിക്കത്തൊട്ടിയില്‍ നന്ദിയും പറഞ്ഞു.
യു.കെ.കെ.സി.എ വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോയിന്റ് സെക്രട്ടറി സഖറിയ പുത്തന്‍കളം,എന്നിവരും വേദിയിലുണ്ടായിരുന്നു. യു.കെ.കെ.സി.എ മുന്‍ജോയിന്റ് സെക്രട്ടറി ഫിലിപ്പ് പൂതൃക്കയിലിന്റെ നേതൃത്വത്തില്‍ തയാറക്കിയ ലോഗോയുടെ പ്രകാശനം മാര്‍ സ്രാമ്പിക്കല്‍ നിര്‍വഹിച്ചു. മുന്‍ പ്രസിഡന്റ് സിറില്‍ പടപുരക്കല്‍, ലണ്ടന്‍ റീജിയന്‍ സെക്രട്ടറി ഫ്രാന്‍സിസ് സൈമണ്‍ എന്നിവര്‍ നേതൃത്വംനല്‍കി.
ടോമി പടവെട്ടുംകാല, സന്തോഷ് ബെന്നി, ജിനിഅജു, ഷൈനിഫ്രാന്‍സിസ്,മിനി ജോമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള തായിരുന്നു തിരുനാള്‍ കുര്‍ബാനയുടെ ഗായകസംഘം.

 • ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമൂഹം അയ്യപ്പ പൂജയും, മകരവിളക്ക് മഹോത്സവവും ഭക്തിനിര്‍ഭരമായി ആഘോഷിച്ചു
 • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും
 • കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും 20ന്
 • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി നയിക്കുന്ന നൈറ്റ് വിജില്‍ സൗത്താപ്ടണില്‍
 • ഇംഗ്ലണ്ടിലെ മണ്ഡലവിളക്കും മകരസംക്രമപൂജയും, അയ്യപ്പഭജനവും ഹേവാര്‍ഡ്‌സ് ഹീത്ത് ഹിന്ദുസമാജത്തിന്റെ നേതൃത്വത്തില്‍ 14ന്
 • ഫാ.സോജി ഓലിക്കലിനൊപ്പം ഫാ.നടുവത്താനിയും ബ്ര. സന്തോഷ് ടി യും- രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 13ന്
 • ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ ക്രിസ്തുമസ് ചാരിറ്റിക്ക് ലഭിച്ചത് 1570 പൗണ്ട്
 • മനോര്‍ പാര്‍ക്കിലെ സെന്റ് സ്റ്റീഫന്‍സ് പളളിയില്‍ ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ ഫെബ്രുവരി 10 ന്
 • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി നയിക്കുന്ന കുടുംബനവീകരണ ധ്യാനം ഫെബ്രുവരിയില്‍ സൗത്താപ്ടണില്‍
 • എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ന്യൂ കാസിലില്‍ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സമാപിച്ചു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway