സിനിമ

മോഹന്‍ലാല്‍ സിനിമയുടെ ലൊക്കേഷനില്‍ നടന്‍ ശ്രീനാഥിന്റെ മരണം കൊലപാതകമെന്ന് സഹോദരന്‍ ; കേസ് ഫയല്‍ കാണാതായി

നടന്‍ ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന സംശയമുണ്ടെന്ന് വീട്ടുകാര്‍. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതിനല്‍കുമെന്നു സഹോദരന്‍ സത്യനാഥ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കൊലപാതകത്തിന്‌ സിനിമയുമായി ബന്ധമുണ്ട്. മോഹന്‍ലാല്‍ നായകനായ ശിക്കാര്‍ സിനിമയുടെ ലൊക്കേഷനില്‍ നടന്ന മരണം അറിയിച്ചത് പോലിസാണ്. എന്നാല്‍ സിനിമയുടെ ലൊക്കേഷനില്‍ ഉണ്ടായ തര്‍ക്കത്തെക്കുറിച്ച് അന്വേഷണം നടന്നില്ലെന്നും സത്യനാഥ് ആരോപിക്കുന്നു.

ശ്രീനാഥിന്റെ മൃതദേഹത്തിലെ മുറിവുകള്‍ പോലീസ് വേണ്ടരീതിയില്‍ പരിശോധിച്ചില്ലെന്നും ശ്രീനാഥിന്റെ മൊബൈല്‍ ഫോണ്‍ നഷ്ടപെട്ടതില്‍ ദുരൂഹതയുള്ളതായും സത്യനാഥ് പറഞ്ഞു. സിനിമയുടെ അണിയറ പ്രവര്‍ത്തകരോ അഭിനേതാക്കളോ ശ്രീനാഥിന്റെ സംസ്‌കാരത്തിനെത്തിയില്ല. വ്യക്തിബന്ധമുണ്ടായിട്ടും നടന്‍ മോഹന്‍ലാല്‍ പോലും സംസ്‌കാരത്തില്‍ പങ്കെടുത്തില്ല.


മരണത്തിന് പിന്നില്‍ ആരുടെയെങ്കിലും കൈയുണ്ടാകാമെന്നും സത്യനാഥ് ആരോപിക്കുന്നു. സിനിമാ മേഖലയിലുള്ള ചിലര്‍ ശ്രീനാഥിനെ ഭീഷണിപ്പെടുത്തിയിരുന്നു. ശ്രീനാഥിന്റെ മരണത്തിന് പിന്നാലെ അതിന് സിനിമാ മേഖലയുമായി ബന്ധമില്ലെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞതും സത്യനാഥ് ചൂണ്ടിക്കാട്ടി. കേസില്‍ പുനരന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ശ്രീനാഥ് ആത്മഹത്യ ചെയ്തതല്ല അതൊരു കൊലപാതകമാണെന്ന് നടന്‍ തിലകന്‍ പലതവണ ഫോണ്‍ ചെയ്ത് പറഞ്ഞിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഈ ആഴ്ച തന്നെ പരാതി നല്‍കുമെന്നും സത്യനാഥ് പറഞ്ഞു.


ശ്രീനാഥ് ഏഴുവര്‍ഷംമുമ്പ് ദുരൂഹസാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട ഫയല്‍ കോതമംഗലം പോലീസ് സ്റ്റേഷനില്‍നിന്ന് അപ്രത്യക്ഷമായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത് വന്നത്. 2010 ഏപ്രില്‍ മാസത്തില്‍ കോതമംഗലത്തെ മരിയ ഹോട്ടലിലെ 102-ാം നമ്പര്‍ മുറിയില്‍ ഞരമ്പുമുറിച്ച് രക്തംവാര്‍ന്ന് മരിച്ചനിലയിലാണ് ശ്രീനാഥിനെ കണ്ടെത്തിയത്. പത്മകുമാര്‍ സംവിധാനംചെയ്ത ശിക്കാര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ വന്നതായിരുന്നു അദ്ദേഹം. വ്യക്തിപരമായ പ്രശ്നങ്ങള്‍മൂലം ജീവനൊടുക്കിയെന്നായിരുന്നു പോലീസ് കണ്ടെത്തല്‍. ശ്രീനാഥ് ജീവനൊടുക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നെങ്കിലും നാലുമാസംകൊണ്ട് അന്വേഷണം അവസാനിച്ചു
മരണത്തില്‍ ദുരൂഹതകള്‍ ഒന്നുമില്ലെന്നായിരുന്നു പോലീസിന്റെ നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഇതിനെ സാധൂകരിക്കുന്നതായിരുന്നുവെന്ന് പോലീസ് പറയുന്നു.


ഒരു അഭിഭാഷകന്‍ വഴി വിവരാവകാശനിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് എഫ്.ഐ.ആറിന്റെ പകര്‍പ്പ് ലഭിച്ചത്. ശ്രീനാഥിന്റെ ശരീരത്തില്‍ ആഴത്തിലുള്ള പത്ത് മുറിവുകളുണ്ടായിരുന്നെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതായി ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആത്മഹത്യ ചെയ്തതാണെങ്കില്‍ അതെങ്ങനെവന്നു? ശ്രീനാഥിന്റെ മൊെബെല്‍ ഫോണ്‍ ഉള്‍പ്പെടെ വീട്ടില്‍നിന്നു കൊണ്ടുപോയ വസ്തുക്കളൊന്നും തിരികെ ലഭിച്ചിട്ടില്ല. ഇതും സംശയം വര്‍ധിപ്പിക്കുന്നു.

മോഹന്‍ലാല്‍ സിനിമയായ ശിക്കാറില്‍ അഭിനയിക്കാനാണ് 41 ദിവസത്തെ ഡേറ്റില്‍ ശ്രീനാഥ് ഏപ്രില്‍ 17 ന് തിരുവനന്തപുരത്തെ വീട്ടില്‍ നിന്നു പോയത്. 21-നു െവെകിട്ടു ഫോണില്‍ സംസാരിച്ചെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫോണില്‍ ലഭിച്ചില്ല. പിന്നീടറിഞ്ഞത് മരണവാര്‍ത്തയാണ്. റോളില്‍ നിന്ന് ഒഴിവാക്കിയെങ്കിലും വാഗ്ദാനം ചെയ്ത പണം കിട്ടാതെ മുറി ഒഴിയില്ലെന്നു ശ്രീനാഥ് നിലപാടെടുത്തെന്നും മുറിവാടക പോലും നല്‍കില്ലെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞതായി ഹോട്ടല്‍ മാനേജരെ അറിയിച്ചതായി അഭ്യൂഹമുണ്ടെന്നും പറഞ്ഞത് അദ്ദേഹമാണ്.

മരണം നടന്ന അന്നു പുലര്‍ച്ചെ ആരൊക്കെയോ മുറിയിലെത്തി ശ്രീനാഥിനെ മര്‍ദിച്ചതായും കേട്ടിരുന്നു. പണത്തിനായി ശ്രീനാഥ് ബഹളമുണ്ടാക്കാനുള്ള സാധ്യത കുറവാണ്. മൃതദേഹം തൊട്ടടുത്ത ആശുപത്രിയിലേക്കു മാറ്റിയെങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജിലാണു കൊണ്ടുപോയത്. ഇതും സംശയത്തിനു കാരണമാണ്. ശ്രീനാഥിന്റെ അനുസ്മരണദിനത്തില്‍ നടന്‍ തിലകന്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വാട്ട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമെല്ലാം പ്രചരിക്കുന്നുണ്ട്. ഇതെല്ലാം കോര്‍ത്തിണക്കുമ്പോള്‍ സംശയത്തിന്റെ ഒട്ടേറെ മുനകളാണ് ഉയരുന്നതെന്നും ലത ശ്രീനാഥ് പറഞ്ഞു.

 • ന്യൂയോര്‍ക്കില്‍ പിറന്നാളാഘോഷിച്ച് നയന്‍സും കാമുകനും; ചിത്രങ്ങള്‍ പുറത്ത്
 • 'ദിലീപിനെ കാണരുതെന്നു പറയാന്‍ ആര്‍ക്കും അവകാശമില്ല'; ജയില്‍ സന്ദര്‍ശനത്തെ ന്യായീകരിച്ചു കെ.പി.എസി ലളിത
 • 'ഇതും പെണ്ണാണ്, ഞാനിവള്‍ക്കൊപ്പം'; ദിലീപിന്റെ മകള്‍ മീനാക്ഷിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച കൂട്ടിക്കല്‍ ജയചന്ദ്രന്‍ വെട്ടിലായി
 • ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് മനസ് തുറന്ന് റായി ലക്ഷ്മി
 • സംഭവ ദിവസം രാത്രി ദിലീപ് രമ്യാനമ്പീശനെ വിളിച്ചു, കൂടുതല്‍ തെളിവുകളുമായി പ്രോസിക്യൂഷന്‍
 • ഒന്നും പറയാനില്ല, അവള്‍ക്കൊപ്പം മാത്രം! കെപിഎസി ലളിത ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതില്‍ വിമര്‍ശനം
 • ഷംനാ കാസിം ശരിക്കും തല മൊട്ടയടിച്ചത് എന്തിനായിരുന്നു..?
 • രാത്രി റൂമിലേക്ക് ചെല്ലണം; മലയാളത്തിലെ പ്രമുഖരുടെ മുഖംമൂടികള്‍ പിച്ചിചീന്തുന്ന പരാതികള്‍ ലഭിച്ചുവെന്ന് സംവിധായിക
 • സഹപ്രവര്‍ത്തകയെ നഗ്നയാക്കണമെന്ന് മാത്രമേ പാവം ആവശ്യപ്പെട്ടുള്ളു പോലും! ദിലീപിനെതിരെ എഴുത്തുകാരി ശാരദക്കുട്ടി
 • ഇസ്രയേലില്‍ യേശുവിന്റെ കല്ലറയ്ക്ക് മുന്നില്‍ ദിലീപിനു വേണ്ടി താരങ്ങളുടെ കൂട്ട പ്രാര്‍ത്ഥന
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway