നാട്ടുവാര്‍ത്തകള്‍

തെറ്റുകാരനല്ലെന്ന് ആലുവ തേവരെ വിളിച്ച് ദിലീപ് സത്യം ചെയ്താരുന്നു, പിന്നെന്താ!

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ താന്‍ തെറ്റുകാരനല്ലെന്ന് ആലുവ തേവരെ വിളിച്ച് ദിലീപ് സത്യം ചെയ്താരുന്നെന്നു ദിലീപിന്റെ അടുത്ത സുഹൃത്തും ആലുവ എംഎല്‍എയുമായ അന്‍വര്‍ സാദത്ത്. താന്‍ തെറ്റുകാരനല്ലെന്ന് ദിലീപ് സത്യം ചെയ്‌തെന്നും പള്‍സര്‍ സുനിയെ അറിയില്ലെന്നു തന്നോട് പറഞ്ഞതായും എംഎല്‍എ പറഞ്ഞു.

ദിലീപുമായി വര്‍ഷങ്ങളായുള്ള സൗഹൃദമാണ്. തനിക്ക് യാതൊരു റിയല്‍ എസ്റ്റേറ്റ് ബന്ധവുമില്ലെന്നും അന്‍വര്‍ സാദത്ത് വ്യക്തമാക്കി. തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ദിലീപും അന്‍വര്‍ സാദത്തും നിരവധി തവണ ഫോണില്‍ സംസാരിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. നേരിട്ടും കണ്ടു. എന്നാല്‍ താന്‍ വര്‍ഷങ്ങളായി ദിലീപിന്റെ സുഹൃത്താണെന്നും നിരന്തരമായി ഫോണില്‍ ബന്ധപ്പെടാറുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ദിലീപ് പ്രതിയായിട്ടില്ലെന്നും ഇപ്പോഴും കുറ്റാരോപിതന്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, താനെന്നും ആക്രമിക്കപ്പെട്ട സഹോദരിക്കൊപ്പമാണെന്നും തന്റെ രാഷ്ട്രീയ ജീവിതം ഒരു തുറന്ന പുസ്തകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്‍വര്‍ സാദത്തിനെ ചോദ്യം ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

 • ഭൂമി വിവാദം: തെറ്റു തിരുത്താല്‍ അഭിനന്ദനാര്‍ഹമെന്ന് സഭാ മുഖപത്രം
 • കേരളത്തെ നടുക്കി കൊല്ലത്ത് 14 കാരനെ ആരും കൊലചെയ്തു; മകനെ കൊലപ്പെടുത്തി കത്തിച്ചത് താനെന്ന് മാതാവ്
 • മാണി മുന്നണി മാറുമ്പോള്‍ ബാര്‍ കോഴക്കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു; റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു
 • ആലപ്പുഴയില്‍ സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭം; അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി; പിന്നില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും
 • ദൃശ്യങ്ങള്‍ ദിലീപിന് കൊടുത്താല്‍ ഇരയുടെ സ്വകാര്യതയെ ബാധിക്കും- പോലീസ്
 • മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ച അച്ഛനെ മകന്‍ കുത്തിക്കൊന്നു
 • നടിയെ ആക്രമിച്ചത് നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നെന്ന് ദിലീപ്; ഒരു സ്ത്രീയുടെ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കുന്നു
 • ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എസ് ഐ അറസ്റ്റില്‍
 • ആക്രമിക്കപ്പെട്ട നടിയും ലാലും ഭീഷണിപ്പെടുത്തുന്നതായി പ്രതി മാര്‍ട്ടിന്‍
 • കാണാതായ പ്രവീണ്‍ തൊഗാഡിയയെ ബോധരഹിതനായി അഹമ്മദാബാദില്‍ നിന്നും കണ്ടെത്തി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway