നാട്ടുവാര്‍ത്തകള്‍

ഇന്ത്യയിലെ ആദ്യത്തെ മാനഭംഗക്കൊട്ടേഷന്‍ എന്ന് ദേശീയമാധ്യമങ്ങള്‍, അപ്പുണ്ണി മുങ്ങിയത് എങ്ങനെ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒളിവില്‍ പോയ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. എന്നാല്‍ അപ്പുണ്ണിയെ കണ്ടെത്താന്‍ കഴിയാത്തത് പോലീസിന് ക്ഷീണമാണ്. മജിസ്ട്രേട്ട് കോടതിയില്‍ നിന്ന് ദിലീപ് ജാമ്യം നേടുന്നതിന് വേണ്ടിയാണ് അപ്പുണ്ണി വീണ്ടും ചോദ്യം ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ ഒളിവില്‍ പോയതെങ്കിലും മജിസ്‌ട്രേറ്റ് കോടതി ജാമ്യം തള്ളിയ സാഹചര്യത്തില്‍ അപ്പുണ്ണി പോലീസിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടേക്കാം. ഏതായാലും അപ്പുണ്ണിയെ കണ്ടെത്താന്‍ കഴിയാത്തതില്‍ പോലീസിന് ക്ഷീണമാണ്. അപ്പുണ്ണിപോലീസിന്റെ കണ്ണില്‍ നിന്നും എങ്ങനെ രക്ഷപ്പെട്ടു എന്നതും സംശയകരമാണ്. അപ്പുണ്ണിക്ക് കേസില്‍ എന്തെങ്കിലും പങ്കുള്ളതായി പോലീസ് സംശയിച്ചിരുന്നെങ്കില്‍ അപ്പുണ്ണിയുടെ നീക്കങ്ങള്‍ പോലീസിന് നിരീക്ഷിക്കാമായിരുന്നു. അയാള്‍ മുങ്ങാന്‍ ശ്രമിച്ചാല്‍ തന്നെ പൊക്കാമായിരുന്നു.
അതുകൊണ്ടു തന്നെ അപ്പുണ്ണിയുടെ കാര്യത്തില്‍ ജാഗ്രത കുറവ് ഉണ്ടായി.

യുവനടി ഉപദ്രവിക്കപ്പെട്ട സംഭവത്തെ 'ഇന്ത്യയിലെ ആദ്യ ക്വട്ടേഷന്‍ പീഡനം' എന്നാണ് ദേശീയമാധ്യമങ്ങള്‍ അടക്കം വിശേഷിപ്പിച്ചത്. സമൂഹത്തില്‍ അറിയപ്പെടുന്ന നടിയെ പീഡിപ്പിക്കാന്‍ ഗൂഢാലോചന നടത്തി ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്നാണ് പൊലീസിന്റെ ആരോപണം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ പീഡനക്കേസാണിതെന്ന് നിയമവൃത്തങ്ങള്‍ വിലയിരുത്തുന്നു. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിച്ച് അന്വേഷണം പൂര്‍ത്തിയാക്കേണ്ടത് ഇത്തരം കേസുകളുടെ സുഗമമായ വിചാരണയ്ക്ക് നിര്‍ണായകമാണ്. ഇതിനായി അറസ്റ്റ് ചെയ്തു 90 ദിവസത്തെ സാവകാശമാണു പൊലീസിനു ലഭിക്കുക. ഇതിനിടെ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് സോപാധികജാമ്യം ലഭിക്കും. ദിലീപ് അറസ്റ്റിലായി ഏഴു ദിവസമായി. കുറ്റപത്രം സമര്‍പ്പിക്കാന്‍ 83 ദിവസമാണുള്ളത്.
ദിലീപ് പോലീസുമായി സഹകരിക്കുന്നില്ല എന്നാണ് അറിയുന്നത്. കുറ്റം ഏല്‍ക്കാത്ത പക്ഷം തെളിവുകളിലൂടെ ദിലീപാണ് സംഭവത്തിന് പിന്നില്‍ എന്നു തെളിയിക്കേണ്ടിവരും. അതിന് സംശയാതീതമായ തെളിവുകള്‍ പോലീസിന് വേണം. ദിലീപ് ജയിലിലായതിനാല്‍ പോലീസിന് കൂടുതല്‍ ചോദ്യം ചെയ്യാനുള്ള അവസരം ഇല്ല. ഇനി തെളിവുകള്‍ മാത്രമാണ് ശരണം. ശക്തമാായ തെളിവുകള്‍ തേടിയുള്ള അന്വേഷണത്തിലാണ് പോലീസ്. കോളിളക്കം സൃഷ്ടിച്ച പല മാനഭംഗക്കേസുകളിലും പ്രതി ചേര്‍ക്കപ്പെട്ട സെലിബ്രിറ്റികള്‍ രക്ഷപ്പെട്ട ചരിത്രമാണ് കേരളത്തിലുള്ളത്. സുര്യനെല്ലിക്കേസിലും കിളിരൂര്‍ കേസിലും ഐസ്‌ക്രീം കേസിലുമൊക്കെ സെലിബ്രിറ്റി പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. • ഓണം ബംബര്‍ ഭാഗ്യവാന്‍ മലപ്പുറത്ത്, കാത്തിരിക്കുന്നത് പത്തു കോടിയുടെ സമ്മാനം
 • ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചത് എന്തിന്? യുവതി പോലീസിനോടു പറഞ്ഞ കഥ...
 • തമിഴ്‌നാട്ടിലെ അവസ്ഥ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ച പെണ്‍കുട്ടിയുടേത്- നൂറു ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കുമെന്ന് കമല്‍ഹാസന്‍
 • 50ലക്ഷം ആവശ്യപ്പെട്ടു തട്ടിക്കൊണ്ടുപോകപ്പെട്ട മലയാളി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട നിലയില്‍
 • ജയിലിലേക്കുള്ള സിനിമാക്കാരുടെ ഒഴുക്ക് നിലക്കും, ദിലീപ് ഇനി കാവ്യയെ വിളിക്കേണ്ടെന്ന് നിര്‍ദ്ദേശം
 • കുറ്റിപ്പുറത്ത് ലോഡ്ജില്‍ ഭാര്യ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു: കേരളത്തില്‍ '22 ഫീമെയില്‍ ' മാനിയ
 • ആശ്രമത്തിലെത്തിയ യുവതിയ്ക്ക് ലൈംഗിക പീഡനം; 70 കാരനായ ആള്‍ദൈവത്തിനെതിരെ കേസ്
 • ഒരു മലയാളി കൂടി ഐഎസ് കേന്ദ്രത്തില്‍ ;ലക്ഷ്യസ്ഥാനത്ത് എത്തിയെന്നും ഇനി കാത്തിരിക്കേണ്ടെന്നും മാതാവിന് സന്ദേശം
 • വി.എം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി
 • അന്വേഷണം നാദിര്‍ഷയെയും കാവ്യയും ചുറ്റിപ്പറ്റി; ഇരുവരും പ്രതിയാകുമെന്നു സൂചന, വീണ്ടും ചോദ്യം ചെയ്യല്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway