നാട്ടുവാര്‍ത്തകള്‍

ദിലീപിന് ജാമ്യമില്ല, വീണ്ടും ജയിലിലേക്ക്, അനുകൂല പ്രചാരണം പാരയായി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യമില്ല. ദിലീപിനെ ഈ മാസം 25 വരെ റിമാന്‍ഡ് ചെയ്തു. ദിലീപിനെ പോലീസ് ആലുവ സബ് ജയിലിലേക്ക് കൊണ്ടുപോയി. ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടുള്ള പ്രോസിക്യൂഷന്റെ വാദം അങ്കമാലി മജിസ്ട്രേറ്റ് കോടതി പരിഗണിച്ചു. ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ട്. സമൂഹത്തില്‍ ഏറെ സ്വാധീനമുള്ള വ്യക്തിയായതിനാല്‍ ജാമ്യത്തിലിറങ്ങിയാല്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കുമെന്നും സമൂഹ മാധ്യമങ്ങളില്‍ ദിലീപ് അനുകൂല പ്രചാരണം നടക്കുന്നതും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇരയ്‌ക്കെതിരെ പ്രതികൂല പ്രചാരണവും നടക്കുന്നു. ദിലീപ് കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ തന്നെയാണ് ഇത് നടക്കുന്നത്. ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ട്. കേസില്‍ നിര്‍ണായക വിവരങ്ങള്‍ അറിയാവുന്ന പ്രതീഷ് ചാക്കോ, അപ്പുണ്ണി എന്നിവര്‍ ഒളിവിലാണ്. ഇവരെ പിടികൂടേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഈ വാദം കോടതി അംഗീകരിച്ചു.

ദിലീപിനെ അനുകൂലിച്ച് നവമാധ്യമങ്ങളില്‍ ഏതാനും ദിവസങ്ങളായി വരുന്ന അനുകൂല റിപ്പോര്‍ട്ടുകളും വീഡിയോകളും പ്രോസിക്യൂഷന്‍ കോടതിയില്‍ കാണിച്ചു.
പോലീസിനെതിരെ പരാതി വല്ലതുമുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഒരു പരാതിയുമില്ലെന്ന് ദിലീപ് മറുപടി നല്‍കി. കോടതി നടപടി അവസാനിച്ചതോടെ 4.40 ഓടെ ദിലീപിനെ കോടതി പരിസരത്തുനിന്നും ആലുവ സബ് ജയിലിലേക്ക് കൊണ്ടുപോയി. ദിലീപിന് ജാമ്യത്തിനായി വീണ്ടും ഇതേ കോടതിയില്‍ തന്നെയോ സെഷന്‍സ് കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാം.

പതിവുപോലെ കോടതി പരിസരത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ കൂക്കുവിളിയുടെ അകമ്പടിയോടെയായിരുന്നു ദിലീപിന്റെ വരവും പോക്കും. വീണ്ടും കൊതുകുകടികൊണ്ടു സഹതടവുകാര്‍ക്കൊപ്പം കഴിയാം.
ദിലീപിന്റെ രണ്ട് ഫോണുകള്‍ പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു. ശാസ്ത്രീയ പരിശോധനയ്ക്കായാണ് ഫോണുകള്‍ കൈമാറിയതെന്നും പോലീസിനെ ഏല്‍പ്പിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടും എന്നും പ്രതിഭാഗം അഭിഭാഷകന്‍ ആരോപിച്ചു.

 • ഭൂമി വിവാദം: തെറ്റു തിരുത്താല്‍ അഭിനന്ദനാര്‍ഹമെന്ന് സഭാ മുഖപത്രം
 • കേരളത്തെ നടുക്കി കൊല്ലത്ത് 14 കാരനെ ആരും കൊലചെയ്തു; മകനെ കൊലപ്പെടുത്തി കത്തിച്ചത് താനെന്ന് മാതാവ്
 • മാണി മുന്നണി മാറുമ്പോള്‍ ബാര്‍ കോഴക്കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു; റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു
 • ആലപ്പുഴയില്‍ സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭം; അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി; പിന്നില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും
 • ദൃശ്യങ്ങള്‍ ദിലീപിന് കൊടുത്താല്‍ ഇരയുടെ സ്വകാര്യതയെ ബാധിക്കും- പോലീസ്
 • മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ച അച്ഛനെ മകന്‍ കുത്തിക്കൊന്നു
 • നടിയെ ആക്രമിച്ചത് നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നെന്ന് ദിലീപ്; ഒരു സ്ത്രീയുടെ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കുന്നു
 • ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എസ് ഐ അറസ്റ്റില്‍
 • ആക്രമിക്കപ്പെട്ട നടിയും ലാലും ഭീഷണിപ്പെടുത്തുന്നതായി പ്രതി മാര്‍ട്ടിന്‍
 • കാണാതായ പ്രവീണ്‍ തൊഗാഡിയയെ ബോധരഹിതനായി അഹമ്മദാബാദില്‍ നിന്നും കണ്ടെത്തി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway