സിനിമ

മുകേഷിന്റെ മകന്‍ ശ്രാവണും നായക നിരയിലേക്ക്; പിതാവിന്റെ വേഷം മുകേഷ് തന്നെ

മലയാളത്തില്‍ ഇപ്പോള്‍ താരമക്കളുടെ കാലമാണ്. സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ്‌ഗോപിയുടെയും ജയറാമിന്റെയുമൊക്കെ മക്കള്‍ നായകന്മാരാകുന്ന നിരയിലേക്ക് അടുത്തതായി എത്തുന്നത് മുകേഷിന്റെ മകന്‍ ശ്രാവണാണ്. രാജേഷ് നായര്‍ ഒരുക്കുന്ന പുതിയ ചിത്രം കല്യാണത്തിലൂടെയാണ് ശ്രാവണ്‍ മലയാളസിനിമയില്‍ നായകനായി അരങ്ങേറ്റം കുറിക്കുന്നത്.


ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ശ്രാവണ്‍ നായകനാകുന്ന സിനിമയില്‍ ഡബ്മാഷ് വീഡിയോയിലൂടെ പ്രശസ്തയായ തമിഴില്‍ ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുള്ള വര്‍ഷ ബൊല്ലമ്മമാണ് നായിക. സിനിമയില്‍ നായകന്റെ പിതാവിന്റെ വേഷത്തില്‍ മുകേഷ് എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. നായികയുടെ പിതാവിന്റെ വേഷത്തില്‍ ശ്രീനിവാസനാണ് എത്തുന്നത്.

സോള്‍ട്ട് മാംഗോ ട്രീ സംവിധാനം ചെയ്ത രാജേഷ് നായര്‍ ഒരുക്കുന്ന സിനിമയിലേക്ക് ശ്രാവണ്‍ എത്തിയത് യാദൃശ്ചികമായിട്ടായിരുന്നു. റൊമാന്റിക് കോമഡിയായ സിനിമയിലേക്ക് അടുത്ത വീട്ടിലെ പയ്യനെപ്പോലെ തോന്നുന്ന ഒരു പുതുമുഖത്തെ വേണമെന്ന സംവിധായകന്റെ അന്വേഷണം ദുബായിലേക്കും ശ്രാവണിലേക്കും എത്തുകയായിരുന്നു. സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ തന്നെ ശ്രാവണ്‍ ഓക്കേ പറഞ്ഞു.

ഗോവിന്ദ് വിജയ്, സുമേഷ് മധു, രാജേഷ് ആര്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് എഴുതുന്ന തിരക്കഥയില്‍ ഏതാനും ദിവസങ്ങള്‍ക്കകം ഷൂട്ടിംഗ് തുടങ്ങും. പ്രകാശ് അലക്‌സ് എന്ന പുതിയ സംഗീത സംവിധായകനെയും സിനിമ അവതരിപ്പിക്കുന്നുണ്ട്. പ്രണവ് മോഹന്‍ലാലിന്റെയും കാളിദാസിന്റെയും നായകനായുള്ള അരങ്ങേറ്റത്തിനായി ആരാധകര്‍ കാത്തിരിക്കുമ്പോഴാണ് ശ്രാവണിന്റെയും പേരുകള്‍ കേള്‍ക്കുന്നത്.

 • ആ നടി ഞാനല്ല, അങ്ങനെയൊരു അക്കൗണ്ടുമില്ല: നമിത പ്രമോദ്
 • പ്രതിഷേധിച്ച നടിയോട് ചെയ്തത്: ലാലിനും ജീന്‍പോളിനുമെതിരെ വിമന്‍ ഇന്‍ സിനിമാ കളക്ടീവ്
 • നടിയെ ആക്രമിക്കാനുള്ള മണ്ടത്തരം ദിലീപ് ഒരിക്കലും കാണിക്കില്ല: ശ്രീനിവാസന്‍
 • കാവ്യയോടും അമ്മയോടും പോലീസ് ലണ്ടന്‍ ടൂറിന്റെ വിവരങ്ങള്‍ തേടി
 • ഓണത്തിന് ചാനല്‍പരിപാടികളില്‍ പങ്കെടുക്കുന്നതിന് താരങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്ക്
 • മന്യ ആദ്യം ദിലീപിനും കാവ്യക്കുമൊപ്പം; ഇപ്പോള്‍ മഞ്ജുവിന്റെ കൂടെ
 • ദിലീപിന്റെ ജയില്‍വാസം ജയറാമിനും ജയസൂര്യയ്ക്കും നേട്ടമാകും
 • അവിവാഹിതയായ എന്റെ ഭാവി തകര്‍ക്കാനുള്ള ഗൂഡാലോചനയെന്ന് ദിലീപിന്റെ നായിക
 • പോലീസ് വിലക്കില്ല; മഞ്ജു അമേരിക്കയിലെത്തി അവാര്‍ഡ് വാങ്ങി
 • കുടുംബപ്രശ്‌നത്തെക്കുറിച്ചു ചോദ്യം; ചാനല്‍ അഭിമുഖത്തിനിടെ മൈക്ക് വലിച്ചെറിഞ്ഞ് ധനുഷ് ഇറങ്ങിപ്പോയി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway