നാട്ടുവാര്‍ത്തകള്‍

മധ്യപ്രദേശിലെ തിരഞ്ഞെടുപ്പു തോല്‍വിക്ക് കാരണം പാര്‍ട്ടി ഓഫീസിലെ ടോയ്‌ലറ്റിന്റെ വാസ്തുദോഷമാണെന്ന് കോണ്‍ഗ്രസ്

ഭോപ്പാല്‍ : മധ്യപ്രദേശ് നിയമസഭാ- ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് കാരണം വാസ്തുദോഷമായിരുന്നെന്ന കണ്ടുപിടുത്തവുമായി കോണ്‍ഗ്രസിന്റെ സംസ്ഥാന ഘടകം. പാര്‍ട്ടിക്ക് ജനപിന്തുണ ഇല്ലാത്തതല്ല പരാജയത്തിന്റെ കാരണമെന്നും മറിച്ച് വാസ്തുദോഷമാണെന്നുമാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് വക്താവ് കെ.കെ മിശ്ര പറഞ്ഞു.
ഭോപ്പാലിലെ പാര്‍ട്ടി ഹെഡ് ക്വാട്ടേഴ്‌സിന്റെ മൂന്നാമത്തെ നിലയില്‍ പണികഴിപ്പിച്ച ടോയ്‌ലറ്റുകളെല്ലാം തെറ്റായ സ്ഥാനത്തായിരുന്നെന്ന് വാസ്തുവിദഗ്ധന്‍ കണ്ടെത്തിയതായും ഇത് പാര്‍ട്ടിക്ക് ദോഷം ചെയ്തതായും കെ.കെ മിശ്ര പറഞ്ഞു.
ആസ്ഥാന മന്ദിരമായ ഇന്ദിരാഭവന്റെ മൂന്നാം നിലയിലെ വിശ്രമമുറികള്‍ വാസ്തു അനുസരിച്ചല്ല പണികഴിപ്പിച്ചിരിക്കുന്നതെന്നാണ് 2003ല്‍ കെട്ടിടം പരിശോധിച്ച വാസ്തുവിദഗ്ധര്‍ തങ്ങളോട് പറഞ്ഞതെന്നും മിശ്ര എന്‍.ടി.ഡി.വിയോട് പ്രതികരിച്ചു.
ഞങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും ഈശ്വരന്റെ ഇടപെടലും ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. 2018 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താനാവുമെന്നാണ് ഉറച്ചവിശ്വാസം. വിശ്രമമുറി വാസ്തുശാസ്ത്രത്തിനനുസൃതമായി പുനരുദ്ധാരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇതെല്ലാം വേദ ശാസ്ത്രമാണെന്നും കെട്ടിടം പുതുക്കി പണിതത് കൊണ്ട് കോണ്‍ഗ്രസ്സിന് രക്ഷയുണ്ടെന്ന് തോന്നുന്നില്ലെന്നും മധ്യപ്രദേശില്‍ അവര്‍ക്ക് വിജയം നേടാന്‍ കഴിയില്ലെന്നും ബി.ജെ.പി വക്താവ് ഹിതേഷ് ബാജ്പായ് പ്രതികരിച്ചു. 231 സീറ്റുകളുള്ള മധ്യപ്രദേശ് നിയമസഭയിലെ 165 എം.എല്‍.എമാര്‍ ബിജെപിക്കാരാണ്.

  • ഭൂമി വിവാദം: തെറ്റു തിരുത്താല്‍ അഭിനന്ദനാര്‍ഹമെന്ന് സഭാ മുഖപത്രം
  • കേരളത്തെ നടുക്കി കൊല്ലത്ത് 14 കാരനെ ആരും കൊലചെയ്തു; മകനെ കൊലപ്പെടുത്തി കത്തിച്ചത് താനെന്ന് മാതാവ്
  • മാണി മുന്നണി മാറുമ്പോള്‍ ബാര്‍ കോഴക്കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു; റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു
  • ആലപ്പുഴയില്‍ സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭം; അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി; പിന്നില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും
  • ദൃശ്യങ്ങള്‍ ദിലീപിന് കൊടുത്താല്‍ ഇരയുടെ സ്വകാര്യതയെ ബാധിക്കും- പോലീസ്
  • മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ച അച്ഛനെ മകന്‍ കുത്തിക്കൊന്നു
  • നടിയെ ആക്രമിച്ചത് നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നെന്ന് ദിലീപ്; ഒരു സ്ത്രീയുടെ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കുന്നു
  • ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എസ് ഐ അറസ്റ്റില്‍
  • ആക്രമിക്കപ്പെട്ട നടിയും ലാലും ഭീഷണിപ്പെടുത്തുന്നതായി പ്രതി മാര്‍ട്ടിന്‍
  • കാണാതായ പ്രവീണ്‍ തൊഗാഡിയയെ ബോധരഹിതനായി അഹമ്മദാബാദില്‍ നിന്നും കണ്ടെത്തി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway