നാട്ടുവാര്‍ത്തകള്‍

ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിനാല്‍ ജാമ്യം നല്‍കണം; ദിലീപ് ഹൈക്കോടതിയില്‍

കൊച്ചി: മുഖ്യമന്ത്രി തന്നെ ഗൂഡാലോചനയില്ലെന്ന് വെളിപ്പെടുത്തിയ കേസിലാണ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഗൂഡാലോചന ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത ദിലീപിനെതിരെ തെളിവുകളൊന്നുമില്ല. സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അടിസ്ഥാനരഹിതമാണ്. അറസ്റ്റ് തന്നെ സംശയത്തിന്റെ അടിസ്ഥാനത്തിലാണെന്നും അഡ്വ രാംകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ള രീതിയിലാണ് ജാമ്യാപേക്ഷയിലെ പരാമര്‍ശങ്ങള്‍.

ദിലീപിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി വെച്ചു. കേസില്‍ വ്യാഴാഴ്ച്ച ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും. ഇന്ന് തന്നെ അടിയന്തരമായി ജാമ്യപേക്ഷ പരിഗണിക്കണമെന്ന പ്രതിഭാഗം ആവശ്യം ഹൈക്കോടതി തള്ളി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരാണ് സര്‍ക്കാരിന് വേണ്ടി ഇന്ന് ഹാജരായത്.
കേസ് പഠിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് വ്യാഴാഴ്ച്ച വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്.കേസിലെ സാക്ഷികളായ പരാതിക്കാരിയേയും നടി മഞ്ജു വാര്യരേയും എഡിജിപി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ദിലീപ് പുറത്തിറങ്ങിയാല്‍ ഇവരെ സ്വാധീനിക്കാന്‍ സാധിക്കാത്ത സാക്ഷികളാണ്. മാത്രമല്ല തനിക്കെതിരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ വ്യക്തി വൈരാഗ്യമല്ലെന്ന് പരാതിക്കാരി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ആക്രമണത്തിന് ഈരയായ നടിയുടെ പരാതിയിലും ദിലീപിനെതിരെ ഒരു വാക്കു പോലും പറഞ്ഞിട്ടില്ല. മാത്രമല്ല ആരയും സംശയിക്കുന്നില്ലെന്നും നടി വ്യക്തമാക്കിയിട്ടുമുണ്ട്- ജാമ്യഅപേക്ഷയില്‍ പറയുന്നു.

മുഖ്യമന്ത്രി തന്നെ ഗൂഡാലോചനയില്ലെന്ന് വെളിപ്പെടുത്തിയ കേസിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ദിലീപിനെ ചോദ്യം ചെയ്ത് കഴിഞ്ഞു. ദിലീപിന്റെ ഫോണും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പള്‍സര്‍ സുനിയുടെ മൊഴി മാത്രമാണ് ദിലീപിനെതിരെയുള്ളത്. 19 തെളിവുകളില്‍ എട്ടെണ്ണം മറ്റുള്ളവരുമായി ബന്ധപ്പെടുത്തിയുള്ളതാണ്. അതിനാല്‍ ദിലീപിന് ജാമ്യം നല്‍കണമെന്നാണ് ജാമ്യപേക്ഷയിലെ വാദം. ഇന്നു തന്നെ വാദം കേള്‍ക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. അങ്കമാലി മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.


മജിസ്ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചാല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാമെങ്കിലും ഹൈക്കോടതിയെ നേരിട്ടു സമീപിക്കുകയായിരുന്നു. കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന് (പള്‍സര്‍ സുനി) ദിലീപിനുവേണ്ടി ക്വട്ടേഷന്‍ തുക കൈമാറാന്‍ ശ്രമിച്ചതായി പൊലീസ് കരുതുന്ന അപ്പുണ്ണിയെ (സുനില്‍രാജ്) പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ ജാമ്യം നേടണമെന്ന് ദിലീപിനു നിയമോപദേശം ലഭിച്ചിരുന്നു.


അതേസമയം, ദിലീപ് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയാലും അത് എതിര്‍ക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കേസ് ഡയറിയുള്‍പ്പെടെയുള്ളവ ഹാജരാക്കി റിമാന്‍ഡ് കാലാവധി നീട്ടുന്നതിനാണ് പ്രോസിക്യൂഷന്‍ ശ്രമം. ജാമ്യം ലഭിച്ചാല്‍ അക്രമം നേരിട്ട നടിയെ അധിക്ഷേപിക്കാന്‍ ദിലീപ് വീണ്ടും ശ്രമിച്ചേക്കുമെന്നാണ് പൊലീസിന്റെ പ്രധാന വാദം. കൂടാതെ, സമൂഹമാധ്യമങ്ങളില്‍ നടന്ന ദിലീപ് അനുകൂല പ്രചാരണം സജീവമാണെന്നും ദിലീപിന്രെ സ്വാധീനത്തിന്റെ തെളിവാണിതെന്നും പ്രോസിക്യൂഷന്‍ വാദിക്കും.

  • ജിത്തുവിന്റെ സംസ്കാരം മുഖത്തല സെന്റ് ജൂഡ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍
  • ജിത്തുവിന്റെ കൊല; അമ്മയ്ക്ക് മാനസിക രോഗമെന്ന വാദം തളളി നാട്ടുകാര്‍
  • ജിത്തുവിന്റെ മൃതദേഹം കത്തിച്ചശേഷം അടര്‍ത്തി മാറ്റിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
  • കണ്ണൂര്‍ സ്വദേശിയായ ഐഎസ് തീവ്രവാദി സിറിയയില്‍ കൊല്ലപ്പെട്ടു
  • ഭൂമി വിവാദം: തെറ്റു തിരുത്താല്‍ അഭിനന്ദനാര്‍ഹമെന്ന് സഭാ മുഖപത്രം
  • കേരളത്തെ നടുക്കി കൊല്ലത്ത് 14 കാരനെ അരും കൊലചെയ്തു; മകനെ വെട്ടിനുറുക്കി കത്തിച്ചത് താനെന്ന് മാതാവ്
  • മാണി മുന്നണി മാറുമ്പോള്‍ ബാര്‍ കോഴക്കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു; റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു
  • ആലപ്പുഴയില്‍ സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭം; അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി; പിന്നില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും
  • ദൃശ്യങ്ങള്‍ ദിലീപിന് കൊടുത്താല്‍ ഇരയുടെ സ്വകാര്യതയെ ബാധിക്കും- പോലീസ്
  • മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ച അച്ഛനെ മകന്‍ കുത്തിക്കൊന്നു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway