സിനിമ

ദിലീപ് ഇങ്ങനെ ചെയ്യുമെന്നു വിശ്വസിക്കുന്നില്ല, എനിക്കറിയാത്ത ഒരുപാട് കാര്യങ്ങള്‍ കാണും -ഹരിശ്രീ അശോകന്‍

'എനിക്കറിയാവുന്ന ദിലീപ് ഇങ്ങനെ ചെയ്യും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പിന്നെ എന്താണ് നടന്നതെന്ന് എനിക്കറിയില്ല. പക്ഷേ സത്യം പുറത്തു വരണം. ദിലീപ് ഇങ്ങനെയൊന്നും ചെയ്യില്ലെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. തെളിവുകളുണ്ടെന്ന് പറയുന്നതല്ലാതെ എന്ത് തെളിവെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പിന്നെ എങ്ങനെയാണ് അദ്ദേഹത്തെ ഇപ്പോള്‍ പഴിക്കാനാകുക. പോലീസ് അന്വേഷിക്കട്ടെ. കോടതിയുടെ തീരുമാനം വരട്ടെ. നിരപരാധിയാണെങ്കില്‍ ദിലീപ് ശിക്ഷിക്കപ്പെടരുത്. അങ്ങനെ സംഭവിക്കില്ലെന്ന് തന്നെയാണ് കരുതുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണവുമായി ഹരിശ്രീ അശോകന്‍.

എന്നെ സിനിമയില്‍ ആരും ഒതുക്കിയിട്ടില്ല. ദിലീപ് അറസ്റ്റിലായതിന് പിന്നാലെ നിരവധി സംവിധായകരും സിനിമ പ്രവര്‍ത്തകരും ദിലീപ് തങ്ങളെ ഒതുക്കിയെന്ന ആരോപണവുമായി എത്തി. എന്നെ ആരും ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ട് ഇത് സംബന്ധിച്ചും എനിക്ക് അറിവില്ല.

ഒരാള്‍ കുഴിയില്‍ വീഴുമ്പോള്‍ അയാളെ ചവിട്ടുന്നത് ഒരു രീതിയാണല്ലോ. അതാണ് ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്. ഞാന്‍ ചാനല്‍ ചര്‍ച്ച കാണുന്നയാളോ സോഷ്യല്‍ മീഡിയയില്‍ സജീവമായയാളോ അല്ല. ഞാന്‍ എനിക്കറിയാവുന്ന പണി ചെയ്യുന്നു ജീവിക്കുന്നു അത്രയേയുള്ളൂ. എനിക്ക് എന്റേതായ ദുഖങ്ങളും പ്രാരാബ്ധങ്ങളും ഏറെയുണ്ട്. അതൊക്കെ നോക്കി പോവുകയാണ്. ചാനല്‍ ചര്‍ച്ച കാണാനോ കേള്‍ക്കാനോ സമയമില്ല.
മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും പറയുന്നതെല്ലാം ശരിയാകണമെന്നില്ലല്ലോ. പോലീസിന്റെ അന്വേഷണത്തിലിരിക്കുന്ന കേസ് ആണിത്. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ മീറ്റിങില്‍ എത്തിയെങ്കിലും എന്റെ അമ്മയ്ക്ക് സുഖമില്ലാതിരുന്നതിനാല്‍ തിരിച്ചു പോരേണ്ടി വന്നു.
ദിലീപിന്റെ അനുജനേയും അമ്മയേയുമൊക്കെ എനിക്ക് അടുത്തറിയാം. അവരുമായും നല്ല അടുപ്പമാണ്. ദിലീപ് എന്റെ നല്ല സുഹൃത്താണ്. എന്നു കരുതി എല്ലാം എന്നോട് പറയണമെന്നും ഇല്ലല്ലോ. എനിക്കറിയാത്ത ഒരുപാട് കാര്യങ്ങള്‍ കാണും. അതുകൊണ്ട് ആ വിഷയത്തില്‍ ഞാന്‍ സംസാരിക്കുന്നത് ശരിയല്ല. കേസിന്റെ എല്ലാ വശങ്ങളും പുറത്തു വരട്ടെ അപ്പോള്‍ സംസാരിക്കാമെന്നും അശോകന്‍ പറഞ്ഞു.

  • ന്യൂയോര്‍ക്കില്‍ പിറന്നാളാഘോഷിച്ച് നയന്‍സും കാമുകനും; ചിത്രങ്ങള്‍ പുറത്ത്
  • 'ദിലീപിനെ കാണരുതെന്നു പറയാന്‍ ആര്‍ക്കും അവകാശമില്ല'; ജയില്‍ സന്ദര്‍ശനത്തെ ന്യായീകരിച്ചു കെ.പി.എസി ലളിത
  • 'ഇതും പെണ്ണാണ്, ഞാനിവള്‍ക്കൊപ്പം'; ദിലീപിന്റെ മകള്‍ മീനാക്ഷിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച കൂട്ടിക്കല്‍ ജയചന്ദ്രന്‍ വെട്ടിലായി
  • ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് മനസ് തുറന്ന് റായി ലക്ഷ്മി
  • സംഭവ ദിവസം രാത്രി ദിലീപ് രമ്യാനമ്പീശനെ വിളിച്ചു, കൂടുതല്‍ തെളിവുകളുമായി പ്രോസിക്യൂഷന്‍
  • ഒന്നും പറയാനില്ല, അവള്‍ക്കൊപ്പം മാത്രം! കെപിഎസി ലളിത ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതില്‍ വിമര്‍ശനം
  • ഷംനാ കാസിം ശരിക്കും തല മൊട്ടയടിച്ചത് എന്തിനായിരുന്നു..?
  • രാത്രി റൂമിലേക്ക് ചെല്ലണം; മലയാളത്തിലെ പ്രമുഖരുടെ മുഖംമൂടികള്‍ പിച്ചിചീന്തുന്ന പരാതികള്‍ ലഭിച്ചുവെന്ന് സംവിധായിക
  • സഹപ്രവര്‍ത്തകയെ നഗ്നയാക്കണമെന്ന് മാത്രമേ പാവം ആവശ്യപ്പെട്ടുള്ളു പോലും! ദിലീപിനെതിരെ എഴുത്തുകാരി ശാരദക്കുട്ടി
  • ഇസ്രയേലില്‍ യേശുവിന്റെ കല്ലറയ്ക്ക് മുന്നില്‍ ദിലീപിനു വേണ്ടി താരങ്ങളുടെ കൂട്ട പ്രാര്‍ത്ഥന
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway