സിനിമ

ആക്രമണത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തി റിമ കല്ലിങ്കലും: അജു വര്‍ഗീസിന്റെ അവസ്ഥയാകുമോ?

ആക്രമണത്തിനിരയായ നടിയുടെ പേര് അറിയാതെ വെളിപ്പെടുത്തി വെട്ടിലായ താരമാണ് അജു വര്‍ഗീസ്. ഇതിനു പരസ്യമായി ക്ഷമ പറഞ്ഞിട്ടും താരത്തിനെതിരെ കേസ് എടുത്തിരിക്കുകയാണ്. ഇപ്പോഴിതാ നടിയുടെ അടുത്ത സുഹൃത്തായ റിമ കല്ലിങ്കലും നടിയുടെ പേര് വെളിപ്പെടുത്തി പുലിവാല് പിടിച്ചിരിക്കുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് സംഘടനയിലെ അംഗമായ റിമ കല്ലിങ്കല്‍ നടിയുടെ പേര് വെളിപ്പെടുത്തിയത്.
ആക്രമണത്തിനിരയായ നടി വാര്‍ത്താക്കുറിപ്പിലൂടെ പുറത്തിറക്കിയ പ്രതികരണം തിരുത്തലുകള്‍ വരുത്താതെ തന്റെ ഫെയ്‌സ്ബുക്കിലും റിമ പോസ്റ്റ് ചെയ്യുകയായിരുന്നു. നടിയുടെ പേര് എന്നാല്‍ റിമ യുടെ പോസ്റ്റ് വിവാദമായതോടെ താരം പോസ്റ്റ് പിന്‍വലിച്ച് നടിയുടെ പേര് തിരുത്തിയ വാര്‍ത്താക്കുറിപ്പ് വീണ്ടും പോസ്റ്റ് ചെയ്തു. റിമക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം ശക്തമായി. നേരത്തെ നടിയുടെ പേര് വെളിപ്പെടുത്തിയതിനെതിരെ വിമന്‍ ഇന്‍ സിനിമ കളക്ടീവ് ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

 • ആ നടി ഞാനല്ല, അങ്ങനെയൊരു അക്കൗണ്ടുമില്ല: നമിത പ്രമോദ്
 • പ്രതിഷേധിച്ച നടിയോട് ചെയ്തത്: ലാലിനും ജീന്‍പോളിനുമെതിരെ വിമന്‍ ഇന്‍ സിനിമാ കളക്ടീവ്
 • നടിയെ ആക്രമിക്കാനുള്ള മണ്ടത്തരം ദിലീപ് ഒരിക്കലും കാണിക്കില്ല: ശ്രീനിവാസന്‍
 • കാവ്യയോടും അമ്മയോടും പോലീസ് ലണ്ടന്‍ ടൂറിന്റെ വിവരങ്ങള്‍ തേടി
 • ഓണത്തിന് ചാനല്‍പരിപാടികളില്‍ പങ്കെടുക്കുന്നതിന് താരങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്ക്
 • മന്യ ആദ്യം ദിലീപിനും കാവ്യക്കുമൊപ്പം; ഇപ്പോള്‍ മഞ്ജുവിന്റെ കൂടെ
 • ദിലീപിന്റെ ജയില്‍വാസം ജയറാമിനും ജയസൂര്യയ്ക്കും നേട്ടമാകും
 • അവിവാഹിതയായ എന്റെ ഭാവി തകര്‍ക്കാനുള്ള ഗൂഡാലോചനയെന്ന് ദിലീപിന്റെ നായിക
 • പോലീസ് വിലക്കില്ല; മഞ്ജു അമേരിക്കയിലെത്തി അവാര്‍ഡ് വാങ്ങി
 • കുടുംബപ്രശ്‌നത്തെക്കുറിച്ചു ചോദ്യം; ചാനല്‍ അഭിമുഖത്തിനിടെ മൈക്ക് വലിച്ചെറിഞ്ഞ് ധനുഷ് ഇറങ്ങിപ്പോയി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway