യു.കെ.വാര്‍ത്തകള്‍

ഇന്ത്യ മിസ് ചെയ്യാന്‍ അവിടെയെന്താണ് ഉള്ളതെന്ന് ലണ്ടനിലെ മാധ്യമങ്ങളോട് വിജയ് മല്യ

ലണ്ടന്‍ : 9000 കോടി രൂപ വായ്പയെടുത്തു മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യ ഇന്ത്യയെ പരിഹസിച്ചു ബ്രിട്ടീഷ് മാധ്യമങ്ങളില്‍. ഇന്ത്യ മിസ് ചെയ്യുന്നില്ലേ എന്ന ചോദ്യത്തിന് മിസ് ചെയ്യാന്‍ അവിടെയെന്താണ് ഉള്ളതെന്ന് ആയിരുന്നു വിവാദ മദ്യ രാജാവിന്റെ പ്രതികരണം. ബ്രിട്ടിഷ് ഗ്രാന്‍പ്രീ വേളയില്‍ മാധ്യമങ്ങളോടായിരുന്നു മല്യയുടെ വിവദപരാമര്ശം . ഇംഗ്ലണ്ടിലോ യുഎസിലോ ആണ് എന്റെ കുടുംബത്തിലെല്ലാവരും ഉള്ളത്. ഇന്ത്യയില്‍ ആരും ഇല്ല. എനിക്ക് രക്തബന്ധമില്ലാത്ത സഹോദരങ്ങള്‍ യുകെ പൗരന്മാരാണ്. അതിനാല്‍ കുടുംബത്തിലെ ആരെയും തന്നെ എനിക്ക് മിസ് ചെയ്യുന്നില്ല – മല്യ പറയുന്നു.

നിലവില്‍ തനിക്കെതിരെ പറയുന്നവരെ കണ്ടെത്തി മൊഴി നല്‍കുന്ന പരിപാടിയാണ് നാളുകളായി അവിടെ നടന്നുവരുന്നത് ഇതൊരുസംഘടിതമായനീക്കമാണെന്നും താന്‍ ഒരു തെറ്റും ഇതുവരെ ചെയ്തിട്ടില്ല എന്നും കേസ് പരിഗണിക്കുന്നത് ഇന്ത്യയില്‍നിന്ന് യുകെയിലേക്ക് മാറ്റിയാല്‍ സന്തോഷമുണ്ട് എന്നും പറയുന്നു. നീതിപൂര്‍വകമായ കോടതിയില്‍ കേസ് പരിഗണിക്കപ്പെടുക എങ്ങനെയാണെന്ന് കാത്തിരുന്ന് കണാമെന്നും മല്യ കൂട്ടിച്ചേര്‍ക്കുന്നു.

വിവിധ ബാങ്കുകളില്‍നിന്നായി 9000 കോടി രൂപ വായ്പയെടുത്ത വിജയ് മല്യ, ബാങ്കുകള്‍ നടപടി ആരംഭിക്കുന്നതിനു മുന്‍പായി നാടുവിടുകയായിരുന്നു. ഭരണത്തലവന്മാര്‍ മുതല്‍ സിനിമാരംഗത്തെ പ്രമുഖര്‍വരെനീളുന്ന മല്യയുടെ ബന്ധങ്ങള്‍ സി .ബി.ഐ അന്വേഷിക്കവേയാണ് മല്യയുടെ പരാമര്‍ശം. നിലവില്‍ യുകെയില്‍ സ്ഥിരതാമസമാക്കിയ മല്യയെ കേസന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യയ്ക്കു വിട്ടുനല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവിശ്യപ്പെട്ടിരിക്കുകയാണ്.
കിംഗ്ഫിഷര്‍ ഉള്‍പ്പടെ വിവിധ കമ്പനിയുടെ പേരില്‍ ബാങ്കുകളില്‍നിന്നെടുത്ത 9000 കോടിയിലേറെ രൂപയുടെ വായ്പകള്‍ തിരിച്ചടയ്ക്കാതെ കഴിഞ്ഞവര്‍ഷം മാര്‍ച്ച് രണ്ടിനാണു മല്യ ഇന്ത്യ വിട്ടത്. മല്യയെ വിട്ടുനല്‍കണമെന്നു ബ്രിട്ടനോട് ഇന്ത്യ ഫെബ്രുവരി എട്ടിന് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 18ന് ആണ് മല്യയെ അറസ്റ്റ് ചെയ്തത്.

 • ഫ്രാന്‍സീസ് പാപ്പയുടെ അനുഗ്രഹ മുത്തം നേടി എസ്ഥേര്‍ മോള്‍; അസുലഭ അനുഗ്രഹ സാഫല്യത്തില്‍ സ്റ്റീവനേജ് ദമ്പതികള്‍
 • ല​​​ണ്ട​​​ന്‍ ട്യൂബ് ട്രെയിന്‍ ആക്രമണം: ഒ​​​രാള്‍​​​​​​കൂടി അ​​​റ​​​സ്റ്റില്‍
 • ട്യൂബ് ട്രെയിന്‍ ആക്രമണം; യഹിയ ഫാറൂഖിനെ പിടിച്ചത് നാടകീയമായി
 • എങ്ങനെ മക്കളെ മിടുമിടുക്കരാക്കാം? രക്ഷിതാക്കള്‍ക്ക് ഉപദേശവുമായി മൂന്നാമതും അമ്മയാകുന്ന കെയ്റ്റ്
 • ജോവകുട്ടന് നാളെ റെഡിങ്ങില്‍ അന്ത്യനിദ്ര; അന്ത്യാഞ്ജലി അര്‍പ്പിച്ചു മലയാളി സമൂഹം
 • മദ്യപിച്ച് വണ്ടിയോടിച്ചതിന് വെയ്ന്‍ റൂണിക്ക് ഡ്രൈവിങ് വിലക്കും 120 മണിക്കൂര്‍ സേവനവും
 • ലണ്ടനില്‍ വീട് വില കൂപ്പുകുത്തുന്നു; ഈ ദശകത്തിലെ ഏറ്റവും വലിയ വീഴ്ച
 • സ്വതന്ത്ര വ്യാപാരക്കരാറിനായി തെരേസ മേ തിരക്കിട്ടു കാനഡയിലേക്ക്
 • ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലന്‍ഡിലും യൂണിവേഴ്‌സിറ്റികളില്‍ ഇക്കുറി റെക്കോര്‍ഡ് കുട്ടികള്‍
 • ലിഡില്‍ ബാഗുമായി നടന്നു നീങ്ങുന്ന യുവാവ്; ലണ്ടന്‍ ട്യൂബ് ട്രെയിനിലെ അക്രമിയുടേതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ പുറത്ത്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway