യു.കെ.വാര്‍ത്തകള്‍

ലണ്ടനിലെ ജോയ് ആലുക്കാസ് ഷോറൂമില്‍ കവര്‍ച്ച; പോലീസ് അന്വേഷണം തടുങ്ങി

ലണ്ടന്‍ : ലണ്ടനിലെ ഗ്രീന്‍ സ്ട്രീറ്റിലുള്ള ജോയ് ആലുക്കാസ് ഷോറൂമില്‍ വന്‍കവര്‍ച്ച നടന്നതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രിയില്‍ പിന്‍വാതിലിലൂടെ മോഷണ സംഘം ഉള്ളില്‍ കടന്നാണ് കവര്‍ച്ച നടത്തിയത്. ഷോ റൂമില്‍ ഡിസ്പ്ലേയിലുണ്ടായിരുന്ന സ്വര്‍ണ വജ്രാഭരണങ്ങള്‍ നഷ്ടപ്പെട്ടു എന്നാണ് വിവരം. സ്ട്രോങ് റൂമിലുണ്ടായിരുന്ന ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് വരുന്നതേ ഉള്ളു.
നാലിലൊന്ന് സ്വര്‍ണമായിരുന്നു ഡിസ്‌പ്ലേയില്‍ ഉണ്ടായിരുന്നു. സെക്യൂരിറ്റി അലാറം പ്രവര്‍ത്തന രഹിതമാക്കിയത്തിനു ശേഷമാണു കവര്‍ച്ച നടത്തിയത് എന്നാണ് സൂചന. അതുകൊണ്ട് തന്നെ ഷോറൂമിന് മുകളില്‍ താമസിക്കുന്ന ജീവനക്കാര്‍ കവര്‍ച്ച നടന്ന വിവരം അറിയുന്നത് രാവിലെ ആണ്. പോലീസും ഫോറന്‍സിക് വിദഗ്ദ്ധരും സംഭവ സ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തി. മോഷണ സംഘത്തെക്കുറിച്ചു അറിയുന്നതിന് കടക്കുള്ളിലും പരിസര പ്രദേശങ്ങളിലുമുള്ള സി സി ടി വി ദ്ര്യശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരുകയാണ്.

യുകെയില്‍ കവര്‍ച്ച സംഘങ്ങള്‍ മലയാളിയുടെ വീടുകള്‍ തിരഞ്ഞു പിടിച്ചു കവര്‍ച്ച ചെയ്യുന്നുണ്ട്. മലയാളി സ്ഥാപനമായ ജോയ് ആലുക്കാസ് ഷോ റൂമിനെ തിരഞ്ഞു പിടിച്ചു കവര്‍ച്ച നടത്തുകയായിരുന്നു എന്ന് കരുതുന്നു.

ആഭരണങ്ങള്‍ വാങ്ങുവാന്‍ കടയില്‍ എത്തിയ മലയാളികള്‍ കട അടച്ചിട്ടിരിക്കുന്നതായി കണ്ട് കാരണം അന്വേഷിച്ചപ്പോള്‍ ആണ് കവര്‍ച്ച നടന്ന വിവരം പുറത്തറിയുന്നത്. നിയമ പരമായ പ്രക്രിയകള്‍ അവസാനിച്ചാല്‍ ഉടന്‍ തന്നെ വൈവിധ്യമായ ആഭരണ ശ്രേണിയുമായി കട തുറന്നു പ്രവര്‍ത്തിക്കുമെന്ന് ജീവനക്കാര്‍ അറിയിച്ചിട്ടുണ്ട്.

 • അഞ്ചാഴ്ചത്തെ കാത്തിരിപ്പിന് ശേഷം ഫാ മാര്‍ട്ടിന്റെ മൃതദേഹം ഇന്ന് വിട്ടു കിട്ടും, ദുരൂഹത നീങ്ങിയില്ല
 • കാര്‍ഗില്‍ യുദ്ധം ടോം ജോസ് ഓര്‍മയില്‍ സൂക്ഷിക്കുന്നു ...ഒപ്പം അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയിയുടെ കത്തും....
 • കേരളത്തിലെ നഴ്‌സുമാര്‍ക്കുവേണ്ടി കവിതയുമായി യുകെയില്‍ നിന്നൊരു ബാലന്‍
 • മലിനീകരണം: യുകെയില്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കും
 • യുകെയിലെ കുടുംബങ്ങള്‍ കടം പെരുകി അപകടനിലയിലേക്ക്; മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
 • ലണ്ടനില്‍ ഇന്ത്യക്കാരിയെ ബലാല്‍സംഗം ചെയ്ത് കഴുത്തറുത്ത് കൊന്നു
 • ലേബര്‍ സര്‍ക്കാര്‍ വന്നാല്‍ സിംഗിള്‍ മാര്‍ക്കറ്റ് വിടുമായിരുന്നെന്ന് കോര്‍ബിന്‍
 • മോഹന വീണമീട്ടി മലയാളി ആസ്വാദകമനസ് കീഴടക്കി പോളി വര്‍ഗീസ് യുകെയില്‍
 • കേരളത്തിലെ സമരം ചെയ്ത നേഴ്‌സുമാര്‍ക്ക് യു.കെ.യിലെ നേഴ്‌സുമാരുടെ പിന്തുണ
 • രാഷ്ട്രീയത്തെ നര്‍മംകൊണ്ട് പൊതിഞ്ഞ എന്‍സിപി അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ അന്തരിച്ചു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway