നാട്ടുവാര്‍ത്തകള്‍

മുകേഷിന്റെ മൊഴിയെടുത്തു; സുനിയെ അടുത്തറിയാം, ആക്രമണം അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന്

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും എംഎല്‍എയുമായ മുകേഷിന്റെ മൊഴിയെടുത്തു. എംഎല്‍എ ഹോസ്റ്റലില്‍ എത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എംഎല്‍എമാര്‍ എല്ലാവരും തിരുവനന്തപുരത്താണ്. ഇതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം തലസ്ഥാനത്തേക്ക് എത്തിയത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെക്കുറിച്ചുളള വിവരങ്ങള്‍ പൊലീസ് ചോദിച്ചതായി മുകേഷ് പറഞ്ഞു. പള്‍സര്‍ സുനിയെ അടുത്തറിയാമെന്നും വീട്ടുകാര്‍ക്കും പരിചയമുണ്ടെന്നും മുകേഷ് പറഞ്ഞു. എന്നാല്‍ നടി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞത് പിറ്റേന്ന് മാധ്യമങ്ങളിലൂടെ ആണെന്നും മുകേഷ് പറഞ്ഞു. സംഭവം നടന്ന ദിവസവും പിറ്റേന്നും മുകേഷും ദിലീപും തമ്മില്‍ അമ്പതിലേറെ തവണ ഫോണില്‍ സംസാരിച്ചിരുന്നതായി മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ഗൂഢാലോചന നടക്കുന്ന സമയത്ത് മുഖ്യപ്രതി പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവര്‍ ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുകേഷിന്റെ മൊഴിയെടുത്തത്. ദിലീപ് നായകനായ സൗണ്ട് തോമയെന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു. കൂടാതെ അമ്മ ഷോയുടെ സമയത്തും മുകേഷിന്റെ ഡ്രൈവറായി പള്‍സര്‍ സുനി എത്തിയിരുന്നു.
അന്‍വര്‍ സാദത്ത് എംഎല്‍എയുടെ മൊഴിയും എടുത്തു. അന്‍വര്‍ സാദത്തിനെതിരെ ദിലീപുമായി ചേര്‍ത്ത് നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. ഇക്കാര്യങ്ങള്‍ പരിശോധിക്കാനാണ് മൊഴിയെടുത്തത്. പി.ടി തോമസിന്റെയും മൊഴിയെടുക്കും. നടി ആക്രമിക്കപ്പെട്ടതിന് ശേഷം പി.ടി തോമസ് നടന്‍ ലാലിന്റെ വീട്ടിലെത്തുകയും ആദ്യാവസാനം ഉണ്ടാകുകയും ചെയ്തിരുന്നു.

  • യുവനായകന്റെ ജോഡിയാക്കാമെന്ന് പറഞ്ഞു പ്രവാസി മലയാളി താരത്തെ പീഡിപ്പിച്ചു; ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍
  • കാവ്യക്ക് 'വിശേഷം' ഉണ്ടെന്നു റിപ്പോര്‍ട്ട്; അറസ്റ്റ് വൈകാന്‍ ഇതും കാരണം!
  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് പീഡനം: പാമ്പാടി ആശ്വാസഭവന്‍ ഡയറക്ടര്‍ അറസ്റ്റില്‍
  • ദിലീപിന് ജയിലില്‍ വിഐപി പരിഗണനയും പ്രത്യേക ഭക്ഷണവും നല്‍കുന്നില്ലെന്ന് എഡിജിപി ശ്രീലേഖ
  • ഇരുട്ടി വെളുത്തപ്പോള്‍ നീതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രി; ഉപമുഖ്യമന്ത്രി ബിജെപിക്ക്
  • നടി അക്രമിക്കപ്പെട്ടതറിയുന്നത് ചാനലുകളില്‍ നിന്ന്; ദിലീപുമായി സാമ്പത്തിക ഇടപാടില്ല; 'മാഡ'മായി തന്നെ അവതരിപ്പിക്കാന്‍ ശ്രമമെന്ന് റിമി ടോമി
  • നടി ആക്രമിക്കപ്പെട്ട കേസില്‍ റിമി ടോമിയുടെ മൊഴിയെടുത്തു, ദിലീപുമായുള്ള സാമ്പത്തിക ബന്ധവും പരിശോധിക്കുന്നു
  • സോഷ്യല്‍ മീഡിയയുടെ വെല്ലുവിളി: സ്വന്തം സ്ഥാപനത്തിലെ പീഡനവിഷയം സൂപ്പര്‍ പ്രൈംടൈമില്‍ ചടങ്ങാക്കി മാതൃഭൂമി ന്യൂസ്
  • ബിഹാള്‍ മുഖ്യമന്ത്രി നീതീഷ് കുമാര്‍ രാജിവച്ചു,ബിഹാറിലെ മഹാസഖ്യം പൊളിഞ്ഞു, നീതീഷ് ബി.ജെ.പിയുടെ പാളയത്തിലേക്ക്
  • ജാമ്യത്തിനായി സുപ്രീം കോടതിയിൽ പോകേണ്ടെന്ന് ദിലീപ്; ജയിലില്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway