സിനിമ

വിനു വി ജോണിന് പുളിച്ച തെറി; ദിലീപിന് വേണ്ടി വനിതാ ചാവേര്‍

ദിലീപിന്റെ അറസ്റ്റും ദിലീപിനെതിരെയുള്ള വാര്‍ത്തകളും പ്രതിരോധിക്കാന്‍ വ്യാപക പ്രചാരണം നടന്നുവരുകയാണ്. താനൊരു കുറ്റവും ചെയ്തിട്ടില്ലെന്നും തനിക്കെതിരെ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കരുതെന്നും പറഞ്ഞാണ് ദിലീപ് ആദ്യം രംഗത്തെത്തിയത്. എന്നാല്‍ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റിലെ വിനു വി ജോണ്‍ ഉള്‍പ്പടെയുള്ള മാധ്യമ പ്രവര്‍ത്തകരുടെ ശക്തമായ നിലപാടാണ് വമ്പന്‍ സ്രാവായിട്ടുകൂടി ദിലീപിനെതിരെ അറസ്റ്റിലേയ്ക്ക് നീങ്ങാനുള്ള തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിന് മേല്‍ സമ്മര്‍ദ്ദം ഉണ്ടായത്. എന്നാല്‍ ദിലീപിന്റെ അറസ്റ്റോടെ ശക്തമായ പബ്ലിക് റിലേഷന്‍ വര്‍ക്കുകള്‍ പൈസ വാങ്ങി നടത്തുന്നെന്ന് പോലീസ് പോലും കോടതിയില്‍ വ്യക്തമാക്കിരുന്നു. ഇതിന്റെ ഭാഗമായി പല നടീനടന്മാര്‍ ദിലീപിനെ അനുകൂലിച്ച്‌ രംഗത്തെത്തി ഇതോടൊപ്പം വന്നതാണ് വിനുവിനെ തെറി വിളിച്ചുകൊണ്ടുവന്നിട്ടുള്ള നടി അനിതയുടെ പോസ്റ്റ്.

ഞാന്‍ ആക്ട്രസ്സ് അനിത എന്ന് പരിചയപ്പെടുത്തി തുടങ്ങുന്ന വീഡിയോയില്‍ എനിക്ക് കുറച്ചു കാര്യങ്ങള്‍ പറയാന്‍ ഉണ്ട്. ന്യൂസ് റീഡര്‍ വിനുവിനെ കുറിച്ചാണ്, തനിക്ക് നാണമില്ലേ താന്‍ ഒരു ആണല്ലേ ചെയ്യുന്ന ജോലി നല്ലതുപോലെ ചെയ്തുകൂടെ എന്നൊക്കെ നടി പറയുന്നുണ്ട്. ദിലീപ് തനിക്ക് എന്ത് ദ്രോഹം ചെയ്തു . നാളെ തന്റെ ഭാര്യ വല്ലവന്റെയും കൂടെ ഒളിച്ചോടിയാല്‍ താന്‍ അതും വാര്‍ത്തയാക്കുമോ, എന്നും തനിക്ക് പോയി ചത്തൂകൂടെയെന്നും അനിത ചോദിക്കുന്നു. വീഡിയോ കണ്ട് അനിതയെ ചീത്തവിളിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ചിലര്‍ അനുകൂലിക്കുന്നതും ഉണ്ട്. ലക്ഷ്മി നായര്‍ക്കെതിരേ ചാനലില്‍ പച്ചത്തെറി പറയുന്ന അനിതയുടെ വീഡിയോ മുമ്പ് വൈറലായിരുന്നു. ദിലീപ് നായകനായ ജോക്കറില്‍ അനിത പ്രാധാന്യമുള്ള ഒരു വേഷം ചെയ്തിട്ടുണ്ട്.

വീഡിയോ

 • മോഹന്‍ലാലിന്റെ അപരന്‍ മദന്‍ലാല്‍ വീണ്ടും വെള്ളിത്തിരയിലേക്ക്; മടങ്ങിവരവും വിനയന്‍ ചിത്രത്തിലൂടെ
 • 'മേക്ക്അപ്പ് റൂമില്‍ ഏസി ഇല്ലാത്തതിന്റെ പേരില്‍ ഫുള്‍ ക്രൂവിനെ പോസ്റ്റാക്കി നിര്‍ത്തിയ നടിയാണ് റിമയെന്ന്
 • പത്മാവതിന്റെ വിലക്ക് സുപ്രീംകോടതി നീക്കി; 25ന് റിലീസ്
 • അവന്‍ എനിക്ക് മകനെ പോലെ; സിനിമാ ലോകത്തേക്ക് പ്രവേശിക്കുന്ന പ്രണവിന് ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി
 • ബ്ലെസിയുടെ 'ആടുജീവിത'ത്തിലൂടെ മലയാളത്തില്‍ വീണ്ടുമെത്തുമെന്ന് എആര്‍ റഹ്മാന്‍
 • കമലിന്റെ ആമി വിവാദത്തില്‍ പ്രതികരണവുമായി വിദ്യാ ബാലന്‍
 • വിദ്യയുടെ ലൈംഗികതയും മഞ്ജുവിന്റെ ശാലീനതയും; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി കമല്‍
 • ഭാവനയുടെ വിവാഹം 22 ന് തൃശൂരില്‍ ;തിയതി പുറത്ത് വിട്ടത് സഹോദരന്‍
 • ജയസൂര്യ 60 ലക്ഷത്തിന്റെ കാര്‍ വാങ്ങി; ഷാജിപാപ്പന്‍ മാസ് ലുക്കില്‍ ഷോറൂമില്‍നിന്നുള്ള കാര്‍ ഡെലിവറി
 • ദിവസം10 തവണ ഫോണില്‍ വിളിച്ചിട്ടും പത്തനാപുരത്ത് മാത്രം സുരേഷ്‌ഗോപി പ്രചാരണത്തിന് വന്നില്ലെന്നു ഭീമന്‍ രഘു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway