സ്പിരിച്വല്‍

വാല്‍സിംഹാം തിരുനാളിന് പാടി പ്രാര്‍ത്ഥിക്കാന്‍ പുതിയ മാതൃഭക്തി ഗാനം ; ശ്രവണസുന്ദരമായ ഗാനമാലപിച്ചിരിക്കുന്നത് വിത്സണ്‍ പിറവം

വാല്‍സിംഹാം: ഈ വര്‍ഷത്തെ വാല്‍സിംഹാം തിരുനാള്‍ ഈ ഞായറാഴ്ച (ജൂലൈ 16 ) നടക്കുമ്പോള്‍ മാതൃഭക്തരുടെ ചുണ്ടുകള്‍ക്ക് ഇമ്പമേകുവാന്‍ അതിമനോഹരമായ പ്രാര്‍ത്ഥനാ ഗാനം.
'അമ്മേ കന്യകയേ അമലോത്ഭവയേ
ഇംഗ്ലണ്ടില്‍ നസ്രത്താം
വാല്‍സിംഹാമിന്‍ മാതാവേ' എന്ന് തുടങ്ങുന്ന മനോഹരഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത് ഷൈജ ഷാജി (രചന), സോണി ജോണി (സംഗീതം), ജോഷി തോട്ടക്കര (ഓര്‍ക്കസ്ട്രേഷന്‍), വിത്സണ്‍ പിറവം(ഗായകന്‍), ഫാ. ടെറിന്‍ മുല്ലക്കര (നിര്‍മ്മാണം) എന്നിവര്‍ ചേര്‍ന്നാണ്.
വാല്‍സിംഹാം മാതാവിന്റെ തിരുസ്വരൂപത്തില്‍ ദൃശ്യമാകുന്ന കാര്യങ്ങള്‍ വര്‍ണ്ണിച്ചും ഹൃദയത്തിലുള്ള മാതൃഭക്തിയും സ്‌നേഹവും പ്രാര്‍ത്ഥനാരൂപത്തിലാക്കി മാറ്റിയുമാണ് ഷൈജ ഷാജി രചന നിര്‍വഹിച്ചിരിക്കുനന്ത്. ഭക്തി ചൈതന്യം തുളുമ്പി നില്‍ക്കുന്ന സംഗീതവും അനുവാചകരെ പ്രാര്‍ത്ഥനാ ചൈതന്യത്തിലേക്ക് ഉണര്‍ത്തുന്ന പശ്ചാത്തല സംഗീതവും വിത്സണ്‍ പിറവത്തിന്റെ ഭാവാത്മകവും ശ്രുതിമധുരമായ ആലാപനവും ഈ ഗാനത്തെ പ്രത്യേകതയുള്ളതാക്കി മാറ്റുന്നു. വാല്‍സിംഹാം തിരുനാള്‍ ദിനത്തില്‍ പ്രാര്‍ത്ഥനകളിലും പിന്നീട് മറ്റ് കൂട്ടായ്മ പ്രാര്‍ത്ഥനകളിലും പാടി പ്രാര്‍ത്ഥിക്കുവാന്‍ ഉപകരിക്കുന്ന രീതിയിലാണ് ഈ ഗാനം തയ്യാറാക്കിയിരിക്കുന്നതെന്ന് തിരുനാള്‍ സംഘാടക സമിതി കണ്‍വീനര്‍ റവ. ഫാ. ടെറിന്‍ മുല്ലക്കര അറിയിച്ചു.
മനോഹരമായ ദൃശ്യാവിഷ്‌കാരം ചേര്‍ന്ന ഗാനത്തിന്റെ വീഡിയോ കാണാം:

 • ദൈവിക പദ്ധതിപ്രകാരമുള്ളവ നിത്യം നിലനില്‍ക്കുന്നു: മാര്‍ ജോസഫ് സ്രാമ്പിക്കല്‍
 • ഓലിക്കലച്ചന്റെ നേതൃത്വത്തിലുള്ള രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിയും
 • വാല്‍തംസ്റ്റോയില്‍ ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷയും അല്‍ഫോന്‍സാമ്മയുടെ തിരുനാളും
 • സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ നോട്ടിംഗ്ഹാമില്‍ നാളെ
 • കെന്റ് ഹിന്ദുസമാജത്തിന്റെ രാമായണമാസാചരണം നാളെ
 • സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍ നാളെ
 • സെഹിയോന്‍ യുകെ ടീം നയിക്കുന്ന ദൈവ വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ടോട്ടന്‍ഹാമില്‍
 • മാഞ്ചസ്റ്റര്‍ നൈറ്റ് വിജിലിന്റെ പത്താം വാര്‍ഷികം വെള്ളിയാഴ്ച; മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികന്‍
 • വാല്‍തംസ്റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ നാളെ മരിയന്‍ ദിന ശുശ്രൂഷ
 • സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ നോട്ടിംഗ്ഹാമില്‍ 23ന്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway