സിനിമ

കുഞ്ഞുണ്ടായതോടെ ജീവിതം ആകെ മാറി; മനസ് തുറന്ന് ഉര്‍വശി

സ്ത്രീയെ സംബന്ധിച്ചിടത്തോളം കുഞ്ഞുണ്ടാകുന്ന സന്തോഷം മറ്റൊന്നിനോടും താരതമ്യം ചെയ്യാന്‍ സാധിക്കാത്തതാണെന്നും ഇപ്പോള്‍ മകന്റെ വളര്‍ച്ച ആസ്വദിക്കുകയാണെന്നും ഉര്‍വശി. കുഞ്ഞുണ്ടായതോടെ ജീവിതം ആകെ മാറി- വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

എന്റെ ജീവിതത്തില്‍ മാത്രമല്ല തിരഞ്ഞെടുക്കുന്ന സിനിമയില്‍ വരെ മാറ്റം വന്നു. ഒരു സിനിമയുടെ തിരക്കഥ ആലോചിക്കുമ്പോള്‍ തൊട്ട് അതിന്റെ ഭാഗമാകാന്‍ കഴിയുന്നുണ്ട്. അത്തരം സിനിമകളിലാണ് കൂടുതല്‍ അഭിനയിക്കുന്നത്. എല്ലാ പിന്തുണയും കിട്ടുന്ന രീതിയിലുള്ള ഒരു കുടുംബജീവിതവും ഇപ്പോള്‍ കിട്ടിയെന്നും ഉര്‍വശി പറയുന്നു.
സിനിമയില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക് ഡിമാന്‍ഡുള്ളപ്പോള്‍ നല്ല പ്രതിഫലം കിട്ടും. അവസരങ്ങള്‍ കുറയുമ്പോള്‍ കിട്ടുന്ന തുകയിലും കുറവുണ്ടാകും. ഇപ്പോള്‍ എനിക്കുള്ള അവസരങ്ങള്‍ എത്ര നാള്‍ ഉണ്ടാകുമെന്ന് അറിയില്ല. സിനിമയിലായതുകൊണ്ട് തന്നെ ഒന്നും പ്രവചിക്കാനാവില്ലെന്നും ഉര്‍വശി പറയുന്നു.

വളരെ ചെറുതിലേ പക്വത പക്വത വന്ന റോളുകള്‍ കൈകാര്യം ചെയ്യാനായതില്‍ സന്തോഷം തോന്നാറുണ്ട്. ആ കാലഘട്ടത്തില്‍ മികച്ച എഴുത്തുകാരുടെ ഗംഭീര കഥാപാത്രങ്ങളെ അവതരിപ്പിക്കാനായി.

സംവിധായകരും എഴുത്തുകാരും എനിക്ക് അനുവദിച്ചുതന്ന കഥാപാത്രങ്ങള്‍ അതിലെനിക്കു തന്ന സ്വാതന്ത്ര്യം, ആ കഥാപാത്രങ്ങളില്‍ ചിരിയുടെ അംശം കലര്‍ത്താനായത് ഇവയൊക്കെ ഭാഗ്യമായി കാണുന്നു. നായിക ഹ്യൂമര്‍ പറയുന്നത് അധികമാരും അനുവദിച്ചു തരാത്ത കാര്യമായിരുന്നു. ചിരിയുടെ ആ ഒരു തരി തൊട്ട കഥാപാത്രങ്ങളെ അനുവദിച്ചതുകൊണ്ടാകാം കല്യാണം കഴിഞ്ഞും കുഞ്ഞുണ്ടായിക്കഴിഞ്ഞും പ്രത്യേക റോളിലേക്ക് മാത്രം ഒതുങ്ങിപ്പോകാതിരുന്നതെന്നും ഉര്‍വശി അഭിമുഖത്തില്‍ പറയുന്നു.

  • ആ നടി ഞാനല്ല, അങ്ങനെയൊരു അക്കൗണ്ടുമില്ല: നമിത പ്രമോദ്
  • പ്രതിഷേധിച്ച നടിയോട് ചെയ്തത്: ലാലിനും ജീന്‍പോളിനുമെതിരെ വിമന്‍ ഇന്‍ സിനിമാ കളക്ടീവ്
  • നടിയെ ആക്രമിക്കാനുള്ള മണ്ടത്തരം ദിലീപ് ഒരിക്കലും കാണിക്കില്ല: ശ്രീനിവാസന്‍
  • കാവ്യയോടും അമ്മയോടും പോലീസ് ലണ്ടന്‍ ടൂറിന്റെ വിവരങ്ങള്‍ തേടി
  • ഓണത്തിന് ചാനല്‍പരിപാടികളില്‍ പങ്കെടുക്കുന്നതിന് താരങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്ക്
  • മന്യ ആദ്യം ദിലീപിനും കാവ്യക്കുമൊപ്പം; ഇപ്പോള്‍ മഞ്ജുവിന്റെ കൂടെ
  • ദിലീപിന്റെ ജയില്‍വാസം ജയറാമിനും ജയസൂര്യയ്ക്കും നേട്ടമാകും
  • അവിവാഹിതയായ എന്റെ ഭാവി തകര്‍ക്കാനുള്ള ഗൂഡാലോചനയെന്ന് ദിലീപിന്റെ നായിക
  • പോലീസ് വിലക്കില്ല; മഞ്ജു അമേരിക്കയിലെത്തി അവാര്‍ഡ് വാങ്ങി
  • കുടുംബപ്രശ്‌നത്തെക്കുറിച്ചു ചോദ്യം; ചാനല്‍ അഭിമുഖത്തിനിടെ മൈക്ക് വലിച്ചെറിഞ്ഞ് ധനുഷ് ഇറങ്ങിപ്പോയി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway