സിനിമ

ദിലീപിന്റെ അറസ്റ്റ്: തനിക്കെതിരായ ട്രോളുകള്‍ക്കെതിരെ ഫെയ്‌സ്ബുക്ക് വീഡിയോയുമായി രാജസേനന്‍

ദിലീപ് അറസ്റ്റിലായതുമായി ബന്ധപ്പെട്ട് നടക്കുന്ന ട്രോള്‍ പരിഹാസത്തിനെതിരെ സംവിധായകന്‍ രാജസേനന്‍. ദിലീപുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചാണ് ട്രോള്‍ ചെയ്യുന്നത്. ഇത് തന്നെ വേദനിപ്പിച്ചുവെന്നും രാജസേനന്‍ പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് രാജസേനന്റെ പ്രതികരണം.

ട്രോളിംഗ് നല്ല കലയാണ്. നല്ല തലയുള്ളവരാണ് ട്രോളുകള്‍ സൃഷ്ടിക്കുന്നത്. പക്ഷേ ചെറിയ രീതിയിലെങ്കിലും ന്യായീകരണം വേണം. ഒരാളെ കളിയാക്കാം പക്ഷേ നോവിക്കരുത്. തന്റെ സിനിമാ ജീവിതം തകര്‍ത്തത് ദിലീപാണെന്ന് പറഞ്ഞിട്ടില്ല. ഒരു ബിഗ് ബജറ്റ് സിനിമയില്‍ നിന്നും ഞാന്‍ പോലും അറിയാതെ ദിലീപ് പിന്‍മാറിയിട്ടുണ്ട്. ഇത് ദിലീപിനും അറിയാം. ദിലീപിനും തിരക്കഥാകൃത്തുക്കള്‍ക്കും തന്റെ കൈകൊണ്ടാണ് അഡ്വാന്‍സ് നല്‍കിയത്. ഇതല്ലാതെ തന്റെ സിനിമാ ജീവിതത്തില്‍ ദിലീപ് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ലെന്നും-രാജസേനന്‍ പറഞ്ഞു.

താരസംഘടനയായ അമ്മയെക്കുറിച്ച് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. സംഘടനയെക്കുറിച്ച് പറഞ്ഞത് ശരിയാണ്. ഒരുപാട് നെഗറ്റീവായ കാര്യങ്ങള്‍ ഇപ്പോള്‍ സിനിമയിലുണ്ട്. തന്റെ സിനിമാ ജീവിതത്തില്‍ ഇടവേളയുണ്ടാകാന്‍ കാരണം ഇത്തരം പ്രശ്‌നങ്ങളാണ് തന്റെ സിനിമാ ജീവിതത്തില്‍ ഇടവേള ഉണ്ടാക്കിയതെന്നും രാജസേനന്‍ പറഞ്ഞു. സ്‌ക്രിപ്റ്റുമായി ഒരു നടന്റെയും പിന്നാലെ പോയിട്ടില്ല. ഇനി പോവുകയുമില്ല. ജയറാമും ഈ രീതിയിലേക്ക് മാറിയതോടെയാണ് അദ്ദേഹവുമായി അകന്നതെന്നും രാജസേനന്‍ കൂട്ടിച്ചേര്‍ത്തു.

വീഡിയോ

 • പിറന്നാള്‍ ആശംസകള്‍ എന്റെ തങ്കമേ....; നയന്‍താരയോടുപ്രണയാതുരനായി സംവിധായകന്‍
 • കൊച്ചിയില്‍ സല്‍മാന്റെ മസിലുപിടുത്തം അനുകരിച്ചു കത്രീന, ഒന്നുമറിയാതെ ഗ്യാലറിയെ അഭിവാദ്യം ചെയ്ത് സല്ലു
 • വ്യാജരേഖ ചമച്ച് നികുതി വെട്ടിപ്പ്: അമലാ പോളിനും ഫഹദ് ഫാസിലിനും ക്രൈംബ്രാഞ്ച് നോട്ടിസ്
 • അമ്മയുടെ വഴിയേ ലിസിയുടെ മകള്‍ കല്യാണിയും സിനിമയിലേക്ക്: ടീസര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്
 • ടൊവിനോയും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ച മായാനദിയുടെ തകര്‍പ്പന്‍ ട്രെയിലറെത്തി
 • ദീപികയുടേയും ബന്‍സാലിയുടെയും തല വെട്ടാന്‍ അഞ്ചുകോടി പ്രഖ്യാപിച്ചു ക്ഷത്രിയ യുവ മഹാസഭ നേതാവ്
 • ഇറാക്കിലെ നഴ്‌സുമാരുടെ ദുരിത ജീവിതം പറഞ്ഞ 'ടേക്ക് ഓഫ്' ഐഎഫ്എഫ്‌ഐ മത്സരവിഭാഗത്തില്‍
 • ആ രംഗത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ അറപ്പ് തോന്നും; ബോളിവുഡ് ചിത്രത്തിലെ അഭിനയത്തെക്കുറിച്ച് റായി ലക്ഷ്മി
 • മെഴ്‌സിഡസ് ബെന്‍സിന്റെ ടയര്‍ ഊരിത്തെറിച്ചു; അമിതാഭ് ബച്ചന്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
 • തമിഴ് സിനിമാ ചേരുവകളെ ട്രോളി നയന്‍താരയെ വാഴ്ത്തി അമലപോള്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway