നാട്ടുവാര്‍ത്തകള്‍

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് കണ്ടെടുത്തു; ദൃശ്യങ്ങള്‍ മായിച്ച നിലയില്‍ ,അന്‍വര്‍ സാദത്തിന്റെ മൊഴിയെടുത്തു

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് കരുതിയ മെമ്മറി കാര്‍ഡ് പൊലീസിന് ലഭിച്ചു. കേസിലെ പ്രതി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫില്‍ നിന്നാണ് പൊലീസ് മെമ്മറി കാര്‍ഡ് പിടിച്ചെടുത്തത്.

നിലവില്‍ കാര്‍ഡില്‍ ദൃശ്യങ്ങളില്ല. ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതാണോ എന്നാണ് സംശയം. കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ ഞായറാഴ്ചയായിരുന്നു പൊലീസ് കസ്റ്റഡിയില്‍ ആയത്. കൊച്ചിയില്‍ ജൂനിയര്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നയാളാണ് രാജു ജോസഫ്.
ഒളിവില്‍ പോയിരിക്കുന്ന പ്രതീഷ് ചാക്കോയെക്കുറിച്ച് അറിയാനാണ് രാജു ജോസഫിനെ കസ്റ്റഡിയില്‍ എടുത്തത്.

നടിയെ ആക്രമിക്കുന്നതിനിടെ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറാനായി പ്രതീഷ് ചാക്കോയ്ക്ക് നല്‍കിയെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. ഒളിവില്‍ക്കഴിയവേ ഫെബ്രുവരി 23-ന് എറണാകുളത്ത് അഭിഭാഷകന്റെ ഓഫീസില്‍വെച്ച് ഫോണ്‍ നല്‍കിയെന്നാണ് സുനി പറയുന്നത്. അഭിഭാഷകന്റെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ബാഗ് മാത്രമാണ് ലഭിച്ചത്. പള്‍സര്‍ സുനി ഫോണ്‍ പ്രതീഷ് ദിലീപിന് നല്‍കി എന്നാണ് പോലീസ് കരുതുന്നത്. ഇത് വ്യക്തമാവണമെങ്കില്‍ പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യണം എന്നാല്‍ കഴിഞ്ഞ കൂറെ ദിവസങ്ങളായി പ്രതീഷ് ഒളിവിലാണ്.

ഇതിനെ തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് പ്രതീഷ് ചാക്കോയോട് കോടതി വഴി ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് ഇയാളോട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവാണ് ദൃശ്യങ്ങളടങ്ങിയ ഫോണും മെമ്മറി കാര്‍ഡും.

അതിനിടെ, കേസില്‍ ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. രാവിലെ സി ഐ ബൈജി പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേപ്പൈടുത്തിയത്. എംഎല്‍എ ഹോസ്റ്റലില്‍ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
ദിലീപിന്റെ അടുത്ത സുഹൃത്താണ് അന്‍വര്‍ സാദത്ത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ മൊഴി എടുത്തത്. നടി ആക്രമിക്കപ്പെട്ട ദിവസം അന്‍വര്‍ സാദത്ത് ദിലീപുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇക്കാര്യങ്ങളെ സംബന്ധിച്ചെല്ലാം അന്വേഷണസംഘം ചോദ്യം ചെയ്തുവെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസില്‍ സംഭവം നടന്ന ശേഷം ദിലീപ്, അന്‍വര്‍ സാദത്തിനെ പലതവണ വിളിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകള്‍, വിദേശയാത്ര അടക്കമുളള കാര്യങ്ങളെ സംബന്ധിച്ചും അന്വേഷണ സംഘം ചോദിച്ചതായും അന്‍വര്‍ സാദത്ത് പറഞ്ഞു. കേസില്‍ തൃക്കാക്കര എംഎല്‍എ പിടി തോമസിന്റെ മൊഴിയും എടുക്കും. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ എംഎല്‍എമാര്‍ തിരുവനന്തപുരത്താണ്. അതിനാലാണ് ഇവിടെ വന്ന് മൊഴിയെടുക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കം മുതല്‍ സജീവമായി ഇടപെടുന്ന ആളാണ് പിടി തോമസ് എംഎല്‍എ. അക്രമം നടന്ന രാത്രി നടി സംവിധാകന്‍ ലാലിന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ ആദ്യം എത്തിയ വ്യക്തികളില്‍ ഒരാള്‍ ഇദ്ദേഹമായിരുന്നു.സംഭവത്തില്‍ ആദ്യ അറസ്റ്റിന് വഴിവെച്ചതും പിടി തോമസാണ്. സംഭവത്തെ കുറിച്ച് റേഞ്ച് ഐജി പി വിജയന് വിവരം നല്‍കിയതും നടിയുടെ ഡ്രൈവറായിരുന്ന മാര്‍ട്ടിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനെ സഹായിച്ചതും പിടി തോമസ് ആയിരുന്നു. സ്ഥലത്ത് ആദ്യമെത്തിയ ആളായിട്ടും തന്റെ മൊഴിഎടുക്കാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം അടുത്തിടെ പരാതി ഉന്നയിച്ചിരുന്നു.

 • കാനത്തിനെ തള്ളിയ ഇസ്മയിലിനെ സിപിഐ തള്ളി; തോമസ് ചാണ്ടി വിഷയത്തില്‍ ഒടുക്കം മലക്കം മറിഞ്ഞു ഇസ്മയില്‍
 • ഊഷ്മളിന്റെ ആത്മഹത്യക്ക് കാരണം ഫേസ്ബുക്കിലെ അപകീര്‍ത്തി പോസ്റ്റെന്ന് സൂചന; അന്വേഷണം സഹപാഠികളിലേക്ക്
 • പ്രവാസികള്‍ ബാങ്ക് അക്കൗണ്ട്, പാന്‍ എന്നിവയുമായി ആധാര്‍ ബന്ധിപ്പിക്കേണ്ട
 • ജയലളിതയുടെ പോയസ് ഗാര്‍ഡനില്‍ ആദായ നികുതി വകുപ്പിന്റെ റെയിഡ്
 • ഭര്‍ത്താവിനെതിരെ പരാതിയുമായി ഭാര്യ പോലീസ് സ്റ്റേഷനില്‍ , പ്രണയഗാനം പാടി പ്രശ്‌നം പരിഹരിച്ച് ഭര്‍ത്താവ്
 • 'കടക്ക് പുറത്തി'ന് ശേഷം 'മാറി നില്‍ക്കവിടുന്ന്; 'മാധ്യമങ്ങളെ ആട്ടിയോടിച്ചു വീണ്ടും പിണറായി
 • ദുബായില്‍ പുട്ടുകട ഉദ്ഘാടനത്തിന് പോകാന്‍ പാസ്‌പോര്‍ട്ട് നല്‍കണമെന്ന് ദിലീപ് ഹൈക്കോടതിയില്‍
 • തോമസ് ചാണ്ടിയെ ന്യായീകരിച്ചും സിപിഐയെ കുറ്റപ്പെടുത്തിയും ദേശാഭിമാനി മുഖപ്രസംഗം
 • പ്രതിയാക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിക്കെതിരേ വ്യാജതെളിവുകള്‍ ഉണ്ടാക്കുകയാണു സന്ധ്യയുടെ അന്വേഷണെശെലി- ആരോപണവുമായി ദിലീപ്
 • ദിലീപിനു പിന്നാലെ സഹോദരന്‍ അനൂപിനെയും ദീര്‍ഘമായി ചോദ്യം ചെയ്തു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway