നാട്ടുവാര്‍ത്തകള്‍

'ഒരു വൃത്തികെട്ട വാര്‍ത്തയുടെ പിന്നാലെയാണ് മാധ്യമങ്ങള്‍ '; മലയാളികള്‍ സംസ്‌കാരമില്ലാത്തവരാണെന്ന് തെളിഞ്ഞെന്ന് മാമുക്കോയ

കോഴിക്കോട്: നടിയെ ആക്രമിച്ച കേസിന് പ്രാധാന്യം നല്‍കുന്ന മാധ്യമങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് നടന്‍ മാമുക്കോയ.
ചാനലുകളും പത്രങ്ങളും കുറച്ച് നാളായി ഒരു വൃത്തികെട്ട വാര്‍ത്തയുടെ പിന്നാലെയാണെന്ന് മാമുക്കോയ പറഞ്ഞു. മറ്റെന്തെല്ലാം കാര്യങ്ങള്‍ അറിയാനുണ്ടെന്നും നടന്‍ ചോദിച്ചു. കോഴിക്കോട് 'അറേബ്യന്‍ ഫ്രെയിംസ്' ചലച്ചിത്രോത്സവത്തിനിടെയായിരുന്നു മാമുക്കോയയുടെ പ്രതികരണം.
ചാനലുകളും പത്രങ്ങളും കുറച്ച് നാളായി ഒരു വൃത്തികെട്ട വാര്‍ത്തയുടെ പിന്നാലെയാണ് . മറ്റെന്തെല്ലാം കാര്യങ്ങളുണ്ട് അറിയാന്‍? മലയാളികള്‍ രാഷ്ട്രീയ ബോധവും സംസ്‌കാരലും ഉള്ളവരാണെന്ന് പറയാറുണ്ട്. ഈ വാര്‍ത്തയുടെ പിന്നാലെ എല്ലാവരും പോകുമ്പോള്‍ ഇതൊന്നും ഇല്ലാത്തവരാണ് മലയാളികള്‍ എന്ന് തെളിഞ്ഞു-
മാമുക്കോയ പറയുന്നു. മാമുക്കോയയുടെ അഭിപ്രായത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായ നടന്‍ ദിലീപിനെ മാധ്യമങ്ങള്‍ വിചാരണ ചെയ്യുകയാണെന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.

  • ആക്രമിക്കപ്പെട്ട നടിയും ലാലും ഭീഷണിപ്പെടുത്തുന്നതായി പ്രതി മാര്‍ട്ടിന്‍
  • 'ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല'; ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് മാണി സി കാപ്പന്‍
  • കാണാതായ പ്രവീണ്‍ തൊഗാഡിയയെ ബോധരഹിതനായി അഹമ്മദാബാദില്‍ നിന്നും കണ്ടെത്തി
  • പരിഹരിക്കപ്പെട്ടതെ സുപ്രിം കോടതിയിലെ പ്രതിസന്ധി; ജഡ്ജിമാര്‍ തമ്മില്‍ വാക്കേറ്റമെന്ന് റിപ്പോര്‍ട്ട്
  • ബോര്‍ഡിങ് പാസ് എടുത്ത യാത്രക്കാരെ കയറ്റാതെ വിമാനം നേരത്തെ പറന്നു
  • പാസ്‌പോര്‍ട്ട് പരിഷ്‌കാരത്തില്‍ പ്രവാസി ലോകത്ത് ആശങ്ക
  • മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോവൂര്‍ കുഞ്ഞുമോന്‍
  • മൂന്നു വയസ്സുള്ള മകനെ ജൂവലറിയില്‍ ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊപ്പം കടന്നു
  • നാല് വയസുകാരിയുടെ കൊല; അമ്മയുടെ കാമുകന് വധശിക്ഷ; അമ്മയ്ക്കു ഇരട്ട ജീവപര്യന്തം
  • ഫ്രീ ടിക്കറ്റ് കള്ളക്കഥ: ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്ന് എമിറേറ്റ്‌സ്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway