വിദേശം

ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യയോട് 'നല്ല ഷെയ്പ്പാണല്ലോ' എന്ന് ട്രംപ്: വീഡിയോ വൈറല്‍

പാരീസ്: പാരീസില്‍ തന്നെ സ്വീകരിക്കാനെത്തിയ ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യയോട് 'നിങ്ങള്‍ക്ക് നല്ല ഷെയ്പ്പാണല്ലോ' എന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 39 കാരനായ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിന്റെ ഭാര്യ 64 കാരിയായ ബ്രിഗറ്റി മാക്രോണിനോടാണ് ട്രംപിന്റെ ഉള്ളിലിരുപ്പ് പുറത്തുവന്നത്.
പാരീസില്‍ ബാസ്റ്റില്‍ ദിന ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സന്ദര്‍ശനത്തിനെത്തിയതായിരുന്നു ട്രംപ്. ബ്രിഗറ്റിക്ക് ഹസ്തദാനം നല്‍കിയാണ് ട്രംപ് സംസാരം തുടങ്ങിയത്. ഹസ്തദാനത്തിനുശേഷം ബ്രിഗറ്റിയുടെ കൈയിലെ പിടിവിടാന്‍ ട്രംപ് വിസമ്മതിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഈ 'വിചിത്ര ഹസ്തദാന'ത്തിനുശേഷം ട്രംപും പ്രസിഡന്റുമെല്ലാം ലെസ് ഇന്‍വാല്‍ഡസ് മ്യൂസിയം സന്ദര്‍ശിച്ചു. ഈ മ്യൂസിയത്തില്‍വെച്ചാണ് ട്രംപ് ബ്രിഗിറ്റിയോട് 'നല്ല ഷെയ്പ്പാണ്' എന്നും സുന്ദരിയാണെന്നും പറയുന്നത്.
'നിങ്ങള്‍ക്ക് എന്തു നല്ല ഷെയ്പ്പാണ്' എന്ന് ബ്രിഗിറ്റിയോടു പറഞ്ഞശേഷം ട്രംപ് മാക്രോണിനോട് 'അവള്‍ക്ക് എന്തുനല്ല ഷെയ്പ്പാണ്. സുന്ദരി'എന്നും പറയുന്നു.
ട്രംപിന്റെ ആദ്യ ഫ്രഞ്ച് സന്ദര്‍ശനത്തിനിടെയാണ് ഫ്രാന്‍സിലെ പ്രഥമ വനിതയോട് ഇത്തരമൊരു പരാമര്‍ശം നടത്തിയിരിക്കുന്നത്. ട്രംപിന്റെ പരാമര്‍ശത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണുയരുന്നത്. ഒരു രാജ്യത്തിന്റെ പ്രഥമ വനിതയോടു പോലും മര്യാദയ്ക്കു പെരുമാറാന്‍ കഴിയാത്ത പ്രസിഡന്റ് എന്ന രീതിയിലാണ് വിമര്‍ശനം. 24 വയസിനു മൂത്ത തന്റെ അധ്യാപികയെയാണ് ഇമാനുവല്‍ മാക്രോണ്‍ പ്രണയിച്ചു വിവാഹം കഴിച്ചത്‌. അതു വലിയ വാര്‍ത്തയായിരുന്നു.


വീഡിയോ

 • ഇന്ത്യക്കാരുടെ ഇഷ്ട നേതാവ് സുഷമ സ്വരാജെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍
 • ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ വച്ച മെറ്റല്‍ ഡിറ്റക്ടറുകള്‍ ഇസ്രായേല്‍ നീക്കം ചെയ്തു
 • ന്യൂയോര്‍ക്കില്‍ ആശുപത്രിയില്‍ വെടിവെയ്പ്; ഡോക്ടര്‍ കൊല്ലപ്പെട്ടു; 6 പേര്‍ക്ക് പരുക്ക്
 • മാര്‍പാപ്പയുടെ ഉപദേഷ്ടാവായ കര്‍ദിനാളിനെതിരെ പീഡനക്കേസ്
 • പാകിസ്ഥാനില്‍ ഓയില്‍ ടാങ്കറിന് തീപിടിച്ച് 123 മരണം; നിരവധി പേര്‍ക്ക് പരുക്ക്
 • ചൈനയില്‍ മണ്ണിടിച്ചില്‍ ; നൂറിലേറെ പേര്‍ മരിച്ചതായി സംശയം
 • ഇന്ത്യക്കാര്‍ക്ക് ഇനി ഓണ്‍ലൈനിലൂടെ ഓസ്‌ട്രേലിയന്‍ വിസിറ്റിങ് വിസ
 • ചൈനീസ് വിമാനം ആകാശച്ചുഴിയില്‍പെട്ടു; 26 പേര്‍ക്ക് പരിക്ക്
 • പസഫിക് സമുദ്രത്തില്‍ യുഎസ് യുദ്ധകപ്പലും ഫിലിപ്പിന്‍സ് ചരക്കുകപ്പലും കൂട്ടിയിടിച്ചു 7 പേരെ കാണാതായി
 • മ്യൂണിക്കില്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെടിവയ്പ്; നിരവധി പേര്‍ക്ക് പരുക്ക്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway