യു.കെ.വാര്‍ത്തകള്‍

ടീന പോളിന്റെ മൃതദേഹം 17 ന് കാര്‍ഡിഫില്‍ പൊതുദര്‍ശനത്തിനു വയ്ക്കും, വ്യാഴാഴ്ച നാട്ടിലേക്ക്

ക്യാന്‍സര്‍ രോഗം മൂര്‍ച്ഛിച്ച് ജൂലൈ നാലാം തീയതി കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ മരിച്ച മലയാളി നഴ്സ് അങ്കമാലി താവളപ്പാറ സ്വദേശി പുളിക്കല്‍ ടീന പോളിന്റെ (30) മൃതദേഹം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായും, പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കായും ജൂലൈ 17 തിങ്കളാഴ്ച കാര്‍ഡിഫ് സെന്റ് ഫിലിപ്പ് ഇവാന്‍സ് ചര്‍ച്ചില്‍ പൊതുദര്‍ശനത്തിന് വക്കും. രാവിലെ 11.30 നു തുടങ്ങുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് സീറോമലബാര്‍ യു കെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. വിശുദ്ധ കുര്‍ബാനയും പ്രാര്‍ത്ഥനയുമടങ്ങുന്ന തിരുക്കര്‍മ്മങ്ങളില്‍ കാര്‍മ്മികരായി വൈദികരായ ഫാ ജോര്‍ജ്ജ് പുത്തൂര്‍, ഫാ അംബ്രോസ് എന്നിവരും ഉണ്ടാകും. അതിനു ശേഷം വ്യാഴാഴ്ച ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും, വെള്ളിയാഴ്ച ഇടവകപ്പള്ളിയായ തവളപ്പാറ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്തി സംസ്‌കരിക്കും.


2010 ല്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയ ടീനയ്ക്ക് അഞ്ച് വര്ഷം മുന്‍പാണ് കാന്‍സര്‍ രോഗം പിടികൂടിയത്. 2012 ആണ് ആദ്യമായി ടീനയില്‍ രക്താര്‍ബുദം കണ്ടെത്തിയത്. രോഗത്തോട് പോരാടി 2013 ല്‍ പൂര്‍ണമായും അസുഖം ഭേദമായതിനെ തുടര്‍ന്ന് 2015 ജനുവരിയില്‍ അങ്കമാലി സ്വദേശി സിജോയെ വിവാഹം ചെയ്തു. ഈ വര്‍ഷം ആദ്യം ആണ് ടീനയ്ക് വീണ്ടും അര്‍ബുദ രോഗം കണ്ടെത്തിയത്.

ചികിത്സ തുടരുമ്പോഴും മനോധൈര്യത്തോടെ അസുഖത്തോടു പോരാടി എല്ലാവരോടും ചിരിക്കുന്ന പ്രകൃതമായിരുന്നു ടീനയുടേത്. ടീനയുടെ മാതാവ് അന്ത്യ സമയത്ത് കൂടെ ഉണ്ടായിരുന്നു. പിതാവും സഹോദരനും യുകെയിലേക്ക് പുറപ്പെടാന്‍ വേണ്ടി എയര്‍പോര്‍ട്ടിലേക്ക് തിരിച്ചപ്പോളാണ് ടീനയുടെ മരണം സംഭവിച്ചത്.


അന്ത്യസമയമടുത്തു എന്ന ബോദ്ധ്യമുണ്ടായപ്പോള്‍ തനിക്ക് ഏറ്റവും പ്രിയമുള്ള ഏക സഹോദരിയെയും പിതാവിനെയും, ഭര്‍ത്താവിനെയും കാണണമെന്ന് ടീന ആഗ്രഹിച്ചിരുന്നു. പിതാവിനും സഹോദരിക്കും വിസ അനുവദിച്ചു കിട്ടുകയും, അവര്‍ യു കെ യിലേക്ക് യാത്ര തിരിക്കേണ്ടുന്ന അന്ന് ടീന മരണപ്പെടുകയും ചെയ്തത് കൊണ്ട് മരണസമയത്ത് അമ്മയും, ടീനയുടെ സുഹൃത്തുക്കളും മാത്രമേ കൂടെയുണ്ടായിരുന്നുള്ളൂ. ടീനയുടെ ഭര്‍ത്താവിന്റെ സന്ദര്‍ശന വിസ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു ഹോം ഓഫീസ് തള്ളുകയായിരുന്നു.
യുക്മയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസില്‍ നിന്നും ടീനയുടെ ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള ചിലവുകള്‍ വഹിക്കാനുള്ള തീരുമാനം ആയിട്ടുണ്ട്.


പൊതുദര്‍ശനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം
St PHILIP EVANS PARISH CHURCH
LLANEDYM Dr, LLANEDEYM
CARDIFF, CF23 9UL

  • കിടിലന്‍ ഓഫറുകളുമായി ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗ്; നാല് ദിവസം കൊണ്ട് പ്രതീക്ഷിക്കുന്നത് 8 ബില്യണ്‍ പൗണ്ടിന്റെ കച്ചവടം
  • സിഗററ്റിനു വില കൂടും ,മദ്യ വിലകൂടില്ല , ഇന്ധന നികുതി വര്‍ദ്ധനയില്ല, ഡീസല്‍ കാറിനു ചെലവേറും
  • നഴ്‌സുമാര്‍ക്ക് ശമ്പള വര്‍ധന വാഗ്ദാനം ചെയ്ത് ഹാമണ്ടിന്റെ ബജറ്റ്; തീരുമാനം നീളും, ആദ്യ വീട് സ്വന്തമാക്കുന്നവര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കും
  • ജിപിയെ കാണാന്‍ ഒരു മണിക്കൂര്‍ കാത്തിരുന്ന മൂന്നുവയസുകാരന്‍ മരിച്ചു; ഡോക്ടര്‍മാര്‍ എന്‍എച്ച്എസ് വിടുന്നതിന്റെ ഫലം
  • ലണ്ടനിലെ എപ്പിംഗില്‍ ബ്ലഡ് കാന്‍സര്‍ ബാധിതനായ മലയാളി മരിച്ചു, പൊതുദര്‍ശനം ശനിയാഴ്ച
  • എല്‍ദോസിന് ഹെയില്‍ഷാമില്‍ മലയാളികള്‍ കണ്ണീരോടെ വിട നല്‍കി, സംസ്കാരം വ്യാഴാഴ്ച നാട്ടില്‍
  • ബ്രിട്ടനെതിരെ ഇന്ത്യയ്ക്ക് നാടകീയ ജയം; ദല്‍വീര്‍ ഭണ്ഡാരി രാജ്യാന്തര കോടതി ജഡ്ജി
  • വിമാനത്തിന്റെ മുന്‍സീറ്റിലിരുന്ന സ്ത്രീയെ കയറിപ്പിടിച്ച ഇന്ത്യന്‍ യുവാവ് കുടുങ്ങി
  • അമ്മയെക്കുറിച്ച് വാചാലയായി,ഇന്ത്യയുടെ മാനുഷിക്ക് ലോകസുന്ദരി പട്ടം
  • ഈസ്റ്റ് ബോണില്‍ അന്തരിച്ച പെരുമ്പാവൂര്‍ സ്വദേശി എല്‍ദോസിന്റെ പൊതുദര്‍ശനം തിങ്കളാഴ്ച
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway