അസോസിയേഷന്‍

കവന്‍ട്രി ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അഞ്ചാമത് ക്രിക്കറ്റ് ടൂര്‍ണമെന്റ് നാളെ


കവന്‍ട്രി ബ്ലൂസ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് ക്രിക്കറ്റ് ടൂര്‍ണമെന്റ് നാളെ (ഞായറാഴ്ച) കെനില്‍വര്‍ത്ത് വാര്‍ഡന്‍സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ഗ്രൗണ്ടില്‍ വച്ച് നടക്കും. നോക്ക് ഔട്ട് ആയി നടക്കുന്ന മത്സരത്തില്‍ യുകെയിലെ മികച്ച 8 മലയാളി ക്‌ളബുകളാണ് മത്സരിക്കുനന്ത്. നോക്ക് ഔട്ട് മത്സരത്തില്‍ വിജയിക്കുന്ന 4 ടീമുകള്‍ സെമിഫൈനലിലും സെമിഫൈനലില്‍ വിജയിക്കുന്ന 2 ടീമുകള്‍ ഫൈനലിലും മാറ്റുരക്കുന്നതാണ്.

രാവിലെ 9 മണിയോടെ 8 ടീമുകള്‍ പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിന് തുടക്കം കുറിക്കും. ഒന്നാം സമ്മാനം 501 പൗണ്ടും ട്രോഫിയും രണ്ടാം സമ്മാനം 251 പൗണ്ടും ട്രോഫിയും ആയിരിക്കും. മികച്ച ബൗളര്‍ക്കും ബാറ്റ്സ്മാനും പ്രത്യേകം ട്രോഫികള്‍ നല്‍കുന്നതാണ്. ടൂര്‍ണമെന്റില്‍ കാണികള്‍ക്കും കളിക്കാര്‍ക്കും വേണ്ടി സൗത്ത് ഇന്ത്യന്‍ സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നതാണ്. യുകെയിലെ എല്ലാ ക്രിക്കറ്റ് പ്രേമികളെയും ടൂര്ണമെന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

  • പഠന ക്ളാസുകളും വിദഗ്ധ ഉപദേശങ്ങളും ഉള്‍പ്പെടുത്തി റീജിയണല്‍ കോണ്‍ഫറന്‍സുകളുമായി യുക്മ നഴ്സസ് ഫോറം
  • കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതി ചേതന യുകെ കേരളപ്പിറവി ആഘോഷിച്ചു
  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന് നവനേതൃത്വം; അലക്‌സ് വര്‍ഗ്ഗീസ് വീണ്ടും പ്രസിഡന്റ്, ജനീഷ് കുരുവിള ജനറല്‍ സെക്രട്ടറി
  • ബ്രിസ്റ്റോള്‍ ആദ്രകലാ കേന്ദ്രയുടെ നേതൃത്വത്തില്‍ 25ന് നൃത്ത സന്ധ്യ; ചലച്ചിത്ര താരം ശങ്കര്‍ മുഖ്യാതിഥിയാകും
  • 2018ലെ യുക്മ കലണ്ടര്‍ ; യു.കെ മലയാളികള്‍ക്കിടയില്‍ വന്‍പ്രചാരം നേടുന്നു
  • യുകെകെസിഎ ബാഡ്മിന്റണ്‍ : അജയ്യരായി സ്റ്റോക് ഓണ്‍ ട്രെന്‍ഡ്, ആറാം തവണയും കിരീടം
  • ഗ്ലാസ്‌ഗോ ക്‌നാനായ അസോസിയേഷന് പുതു നേതൃത്വം; ബെന്നി കുടിലില്‍ പ്രസിഡന്റ്. ഷിബു പള്ളിപ്പറമ്പില്‍ സെക്രട്ടറി
  • ബെഡ്ഫോര്‍ഡ് മലയാളി അസോസിയേഷന് നവ നേതൃത്വം
  • ചേതന യുകെ കേരളപ്പിറവി ആഘോഷം നാളെ ഓക്‌സ്‌ഫോര്‍ഡില്‍
  • ഓര്‍മ്മയില്‍ ഒരു ഗാനം (നാലാമത് എപ്പിസോഡ്)
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway