നാട്ടുവാര്‍ത്തകള്‍

മയക്കുമരുന്ന് കേസില്‍ ദിലീപിന്റെ നായിക അടക്കം 15 താരങ്ങള്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ഹൈദരാബാദ്: മലയാളത്തില്‍ ബലാല്‍സംഗ ക്വട്ടേഷന്‍ കത്തുമ്പോള്‍ തെലുങ്ക് സിനിമാലോകത്തു മയക്കുമരുന്ന് കേസ് മുറുകുന്നു. മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പതിനഞ്ച് നടീനടന്‍മാര്‍ക്ക് തെലങ്കാന എക്‌സൈസ് വകുപ്പിന്റെ നോട്ടീസ്
ലഭിച്ചിരിക്കുകയാണ്.


നടന്‍ രവി തേജ, സംവിധായകന്‍ പുരി ജഗന്നാഥ്, സുബ്രം രാജു, ഗായിക ഗീത, ആനന്ദ കൃഷ്ണ നന്ദു, തനീഷ്, നവദീപ്, ശ്യാം കെ നായിഡു, മുമൈദ് ഖാന്‍ തുടങ്ങിയ താരങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. ആഗതന്‍ എന്ന സിനിമയില്‍ ദിലീപിന്റെ നായികയായിരുന്ന നടി ചാര്‍മിക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. വിനയന്റെ കാറ്റ് ചെമ്പകത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ ചാര്‍മി മമ്മൂട്ടിയുടെ ജോഡിയായി താപ്പാനയിലും അഭിനയിച്ചിട്ടുണ്ട്.

ജൂലൈ 19നും 27നും ഇടയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം പിടിയിലായ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് നടപടി. സംഘത്തില്‍ ഉള്‍പ്പെട്ട ഒരാളുടെ മൊബൈലില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടീനടന്‍മാരിലേക്ക് അന്വേഷണം പോയത്.

കേസില്‍ താരങ്ങള്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളും പണം കൈമാറിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. 2008 മുതലാണ് തെലുങ്ക് സിനിമയില്‍ ലഹരി മാഫിയ പിടിമുറുക്കിയത്. താരങ്ങളുടെ ലഹരി ഉപയോഗത്തിനെതിരെ സിനിമാ സംഘടനയായ മാ അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

 • ജിത്തുവിന്റെ സംസ്കാരം മുഖത്തല സെന്റ് ജൂഡ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍
 • ജിത്തുവിന്റെ കൊല; അമ്മയ്ക്ക് മാനസിക രോഗമെന്ന വാദം തളളി നാട്ടുകാര്‍
 • ജിത്തുവിന്റെ മൃതദേഹം കത്തിച്ചശേഷം അടര്‍ത്തി മാറ്റിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
 • കണ്ണൂര്‍ സ്വദേശിയായ ഐഎസ് തീവ്രവാദി സിറിയയില്‍ കൊല്ലപ്പെട്ടു
 • ഭൂമി വിവാദം: തെറ്റു തിരുത്താല്‍ അഭിനന്ദനാര്‍ഹമെന്ന് സഭാ മുഖപത്രം
 • കേരളത്തെ നടുക്കി കൊല്ലത്ത് 14 കാരനെ അരും കൊലചെയ്തു; മകനെ വെട്ടിനുറുക്കി കത്തിച്ചത് താനെന്ന് മാതാവ്
 • മാണി മുന്നണി മാറുമ്പോള്‍ ബാര്‍ കോഴക്കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു; റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു
 • ആലപ്പുഴയില്‍ സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭം; അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി; പിന്നില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും
 • ദൃശ്യങ്ങള്‍ ദിലീപിന് കൊടുത്താല്‍ ഇരയുടെ സ്വകാര്യതയെ ബാധിക്കും- പോലീസ്
 • മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ച അച്ഛനെ മകന്‍ കുത്തിക്കൊന്നു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway