സിനിമ

കാവ്യക്കായി രാത്രി ക്ഷേത്രത്തില്‍ പൊന്നുംകുടം സമര്‍പ്പിച്ച് മാതാപിതാക്കള്‍

നടി ആക്രമിക്കപ്പെട്ട കേസ് തലയ്ക്കു മുകളില്‍ നില്‍ക്കവേ കാവ്യാമാധവനുവേണ്ടി ക്ഷേത്രത്തില്‍ പൊന്നുംകുടം നേര്‍ച്ച നല്‍കി മാതാപിതാക്കള്‍. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കാണ് മാതാപിതാക്കളോടൊപ്പം കാവ്യ എത്തിയത്.

വ്യാഴാഴ്ച രാത്രിയോടെയാണ് മാതാപിതാക്കളായ മാധവനും ശ്യാമളയും സഹോദരന്‍ മിഥുന്‍, മിഥുന്റെ ഭാര്യ എന്നിവരോടോപ്പം കാവ്യ മാധവന്‍ തളിപ്പറമ്പിലെത്തിയത്. എങ്കിലും ക്ഷേത്രത്തിലേക്ക് പോകാതെ കാവ്യ ബന്ധുവായ രമേശന്റെ വീട്ടില്‍ വിശ്രമിച്ചു. ക്ഷേത്രത്തിലെ തിരക്കൊഴിഞ്ഞ നേരത്ത് രാത്രി എട്ട് മണിയോടെയായിരുന്നു കുടുംബം ക്ഷേത്രത്തിലേക്ക് എത്തിയത്. കാവ്യക്കു വേണ്ടി മാതാപിതാക്കളാണ് പൊന്നുംകുടം സമര്‍പ്പിച്ച് തൊഴുതു.
കണ്ണൂരിലെ ഫ്ലാറ്റിലാണ് രാത്രി ഇവര്‍ തങ്ങിയത്. പുലര്‍ച്ചെ തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തിലും തൊഴുതായിരുന്നു മടക്കം. കാവ്യയുടെ അമ്മ ശ്യാമളയുടെ സ്വദേശമാണ് തളിപ്പറമ്പ്.

രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് പൊന്നിന്‍കുടം സമര്‍പ്പണം. സര്‍വൈശ്വര്യത്തിനും ഉദ്ദിഷ്ടകാര്യത്തിനും വേണ്ടിയാണ് ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ പൊന്നിന്‍കുടം സമര്‍പ്പിക്കുന്നത്. നേരത്തെ ദിലീപ് അറസ്റ്റിലാകുന്നതിനു മുമ്പ് ദിലീപും കാവ്യയും കൊടുങ്ങല്ലൂര്‍ വന്നു ശത്രു സംഹാര പൂജയും 28 സ്വര്‍ണതാലികളും സമര്‍പ്പിച്ചിരുന്നു. അതിനു പിന്നാലെയായിരുന്നു ദിലീപിന്റെ അറസ്റ്റ്. കാവ്യയെയും അമ്മയെയും പോലീസ് ചോദ്യം ചെയ്തിരുന്നു.

  • ന്യൂയോര്‍ക്കില്‍ പിറന്നാളാഘോഷിച്ച് നയന്‍സും കാമുകനും; ചിത്രങ്ങള്‍ പുറത്ത്
  • 'ദിലീപിനെ കാണരുതെന്നു പറയാന്‍ ആര്‍ക്കും അവകാശമില്ല'; ജയില്‍ സന്ദര്‍ശനത്തെ ന്യായീകരിച്ചു കെ.പി.എസി ലളിത
  • 'ഇതും പെണ്ണാണ്, ഞാനിവള്‍ക്കൊപ്പം'; ദിലീപിന്റെ മകള്‍ മീനാക്ഷിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച കൂട്ടിക്കല്‍ ജയചന്ദ്രന്‍ വെട്ടിലായി
  • ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് മനസ് തുറന്ന് റായി ലക്ഷ്മി
  • സംഭവ ദിവസം രാത്രി ദിലീപ് രമ്യാനമ്പീശനെ വിളിച്ചു, കൂടുതല്‍ തെളിവുകളുമായി പ്രോസിക്യൂഷന്‍
  • ഒന്നും പറയാനില്ല, അവള്‍ക്കൊപ്പം മാത്രം! കെപിഎസി ലളിത ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതില്‍ വിമര്‍ശനം
  • ഷംനാ കാസിം ശരിക്കും തല മൊട്ടയടിച്ചത് എന്തിനായിരുന്നു..?
  • രാത്രി റൂമിലേക്ക് ചെല്ലണം; മലയാളത്തിലെ പ്രമുഖരുടെ മുഖംമൂടികള്‍ പിച്ചിചീന്തുന്ന പരാതികള്‍ ലഭിച്ചുവെന്ന് സംവിധായിക
  • സഹപ്രവര്‍ത്തകയെ നഗ്നയാക്കണമെന്ന് മാത്രമേ പാവം ആവശ്യപ്പെട്ടുള്ളു പോലും! ദിലീപിനെതിരെ എഴുത്തുകാരി ശാരദക്കുട്ടി
  • ഇസ്രയേലില്‍ യേശുവിന്റെ കല്ലറയ്ക്ക് മുന്നില്‍ ദിലീപിനു വേണ്ടി താരങ്ങളുടെ കൂട്ട പ്രാര്‍ത്ഥന
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway