നാട്ടുവാര്‍ത്തകള്‍

അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് ദിലീപിന്റെ മറുപടി കോമഡി നമ്പറുകള്‍ , ക്ഷമനശിച്ചു അന്വേഷണ സംഘം

കൊച്ചി: അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് ദിലീപിന്റെ നിസഹകരണം തുടരുന്നു. സിനിമയെ വെല്ലുന്ന കോമഡി മറുപടിയാണ് താരം നല്‍കുന്നത്. ചോദ്യം ചെയ്യുന്ന പൊലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍
മറ്റുപൊലീസുകാരുമായി തമാശ പങ്കിടലാണ് ദിലീപിന്റെ ജോലി. അതില്‍ ഒന്ന് ഇങ്ങനെ-ഷൂട്ടിംഗിന് തുടര്‍ച്ചയായി പോകുമ്പോള്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു ദൈവമേ എനിക്ക് പത്തുദിവസത്തെ റസ്റ്റ് തരണമേ എന്ന്. എന്നാല്‍ ദൈവം അത് കേട്ടത് അറസ്റ്റ് എന്നാണ്". തമാശ കേട്ട ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണിനെ സംബന്ധിച്ചുളള ചോദ്യങ്ങള്‍ക്ക് തമാശ കലര്‍ന്ന മറുപടികളാണ് ദിലീപ് നല്‍കുന്നത്.
അടുത്ത ബന്ധുക്കളെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞിട്ടും ദിലീപിനെ അതൊന്നും ബാധിക്കുന്നില്ലെന്നാണ് വിവരം. ഇപ്പോഴത്തെ തമാശ നമ്പര്‍ അഭിഭാഷകന്റെ ഉപദേശമാണെന്നു പോലീസ് കരുതുന്നു. കസ്റ്റഡി കാലാവധി പിടിച്ചു നില്‍ക്കുന്നതിന്റെ ഭാഗം.
കുറ്റകൃത്യത്തില്‍ തനിക്ക് പങ്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ദിലീപ്. പള്‍സര്‍ സുനിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും പഴയ മറുപടി തന്നെ. തനിക്ക് സുനിയെ അറിയില്ലെന്നാണ് ദിലീപിന്റെ മറുപടി.

പള്‍സര്‍ സുനിയുമായി ഫോണ്‍വിളിച്ചതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് താന്‍ വിളിച്ചിട്ടില്ലെന്നാണ് ദിലീപ് മറുപടി നല്‍കുന്നത്. അപ്പുണ്ണിയുടേയും പള്‍സര്‍ സുനിയുടേയും ടവര്‍ ലൊക്കേഷനില്‍ താങ്കള്‍ ഉണ്ടായിരുന്നല്ലോ എന്ന ചോദ്യത്തിന് എനിക്ക് കണ്ണിന് കാണാത്ത കാര്യങ്ങളാണ് നിങ്ങള്‍ പറയുന്നതെന്നായിരുന്നു പ്രതികരണം.

ദിലീപ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ കസ്റ്റഡി നീട്ടിവാങ്ങിയത്. എന്നാല്‍ ഇനിയും വ്യക്തമായ മറുപടികള്‍ ദിലീപില്‍നിന്നും ലഭിക്കാത്തത് പൊലീസിന് തലവേദന ആയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പൊലീസ് മറുതന്ത്രങ്ങള്‍ തേടുന്നതായാണ് വിവരം. താരത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയുന്ന നീക്കങ്ങളെക്കുറിച്ചാണ് പൊലീസ് ആലോചിക്കുന്നത്.
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ പ്രതി ചേര്‍ക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ഗൂഢാലോചനയില്‍ അപ്പുണ്ണിക്കുള്ള പങ്ക് പൊലീസിന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ അപ്പുണ്ണി ഇപ്പോള്‍ ഒളിവില്‍ പോയിരിക്കുകയാണ്. അപ്പുണ്ണിയെ കസ്റ്റഡിയിലെടുത്ത് ദിലീപുമായി ഒന്നിച്ചിരുരുത്തി ചോദ്യം ചെയ്യാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. ഇത് ഒഴിവാക്കാനാണ് അപ്പുണ്ണി ഒളിവില്‍പോയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപിന് കൈമാറിയതായി പൊലീസ് പറയുന്നു. . ആക്രമണത്തിന് സുനിക്ക് വാഗ്ദാനം ചെയ്ത പണം കൈമാറിയില്ലെന്നും ദിലീപിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ട് പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജാമ്യത്തില്‍ ഇറങ്ങിയാല്‍ നടിയെ അപമാനിച്ചേക്കാന്‍ ശ്രമിച്ചേക്കുമെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. ദൃശ്യങ്ങള്‍ കൈമാറിയിട്ടും പണം നല്‍കിയില്ലെന്ന് നേരത്തെ പള്‍സര്‍ സുനിയും മൊഴി നല്‍കിയിരുന്നു. ഇന്നുവൈകിട്ട് അഞ്ചുമണി വരെയാണ് ദിലീപിന്റെ കസ്റ്റഡി കാലാവധി.

 • ഫാ തോമസിനെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് അപേക്ഷ നല്‍കി, റിസോര്‍ട്ടിലും പള്ളിമേടയിലും തെളിവെടുപ്പ്
 • സഹപ്രവര്‍ത്തകയ്ക്ക് നീതി വൈകിക്കരുത് , അത് നീതി നിഷേധത്തിന് തുല്യമെന്ന് ഡബ്ലിയുസിസി
 • മകളുടെ കുഞ്ഞിനെ നോക്കാന്‍ അമേരിയ്ക്കയ്ക്ക് പോകണമെന്ന് ഭാര്യ; തന്നെ നോക്കിയാല്‍ മതിയെന്ന് ഭര്‍ത്താവും ; വഴക്കിനൊടുവില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു
 • പേടിപ്പിക്കല്ലേ! ദുബായില്‍ ബിനീഷ് കോടിയേരിയുടെ ഫെയ്‌സ്ബുക്ക് ലൈവ് ഷോ
 • നടി ആക്രമിക്കപ്പെട്ടിട്ട് ഒരു വര്‍ഷം; ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു ദിലീപ് ഹൈക്കോടതിയിലേയ്ക്ക്
 • ട്രെയിനിലെ പീഡന ശ്രമം: സനുഷ കോടതിയില്‍ രഹസ്യമൊഴി നല്‍കി
 • അഞ്ചുവയസുള്ള മകളെ തനിച്ചാക്കി, ഫെയ്‌സ്ബുക്ക് കാമുകനുമായി ഒളിച്ചോടി; യുവതിയും കാമുകനും പിടിയില്‍
 • അഭയ കേസ്: വൈദികര്‍ രാത്രി കോണ്‍വെന്റിലെ മതില്‍ ചാടിക്കടന്നെന്നു സിബിഐ
 • ബിനോയിയെ ഊരിയെടുത്തത് പ്രവാസിവ്യവസായികള്‍ ; അറബിയും ഹാപ്പി
 • ഭര്‍ത്താവ് ലൈംഗിക വൈകൃതങ്ങള്‍ പ്രകടിപ്പിക്കുന്നു; പോണ്‍ സൈറ്റുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ യുവതി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway