നാട്ടുവാര്‍ത്തകള്‍

അറസ്റ്റ് ഒഴിവാക്കാന്‍ സെന്‍കുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷസമര്‍പ്പിച്ചു

കൊച്ചി: വിവാദ അഭിമുഖത്തിന്റെ പേരില്‍ നിയമനടപടി നേരിടുന്ന മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖം മതസ്പര്‍ദ്ധ വളര്‍ത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി കേസെടുത്ത സാഹചര്യത്തിലാണ് സെന്‍കുമാര്‍ കോടതിയെ സമീപിച്ചത്. അറസ്റ്റിനു സാധ്യതയുണ്ടെന്ന നിയമോപദേശവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
അതേസമയം, മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും അഭിമുഖം വാരിക വളച്ചൊടിച്ചതാണെന്നും ഹര്‍ജിയില്‍ പറയുന്നു. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് അഭിമുഖം പ്രസിദ്ധീകരിച്ചത്. അറസ്റ്റു ചെയ്യേണ്ട സാഹചര്യം വന്നാലും ജാമ്യത്തില്‍ വിടാന്‍ പോലീസിന് നിര്‍ദേശം നല്‍കണം. സര്‍വീസിലിരിക്കേ ചില ഉദ്യോഗസ്ഥര്‍ക്ക് തന്നോട് വിരോധമുണ്ടായിരുന്നു. അതിന്റെ ഭാഗമാണ് കേസെന്നും ഹര്‍ജിയില്‍ പറയുന്നു. അഭിമുഖത്തിനിടെ, ആക്രമണത്തിനിരയായ നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയതും സെന്‍കുമാറിനെവെട്ടിലാക്കിയിട്ടുണ്ട്.
അഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കാനും സെന്‍കുമാര്‍ ആലോചിക്കുന്നുണ്ട്. കഴിഞ്ഞമാസമാണ് സെന്‍കുമാര്‍ പോലീസ് മേധാവി സ്ഥാനത്തു നിന്ന് വിരമിച്ചത്.

  • ആക്രമിക്കപ്പെട്ട നടിയും ലാലും ഭീഷണിപ്പെടുത്തുന്നതായി പ്രതി മാര്‍ട്ടിന്‍
  • 'ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല'; ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് മാണി സി കാപ്പന്‍
  • കാണാതായ പ്രവീണ്‍ തൊഗാഡിയയെ ബോധരഹിതനായി അഹമ്മദാബാദില്‍ നിന്നും കണ്ടെത്തി
  • പരിഹരിക്കപ്പെട്ടതെ സുപ്രിം കോടതിയിലെ പ്രതിസന്ധി; ജഡ്ജിമാര്‍ തമ്മില്‍ വാക്കേറ്റമെന്ന് റിപ്പോര്‍ട്ട്
  • ബോര്‍ഡിങ് പാസ് എടുത്ത യാത്രക്കാരെ കയറ്റാതെ വിമാനം നേരത്തെ പറന്നു
  • പാസ്‌പോര്‍ട്ട് പരിഷ്‌കാരത്തില്‍ പ്രവാസി ലോകത്ത് ആശങ്ക
  • മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോവൂര്‍ കുഞ്ഞുമോന്‍
  • മൂന്നു വയസ്സുള്ള മകനെ ജൂവലറിയില്‍ ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊപ്പം കടന്നു
  • നാല് വയസുകാരിയുടെ കൊല; അമ്മയുടെ കാമുകന് വധശിക്ഷ; അമ്മയ്ക്കു ഇരട്ട ജീവപര്യന്തം
  • ഫ്രീ ടിക്കറ്റ് കള്ളക്കഥ: ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്ന് എമിറേറ്റ്‌സ്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway