യു.കെ.വാര്‍ത്തകള്‍

ലണ്ടനിലെ ജോയ് ആലുക്കാസ് ഷോറൂമിലെ കവര്‍ച്ച; മുഖംമൂടി സംഘത്തെ തേടി പൊലീസ്

ലണ്ടന്‍ : ലണ്ടനിലെ ജോയ് ആലുക്കാസ് ഷോറൂമില്‍ കവര്‍ച്ച നടത്തിയ മുഖംമൂടി സംഘത്തെ തേടി പൊലീസ്. ഇവരുടെ മുഖം മൂടിയണിഞ്ഞ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കൊള്ളസംഘത്തിനായി പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തുന്നുണ്ട്. അഞ്ചോ ആറോ പേരടങ്ങിയ സംഘമാണു കവര്‍ച്ച നടത്തിയത്.


തിങ്കളാഴ്ച രാത്രിയാണ് കവര്‍ച്ചാസംഘം ഷോറൂമിന്റെ പിന്‍വാതിലിലൂടെ അകത്തുകടന്നു സ്വര്‍ണവും വജ്രാഭരണങ്ങളും മോഷ്ടിച്ചത്. ലക്ഷക്കണക്കിനു രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടതായാണു വിവരം.


സെക്യൂരിറ്റി അലാമിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയശേഷമാണു മോഷ്ടാക്കള്‍ അകത്തുകടന്നത്. എങ്കിലും പൊലീസും ഫൊറന്‍സിക് വിദഗ്ധരും കടയിലെത്തി തെളിവെടുപ്പു നടത്തി. ഇന്‍ഷുറന്‍സ് അധികൃതരും നേരിട്ടെത്തി നഷ്ടങ്ങളുടെ കണക്കെടുപ്പു നടത്തിയിട്ടുണ്ട്. ഈസ്റ്റ് ലണ്ടനിലെ അപ്റ്റണ്‍ പാര്‍ക്ക് ഹൈസ്ട്രീറ്റിലുള്ള (ഗ്രീന്‍ സ്ട്രീറ്റ്) സ്വര്‍ണാഭരണശാലയിലാണ് കവര്‍ച്ച. നിരവധി സ്വര്‍ണാഭരണശാലകള്‍ പ്രവര്‍ത്തിക്കുന്ന അപ്റ്റണ്‍ പാര്‍ക്കില്‍ 22 കാരറ്റ് സ്വര്‍ണം വില്‍ക്കുന്ന അപൂര്‍വം കടകളിലൊന്നാണ് ഈ ജ്വല്ലറി.ഷോറൂമില്‍ ഡിസ്‌പ്ലേ വച്ചിരുന്ന സ്വര്‍ണ വജ്രാഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടു.

എന്നാല്‍ സ്‌ട്രോംങ്ങ് റൂം തകര്‍ത്തുള്ള വന്‍ കൊള്ള സാധ്യമായില്ലെന്നും പറയുന്നു. ഷോറൂമിന്റെ മുകള്‍നിലയില്‍ താമസിച്ചിരുന്നവര്‍പോലും വിവരം അറിയുന്നതു രാവിലെയാണ്.

കട തുറക്കാതിരുന്നതോടെ ആളുകള്‍ അന്വേഷണമാരംഭിച്ചതോടെയാണു മോഷണവിവരം പുറത്തായത്.

 • ഫ്രാന്‍സീസ് പാപ്പയുടെ അനുഗ്രഹ മുത്തം നേടി എസ്ഥേര്‍ മോള്‍; അസുലഭ അനുഗ്രഹ സാഫല്യത്തില്‍ സ്റ്റീവനേജ് ദമ്പതികള്‍
 • ല​​​ണ്ട​​​ന്‍ ട്യൂബ് ട്രെയിന്‍ ആക്രമണം: ഒ​​​രാള്‍​​​​​​കൂടി അ​​​റ​​​സ്റ്റില്‍
 • ട്യൂബ് ട്രെയിന്‍ ആക്രമണം; യഹിയ ഫാറൂഖിനെ പിടിച്ചത് നാടകീയമായി
 • എങ്ങനെ മക്കളെ മിടുമിടുക്കരാക്കാം? രക്ഷിതാക്കള്‍ക്ക് ഉപദേശവുമായി മൂന്നാമതും അമ്മയാകുന്ന കെയ്റ്റ്
 • ജോവകുട്ടന് നാളെ റെഡിങ്ങില്‍ അന്ത്യനിദ്ര; അന്ത്യാഞ്ജലി അര്‍പ്പിച്ചു മലയാളി സമൂഹം
 • മദ്യപിച്ച് വണ്ടിയോടിച്ചതിന് വെയ്ന്‍ റൂണിക്ക് ഡ്രൈവിങ് വിലക്കും 120 മണിക്കൂര്‍ സേവനവും
 • ലണ്ടനില്‍ വീട് വില കൂപ്പുകുത്തുന്നു; ഈ ദശകത്തിലെ ഏറ്റവും വലിയ വീഴ്ച
 • സ്വതന്ത്ര വ്യാപാരക്കരാറിനായി തെരേസ മേ തിരക്കിട്ടു കാനഡയിലേക്ക്
 • ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലന്‍ഡിലും യൂണിവേഴ്‌സിറ്റികളില്‍ ഇക്കുറി റെക്കോര്‍ഡ് കുട്ടികള്‍
 • ലിഡില്‍ ബാഗുമായി നടന്നു നീങ്ങുന്ന യുവാവ്; ലണ്ടന്‍ ട്യൂബ് ട്രെയിനിലെ അക്രമിയുടേതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ പുറത്ത്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway