യു.കെ.വാര്‍ത്തകള്‍

ടീന പോളിന് ഇന്ന് കാര്‍ഡിഫ് വിട നല്‍കും; മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടു പോകും

ക്യാന്‍സര്‍ രോഗം മൂര്‍ച്ഛിച്ച് ജൂലൈ നാലാം തീയതി കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ മരിച്ച മലയാളി നഴ്സ് അങ്കമാലി താവളപ്പാറ സ്വദേശി പുളിക്കല്‍ ടീന പോളി (30)ന് ഇന്ന് കാര്‍ഡിഫില്‍ ബന്ധുക്കളും സുഹൃത്തുക്കളും വിട നല്‍കും. ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായും, പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കായും ഇന്ന് കാര്‍ഡിഫ് സെന്റ് ഫിലിപ്പ് ഇവാന്‍സ് ചര്‍ച്ചില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വക്കും.

രാവിലെ 11.30 നു തുടങ്ങുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് സീറോമലബാര്‍ യു കെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. വിശുദ്ധ കുര്‍ബാനയും പ്രാര്‍ത്ഥനയുമടങ്ങുന്ന തിരുക്കര്‍മ്മങ്ങളില്‍ കാര്‍മ്മികരായി വൈദികരായ ഫാ ജോര്‍ജ്ജ് പുത്തൂര്‍, ഫാ അംബ്രോസ് എന്നിവരും ഉണ്ടാകും. അതിനു ശേഷം വ്യാഴാഴ്ച ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും, വെള്ളിയാഴ്ച ഇടവകപ്പള്ളിയായ തവളപ്പാറ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്തി സംസ്‌കരിക്കും.


2010 ല്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയ ടീനയ്ക്ക് അഞ്ച് വര്ഷം മുന്‍പാണ് കാന്‍സര്‍ രോഗം പിടികൂടിയത്. 2012 ആണ് ആദ്യമായി ടീനയില്‍ രക്താര്‍ബുദം കണ്ടെത്തിയത്. രോഗത്തോട് പോരാടി 2013 ല്‍ പൂര്‍ണമായും അസുഖം ഭേദമായതിനെ തുടര്‍ന്ന് 2015 ജനുവരിയില്‍ അങ്കമാലി സ്വദേശി സിജോയെ വിവാഹം ചെയ്തു. ഈ വര്‍ഷം ആദ്യം ആണ് ടീനയ്ക് വീണ്ടും അര്‍ബുദ രോഗം കണ്ടെത്തിയത്.


ചികിത്സ തുടരുമ്പോഴും മനോധൈര്യത്തോടെ അസുഖത്തോടു പോരാടി എല്ലാവരോടും ചിരിക്കുന്ന പ്രകൃതമായിരുന്നു ടീനയുടേത്. ടീനയുടെ മാതാവ് അന്ത്യ സമയത്ത് കൂടെ ഉണ്ടായിരുന്നു. പിതാവും സഹോദരനും യുകെയിലേക്ക് പുറപ്പെടാന്‍ വേണ്ടി എയര്‍പോര്‍ട്ടിലേക്ക് തിരിച്ചപ്പോളാണ് ടീനയുടെ മരണം സംഭവിച്ചത്.


അന്ത്യസമയമടുത്തു എന്ന ബോദ്ധ്യമുണ്ടായപ്പോള്‍ തനിക്ക് ഏറ്റവും പ്രിയമുള്ള ഏക സഹോദരിയെയും പിതാവിനെയും, ഭര്‍ത്താവിനെയും കാണണമെന്ന് ടീന ആഗ്രഹിച്ചിരുന്നു. പിതാവിനും സഹോദരിക്കും വിസ അനുവദിച്ചു കിട്ടുകയും, അവര്‍ യു കെ യിലേക്ക് യാത്ര തിരിക്കേണ്ടുന്ന അന്ന് ടീന മരണപ്പെടുകയും ചെയ്തത് കൊണ്ട് മരണസമയത്ത് അമ്മയും, ടീനയുടെ സുഹൃത്തുക്കളും മാത്രമേ കൂടെയുണ്ടായിരുന്നുള്ളൂ.

ടീനയുടെ ഭര്‍ത്താവിന്റെ സന്ദര്‍ശന വിസ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു ഹോം ഓഫീസ് തള്ളുകയായിരുന്നു. യുക്മയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസില്‍ നിന്നും ടീനയുടെ ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള ചിലവുകള്‍ വഹിക്കാനുള്ള തീരുമാനം ആയിട്ടുണ്ട്.

പൊതുദര്‍ശനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം
St PHILIP EVANS PARISH CHURCH
LLANEDYM Dr, LLANEDEYM
CARDIFF, CF23 9UL

  • അനധികൃത കുടിയേറ്റം പിടിക്കാന്‍ 70 മില്യണ്‍ അകൗണ്ടുകള്‍ പരിശോധിക്കും
  • ഭീകരരെ വീഴ്ത്തും, ബോബുകള്‍ ചെറുക്കും; ലണ്ടനില്‍ അമേരിക്കയുടെ 1 ബില്യണ്‍ ഡോളറിന്റെ എംബസി 'കൊട്ടാരം'
  • മലയാളികള്‍ക്കായി മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ മന്ത്രി എ കെ ബാലന്‍ ഇന്ന് സമര്‍പ്പിക്കും
  • ശിക്ഷകൂട്ടിയിട്ടും നാലിലൊന്ന് ഡ്രൈവര്‍മാരും ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം
  • കെന്റ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ ആദ്യദിനം വിദ്യാര്‍ത്ഥിനി മരണമടഞ്ഞു; ദുരൂഹത
  • ല​​​ണ്ട​​​ന്‍ ട്യൂബ് ട്രെയിന്‍ ആക്രമണം: അറസ്റ്റും റെയ്ഡും തുടരുന്നു, ആറാമന് 17 വയസ് മാത്രം
  • ഫ്രാന്‍സീസ് പാപ്പയുടെ അനുഗ്രഹ മുത്തം നേടി എസ്ഥേര്‍ മോള്‍; അസുലഭ അനുഗ്രഹ സാഫല്യത്തില്‍ സ്റ്റീവനേജ് ദമ്പതികള്‍
  • ല​​​ണ്ട​​​ന്‍ ട്യൂബ് ട്രെയിന്‍ ആക്രമണം: ഒ​​​രാള്‍​​​​​​കൂടി അ​​​റ​​​സ്റ്റില്‍
  • ട്യൂബ് ട്രെയിന്‍ ആക്രമണം; യഹിയ ഫാറൂഖിനെ പിടിച്ചത് നാടകീയമായി
  • എങ്ങനെ മക്കളെ മിടുമിടുക്കരാക്കാം? രക്ഷിതാക്കള്‍ക്ക് ഉപദേശവുമായി മൂന്നാമതും അമ്മയാകുന്ന കെയ്റ്റ്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway