സിനിമ

പള്‍സര്‍ സുനിയുടെ ആദ്യ ക്വട്ടേഷനിരയായ നടി താനല്ലെന്ന് ഭാമ

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നേരത്തെയും സമാനമായ ക്വട്ടേഷന്‍ നടത്തിയിട്ടുണ്ട് എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ലോഹിതദാസിന്റെ സിനിമയിലൂടെ സിനിമയിലെത്തിയ നടിയാണ് ആക്രമണത്തിനിരയായ ആദ്യ നടി എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നു. വാര്‍ത്ത പുറത്ത് വന്നതോടെ ആക്രമണത്തിനിരയായ ആ നടി ഭാമയാണെന്ന് ചില കോണുകളില്‍ നിന്ന് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് ഭാമ വാര്‍ത്ത നിഷേധിച്ചത്. ആ നടി താനല്ലെന്ന് ഭാമ പറഞ്ഞു. താനാണെന്ന സൂചനകള്‍ വച്ചുള്ള വാര്‍ത്ത ഭാമ തള്ളി. ദിലീപിന്റെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ക്ക് അടക്കം സഹായം നല്‍കുന്ന നിര്‍മ്മാതാവിന് വേണ്ടി സുനി, നടിയെ ആക്രമിച്ചുവെന്നായിരുന്നു വാര്‍ത്ത.
നടന്റെ ഡ്രൈവറായി ജോലി ചെയ്യുമ്പോഴാണ് പള്‍സര്‍ സുനി, നടിയെ ആക്രമിച്ചത്. ഈ സംഭവം അന്ന് പുറത്ത് വന്നിരുന്നില്ല. താരസംഘടനയായ അമ്മയുടെ ഭാരവാഹികള്‍ അടക്കം ഇടപെട്ട് കേസ് ഒതുക്കിതീര്‍ക്കുകയായിരുന്നു. എന്നാല്‍ പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നടി മൊഴി നല്‍കാന്‍ തയ്യാറായിട്ടുണ്ട് എന്നാണ് വിവരം. സംഭവത്തില്‍ കേസെടുത്ത് അന്വേഷിക്കാന്‍ പോലീസ് തയ്യാറെടുക്കുകയാണ്.

  • കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന ബിജെപി നേതാവിന്റെ ഭീഷണിക്കെതിരെ നടന്‍ അലന്‍സിയര്‍ കണ്ണുമൂടിക്കെട്ടി പോലീസില്‍ പരാതി നല്‍കി
  • ഹോട്ടല്‍ ബിസിനസില്‍ നിന്ന് മല്ലികാ സുകുമാരന്‍ രമേഷ് പിഷാരടിയുടെ സിനിമയിലൂടെ വീണ്ടും
  • മീന -മോഹന്‍ലാല്‍ ഹിറ്റ്‌ താരജോഡി വീണ്ടും; കൂടെ തൃഷയും
  • മാമാങ്ക ചിത്രത്തില്‍ ചരിത്ര കഥാപാത്രമായി മമ്മൂട്ടി, സംവിധാനം നവാഗതന്‍
  • സരിതാ നായരെ ഫേസ്ബുക്ക് ലൈവില്‍ വിമര്‍ശിച്ച നടിക്കെതിരെ കുട്ടി സഖാക്കളുടെ സൈബര്‍ ആക്രമണം, പൊട്ടിക്കരഞ്ഞു യുവതി
  • സിനിമയില്‍ അനുവാദത്തോടെയുള്ള പീഡനമാണ് കൂടുതലെന്ന്‌ പത്മപ്രിയ
  • കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റി: യെച്ചൂരിയുടെ നിലപാട് തളളി
  • മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു, സിനിമ അഞ്ചു ഭാഷകളില്‍
  • സംവിധാനം സലിംകുമാര്‍ ; അനുശ്രീയും ജയറാമും നായികാനായകന്‍മാര്‍
  • ഇനി അഭിനയിക്കുക എന്ന ജോലി മാത്രമേ ഏറ്റെടുക്കുന്നുള്ളു; നയം വ്യക്തമാക്കി നടന്‍ അജു വര്‍ഗീസ്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway