സിനിമ

മകന്റെ 'കല്യാണ'ത്തിനുവേണ്ടി മുകേഷും സരിതയും ഒന്നിച്ചു

മുകേഷിന്റെയും സരിതയുടെയും മകന്‍ ശ്രാവണും അഭിനയരംഗത്തേക്ക് എത്തുകയാണ്. അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന മകന്‍ ശ്രാവണിന് ആശംസ നേരാന്‍ വിവാഹമോചനത്തിന് ശേഷം നടന്‍ മുകേഷും സരിതയും ഒന്നിച്ച് പൊതുവേദിയിലെത്തി.
രണ്ടാം ഭാര്യ മേതില്‍ ദേവികയും മുകേഷിനൊപ്പം ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. മകന്‍ ശ്രാവണിനൊപ്പം അച്ഛന്‍ മുകേഷും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ഞായറാഴ്ചയാണ്ണ് ചിത്രത്തിന്റെ പൂജ നടന്നത്. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയായി എത്തിയിരുന്നു.

ബിജു മേനോനെയും ലക്ഷ്മി പ്രിയയെയും നായക-നായികയാക്കി ഒരുക്കിയ സാള്‍ട്ട് മാംഗോ ട്രീ എന്ന ചിത്രം സംവിധാനം ചെയ്ത രാജേഷ് നായര്‍ ഒരുക്കുന്ന ചിത്രമാണ് 'കല്യാണം'.
മുകേഷിന്റെ അമ്മ വിജയകുമാരി, അഹാന കൃഷ്ണ, മധു, രാഘവന്‍, ശ്രീനിവാസന്‍, ഷാജി കൈലാസ്, ആനി, വിജി തമ്പി, മേനക, സുരേഷ് കുമാര്‍, മണിയന്‍പിള്ള രാജു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ നടി നസ്രിയയുടെ ഡബ്‌സ്മാഷുകള്‍ അവതരിപ്പിച്ച് ശ്രദ്ധ പിടിച്ച് പറ്റിയ വര്‍ഷ ബൊല്ലമ്മയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കല്യാണത്തിന്റെ ഫസ്റ്റ് ലുക്ക് കപോസ്റ്ററില്‍ വര്‍ഷ ബൊല്ലമ്മയെ ഉള്‍പ്പെടുത്തിയായിരുന്നു.

  • ദിലീപിന്റെ നായിക വേഷത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന് ഷംന കാസിം, സിനിമ തന്നെ വിടാന്‍ തോന്നി
  • ഇനി തന്റെ ജീവിതത്തില്‍ ഒരു പങ്കാളിയുണ്ടാകില്ലെന്ന് നടി ലെന
  • രാത്രി ഷൂട്ടിങ് കഴിഞ്ഞു മടങ്ങിയ നടിക്ക് നേരെ കൊച്ചി മോഡല്‍ ആക്രമണ ശ്രമം
  • ദിലീപ് ചിത്രം 'രാമലീല'യ്ക്കെതിരായി ഫേസ്ബുക്ക് പോസ്റ്റിട്ട ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗത്തിനെതിരെ ആഞ്ഞടിച്ചു സംവിധായകന്‍ കമല്‍
  • സായി പല്ലവി നായകനുമായി ഉടക്കി; നായകന്‍ ഷൂട്ടിങ്ങിനിടെ ഇറങ്ങി പോയി!
  • ന്യൂയോര്‍ക്കില്‍ പിറന്നാളാഘോഷിച്ച് നയന്‍സും കാമുകനും; ചിത്രങ്ങള്‍ പുറത്ത്
  • 'ദിലീപിനെ കാണരുതെന്നു പറയാന്‍ ആര്‍ക്കും അവകാശമില്ല'; ജയില്‍ സന്ദര്‍ശനത്തെ ന്യായീകരിച്ചു കെ.പി.എസി ലളിത
  • 'ഇതും പെണ്ണാണ്, ഞാനിവള്‍ക്കൊപ്പം'; ദിലീപിന്റെ മകള്‍ മീനാക്ഷിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച കൂട്ടിക്കല്‍ ജയചന്ദ്രന്‍ വെട്ടിലായി
  • ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് മനസ് തുറന്ന് റായി ലക്ഷ്മി
  • സംഭവ ദിവസം രാത്രി ദിലീപ് രമ്യാനമ്പീശനെ വിളിച്ചു, കൂടുതല്‍ തെളിവുകളുമായി പ്രോസിക്യൂഷന്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway